Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുക്കത്ത് 14 പേരെ...

മുക്കത്ത് 14 പേരെ ആക്രമിച്ച തെരുവുനായ്ക്ക് പേ വിഷബാധ

text_fields
bookmark_border
മുക്കത്ത് 14 പേരെ ആക്രമിച്ച തെരുവുനായ്ക്ക് പേ വിഷബാധ
cancel
camera_alt

Representational Image

മു​ക്കം: ക​ഴി​ഞ്ഞ​ദി​വ​സം മു​ക്ക​ത്ത് നാ​ലു കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 14 പേ​രെ ആ​ക്ര​മി​ച്ച തെ​രു​വു​നാ​യ്ക്ക് പേ ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. പൂ​ക്കോ​ട് വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ത്തി​യ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ലാ​ണ് പേ ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. നാ​യെ മ​ണാ​ശ്ശേ​രി​യി​ലെ കോ​ദാ​ല​ത്ത് വ​യ​ലി​ൽ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ബു​ധ​നാ​ഴ്ച ഉ​ച്ച​മു​ത​ൽ ആ​ക്ര​മ​ണം ആ​രം​ഭി​ച്ച നാ​യ് ഒ​ട്ടേ​റെ​പ്പേ​രു​ടെ മു​ഖ​ത്തും ശ​രീ​ര​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും ക​ടി​ച്ച് പ​രി​ക്കേ​ൽ​പി​ച്ചി​രു​ന്നു.


കു​റ്റി​പ്പാ​ല മു​ത​ൽ മ​ണാ​ശ്ശേ​രി വ​രെ​യു​ള്ള മൂ​ന്ന് കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​ത്തി​നി​ടെ ക​ണ്ണി​ൽ ക​ണ്ട​വ​രെ​യെ​ല്ലാം നാ​യ് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.ഇ​തി​നു ​പു​റ​മെ നി​ര​വ​ധി തെ​രു​വു​നാ​യ്ക്ക​ളെ​യും വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ​യും ക​ടി​ച്ചി​ട്ടു​ണ്ട്. മു​ഖ​ത്ത് ക​ടി​യേ​റ്റ് കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച കു​ട്ടി​യു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. കു​റ്റി​പ്പാ​ല രാ​ജീ​വ് ഗാ​ന്ധി കോ​ള​നി ഭാ​ഗ​ത്തു​നി​ന്ന് വ​ന്ന നാ​യാ​ണ് നാ​ടി​നെ​യാ​കെ വി​റ​പ്പി​ച്ച് മ​നു​ഷ്യ​രെ​യും മൃ​ഗ​ങ്ങ​ളെ​യും ക​ടി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MukkamDog BiterabbisLocal News Malayalamkozhikode News
News Summary - A stray dog ​​that attacked 14 people in Mukkam has been poisoned by fleas
Next Story