Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightBeyporechevron_rightകപ്പലിൽനിന്ന് രോഗിയായ...

കപ്പലിൽനിന്ന് രോഗിയായ ജീവനക്കാരനെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി

text_fields
bookmark_border
rescued
cancel
camera_alt

ക​ട​ലി​ൽ ന​ങ്കൂ​ര​മി​ട്ട ക​പ്പ​ലി​ൽ​നി​ന്ന് രോ​ഗി​യാ​യ ജീ​വ​ന​ക്കാ​ര​നെ എ​യ​ർ​ക്രാ​ഫ്റ്റ് വ​ഴി ഇ​ന്ത്യ​ൻ തീ​ര സം​ര​ക്ഷ​ണ​സേ​ന

ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്നു

ബേ​പ്പൂ​ർ: സാ​ങ്കേ​തി​ക ത​ക​രാ​റു​മൂ​ലം ക​ട​ലി​ൽ നി​ർ​ത്തി​യ ക​പ്പ​ലി​ൽ​നി​ന്ന് രോ​ഗാ​തു​ര​നാ​യ ജീ​വ​ന​ക്കാ​ര​ൻ പ്ര​ദീ​പ് ദാ​സി​നെ ഇ​ന്ത്യ​ൻ കോ​സ്റ്റ് ഗാ​ർ​ഡ് ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. യു.​എ.​ഇ​യി​ലെ ഖോ​ർ​ഫു​ക്കാ​നി​ൽ​നി​ന്ന് ശ്രീ​ല​ങ്ക​യി​ലെ കൊ​ളം​ബോ​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ക​പ്പ​ൽ ജൂ​ലൈ 10ന് ​സാ​ങ്കേ​തി​ക ത​ക​രാ​ർ കാ​ര​ണം കോ​ഴി​ക്കോ​ടു​നി​ന്ന് 52 ​നോ​ട്ടി​ക്ക​ൽ മൈ​ൽ പ​ടി​ഞ്ഞാ​റ് ന​ങ്കൂ​ര​മി​ട്ട് നി​ർ​ത്തി​യ​താ​യി​രു​ന്നു.

ക​പ്പ​ലി​ലെ ജീ​വ​ന​ക്കാ​ര​ന് അ​സു​ഖം ബാ​ധി​ക്കു​ക​യും നി​ല പെ​ട്ടെ​ന്ന് വ​ഷ​ളാ​വു​ക​യു​മാ​യി​രു​ന്നു. വി​വ​രം മും​ബൈ മാ​രി​ടൈം റെ​സ്‌​ക്യൂ കോ​ഓ​ഡി​നേ​ഷ​ൻ സെ​ന്റ​റി​ന് ല​ഭി​ച്ചു. ഉ​ട​ൻ നാ​വി​ക​നെ ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി. ഈ ​സ​മ​യം ക​ട​ലി​ൽ നി​രീ​ക്ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്ന ഇ​ന്ത്യ​ൻ കോ​സ്റ്റ് ഗാ​ർ​ഡി​ന്റെ ‘ഐ.​സി.​ജി.​എ​സ് അ​ർ​ൺ​വേ​ഷ്’ ക​പ്പ​ലി​ന് അ​ടു​ത്തേ​ക്ക് യാ​ത്ര​തി​രി​ച്ചു.

പ്ര​ക്ഷു​ബ്ധ​മാ​യ ക​ട​ലും ക​ന​ത്ത മ​ഴ​യും അ​തി​ജീ​വി​ച്ചാ​ണ് രോ​ഗി​യെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ വി​ദേ​ശ​ക്ക​പ്പ​ലി​ന​ടു​ത്തേ​ക്ക് ഇ​ന്ത്യ​ൻ തീ​ര സം​ര​ക്ഷ​ണ സേ​ന​യു​ടെ ക​പ്പ​ൽ കു​തി​ച്ചെ​ത്തി​യ​ത്. ഉ​ട​ൻ രോ​ഗി​യെ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ട​ത്തി. എ​യ​ർ​ക്രാ​ഫ്റ്റ് വ​ഴി നെ​ടു​മ്പാ​ശ്ശേ​രി​യി​ലെ​ത്തി​ച്ചു. തു​ട​ർ​ന്ന് ഗൗ​തം ആ​ശു​പ​ത്രി​യി​ലേ​ക്ക് വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി പ്ര​വേ​ശി​പ്പി​ച്ചു. ര​ക്ത​സ​മ്മ​ർ​ദം വ​ർ​ധി​ച്ച് ഒ​രു​ഭാ​ഗം കു​ഴ​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു ക​പ്പ​ലി​ലെ ജീ​വ​ന​ക്കാ​ര​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sickcrew memberrescuedship
News Summary - The Indian Coast Guard rescued the sick crew member from the ship
Next Story