Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറിഫ മെഹ്നുവിന്റെ...

റിഫ മെഹ്നുവിന്റെ പോസ്റ്റ്​മോർട്ടം ഇന്ന്

text_fields
bookmark_border
കാ​ക്കൂ​ർ: ദു​ബൈ​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ യൂ​ട്യൂ​ബ​ർ റി​ഫ മെ​ഹ്നു​വി​ന്റെ പോ​സ്റ്റ്മോ​ർ​ട്ടം ശ​നി​യാ​ഴ്ച രാ​വി​ലെ പ​ത്തു​മ​ണി​യോ​ടെ ന​ട​ക്കും. കോ​ഴി​ക്കോ​ട് ത​ഹ​സി​ൽ​ദാ​ർ പ്രേം​ലാ​ലി​ന്റെ സാ​ന്നി​ധ്യ​ത്തി​ൽ താ​മ​ര​ശ്ശേ​രി ഡി​വൈ.​എ​സ്.​പി ടി.​കെ. അ​ഷ്​​റ​ഫി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘം ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തും. ഫോ​റ​ൻ​സി​ക് മേ​ധാ​വി ഡോ. ​സു​ജി​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തു​ക. പാ​വ​ണ്ടൂ​ർ ജു​മാ​മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ലാ​ണ് റി​ഫ​യെ ഖ​ബ​റ​ട​ക്കി​യ​ത്.മാ​ര്‍ച്ച് ഒ​ന്നി​ന് രാ​ത്രി​യാ​യി​രു​ന്നു ദു​ബൈ​യി​ലെ ഫ്ലാ​റ്റി​ല്‍ റി​ഫ​യെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ദു​ബൈ​യി​ല്‍വെ​ച്ച് റി​ഫ​യു​ടെ പോ​സ്റ്റ്‌​മോ​ര്‍ട്ടം ന​ട​ത്തി​യെ​ന്ന് പ​റ​ഞ്ഞ് റി​ഫ​യു​ടെ ഭ​ര്‍ത്താ​വ് മെ​ഹ്നാ​സും സു​ഹൃ​ത്തു​ക്ക​ളും ക​ബ​ളി​പ്പി​ച്ചെ​ന്ന് കു​ടും​ബം നേ​ര​ത്തേ ആ​രോ​പി​ച്ചി​രു​ന്നു. ഖ​ബ​റ​ട​ക്കാ​ൻ തി​ടു​ക്കം കൂ​ട്ടി​യ​തും കു​ടും​ബ​ത്തി​ന് സം​ശ​യം ജ​നി​പ്പി​ച്ചി​രു​ന്നു. പൊ​ലീ​സി​ല്‍ ന​ല്‍കി​യ പ​രാ​തി​യി​ലും ഇ​ക്കാ​ര്യം സൂ​ചി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​തേ​തു​ട​ര്‍ന്നാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് പോ​സ്റ്റ്‌​മോ​ര്‍ട്ടം ചെ​യ്യാ​ന്‍ അ​ന്വേ​ഷ​ണ സം​ഘം തീ​രു​മാ​നി​ച്ച​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story