Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസി.പി.എം കോഴിക്കോട്​...

സി.പി.എം കോഴിക്കോട്​ ജില്ല സെക്രട്ടറി പി. മോഹന​െൻറ സഹോദരന്​ ബ്രാഞ്ച്​ സെക്രട്ടറി തെരഞ്ഞെടു​പ്പിൽ തോൽവി

text_fields
bookmark_border
p mohanan master
cancel
camera_alt

പി. മോഹനൻ മാസ്റ്റർ

നാ​ദാ​പു​രം: സി.​പി.​എം ബ്രാ​ഞ്ച്​ സെ​ക്ര​ട്ട​റി തെ​ര​ഞ്ഞെ​ടു​​പ്പി​ൽ ജി​ല്ല സെ​ക്ര​ട്ട​റി പി. ​മോ​ഹ​ന​​െൻറ സ​ഹോ​ദ​ര​ന് തോ​ൽ​വി. ​മോ​ഹ​ന​​െൻറ ത​റ​വാ​ട് വീ​ടു​ള്ള ചെ​ക്യാ​ട് ബാ​ങ്ക്​ ഏ​രി​യ ബ്രാ​ഞ്ചി​ലെ സ​മ്മേ​ള​ന​ത്തി​ലെ മ​ത്സ​ര​ത്തി​ലാ​ണ് സ​ഹോ​ദ​ര​ൻ പി. ​സു​രേ​ന്ദ്ര​ൻ തോ​റ്റ​ത്.

കെ. ​ലി​ജീ​ഷാ​ണ് സു​രേ​ന്ദ്ര​നെ തോ​ൽ​പി​ച്ച്​ ബ്രാ​ഞ്ച്​ സെ​ക്ര​ട്ട​റി​യാ​യ​ത്. ലി​ജീ​ഷി​നെ ഡി.​വൈ.​എ​ഫ്.​ഐ ചെ​ക്യാ​ട് മേ​ഖ​ലാ സെ​ക്ര​ട്ട​റി ഷി​ജി​ൻ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. കെ. ​ലി​ജീ​ഷി​നെ നാ​ദാ​പു​രം ഏ​രി​യ ക​മ്മി​റ്റി ഓ​ഫി​സ് സെ​ക്ര​ട്ട​റി അ​ഷി​ൽ പിന്താങ്ങി.

എ​ട്ടു പേ​രി​ൽ കെ. ​ലി​ജീ​ഷി​ന്​ അ​ഞ്ചും സു​രേ​ന്ദ്ര​ന്​ മൂ​ന്നും വോ​ട്ട്​ കി​ട്ടി. ഏ​രി​യ ക​മ്മി​റ്റി അം​ഗം എം. ​ദി​വാ​ക​ര​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ലോ​ക്ക​ൽ സെ​ക്ര​ട്ട​റി വി.​കെ. ഭാ​സ്ക​ര​നും പി. ​സു​രേ​ന്ദ്ര​​െൻറ ഭാ​ര്യ​യും ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗവുമാ​യ പി. ​സ​ജി​ല​യും സ​മ്മേ​ള​ന​ത്തി​നു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:p surendranp mohananCPIM Branch SecretaryCPM
News Summary - CPM Kozhikode District Secretary P Mohanan's brother loses branch secretary election
Next Story