Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎൻ.ഐ.ടിക്കുമുന്നിൽ...

എൻ.ഐ.ടിക്കുമുന്നിൽ ഗോദ്സേയുടെ ചിത്രം കത്തിച്ച് എ.ബി.വി.പി

text_fields
bookmark_border
എൻ.ഐ.ടിക്കുമുന്നിൽ ഗോദ്സേയുടെ ചിത്രം കത്തിച്ച് എ.ബി.വി.പി
cancel
camera_alt

എൻ.ഐ.ടിയിലേക്ക് മാർച്ച് നടത്തിയ എ.ബി.വി.പി പ്രവർത്തകർ ഗോദ്സേയുടെ ചിത്രങ്ങൾ കത്തിക്കുന്നു

ചാ​ത്ത​മം​ഗ​ലം: ഗോ​ദ്സേ​യെ പി​ന്തു​ണ​ച്ച് ഫേ​സ്ബു​ക്കി​ൽ ക​മ​ന്റി​ട്ട എ​ൻ.​ഐ.​ടി മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ് പ്ര​ഫ​സ​ർ ഷൈ​ജ ആ​ണ്ട​വ​നെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് എ.​ബി.​വി.​പി​യു​ടെ മാ​ർ​ച്ച്. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് എ.​ബി.​വി.​പി ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ൻ.​ഐ.​ടി​യി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തു​ക​യും നാ​ഥു​റാം ഗോ​ദ്സേ​യു​ടെ ചി​ത്ര​ങ്ങ​ൾ ക​ത്തി​ക്കു​ക​യും ചെ​യ്തു. എ.​ബി.​വി​പി ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം യ​ദു​കൃ​ഷ്ണ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഗാ​ന്ധി​വ​ധ​വു​മാ​യി ആ​ർ.​എ​സ്.​എ​സി​ന് ബ​ന്ധ​മി​ല്ലെ​ന്നും പ്ര​ഫ​സ​റു​ടേ​ത് രാ​ജ്യ​ദ്രോ​ഹ നി​ല​പാ​ടാ​ണെ​ന്നും രാ​ഷ്ട്ര​പി​താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ രാ​ജ്യ​ദ്രോ​ഹി​യാ​യ ഗോ​ദ്സെ​യെ പി​ന്തു​ണ​ച്ച പ്ര​ഫ​സ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തു​വ​രെ പ്ര​തി​ഷേ​ധം തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​ഫ​സ​ർ​ക്കെ​തി​രെ യു.​ജി.​സി​ക്കും എ​ൻ.​ഐ.​ടി ഡ​യ​റ​ക്ട​ർ​ക്കും പ​രാ​തി ന​ൽ​കി​യ​താ​യി എ.​ബി.​വി.​പി നേ​താ​ക്ക​ൾ അ​റി​യി​ച്ചു. ജി​ല്ല പ്ര​സി​ഡ​ന്റ് ന​ന്ദ​കു​മാ​ർ, സം​സ്ഥാ​ന സ​മി​തി അം​ഗ​ങ്ങ​ളാ​യ കെ.​വി. വ​രു​ൺ, ഹ​രി​ഗോ​വി​ന്ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ABVPNITGodseKozhikode News
News Summary - ABVP burnt Godse's picture in front of NIT
Next Story