Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രമോട്ടർ നിയമനം:...

പ്രമോട്ടർ നിയമനം: വയസ്സ്​​ കുറച്ച്​ വിചിത്ര ഉത്തരവുമായി പട്ടികജാതി വികസന വകുപ്പ്​

text_fields
bookmark_border
കോഴിക്കോട്​: യോഗ്യത കൂട്ടിയും വയസ്സ്​​ കുറച്ചും​ പ്രമോട്ടർ നിയമനത്തിന്​ വിചിത്ര ഉത്തരവുമായി പട്ടികജാതി വികസന വകുപ്പ്​. പി.എസ്​.സി പരീക്ഷക്കടക്കം പരമാവധി 41 വയസ്സുവരെ അപേക്ഷിക്കാമെന്നിരിക്കെ, 30​ വയസ്സുവരെയുള്ളവർ മാത്രം പ്രമോട്ടർ നിയമനത്തിന്​ അപേക്ഷിച്ചാൽ മതിയെന്നാണ്​ നിർദേശം. മുൻ വർഷങ്ങളിൽ 40​ ആയിരുന്നു പ്രായപരിധി. മാത്രമല്ല, യോഗ്യത എസ്​.എസ്​.എൽ.സിയെന്നത്​ ഇത്തവണ പ്ലസ്​ ടുവാക്കി ഉയർത്തിയിട്ടുമുണ്ട്​. പ്രായവും യോഗ്യതയും പരിഷ്കരിച്ചതിനെതിരെ​ ഭരണാനുകൂല വിഭാഗങ്ങളിൽനിന്നടക്കം കടുത്ത വിമർശനമാണ്​ ഉയരുന്നത്​. പ്രമോട്ടർ നിയമനത്തിനുള്ള പ്രായം 30ഉം യോഗ്യത പ്ലസ്​ടുവുമാക്കിയ​ ഉത്തരവ്​ പിൻവലിക്കണമെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി വകുപ്പുമന്ത്രി കെ. രാധാകൃഷണന്​ നൽകിയ നിവേദനത്തിൽ തീരുമാനമുണ്ടായിട്ടില്ലെന്നും​ സി.പി.എമ്മി‍ന്റെ പോഷക സംഘടനയായ പട്ടികജാതി ക്ഷേമസമിതി (പി.​കെ.എസ്​) സെക്രട്ടറി അഡ്വ. കെ. സോമപ്രസാദ്​ എം.പി 'മാധ്യമ'ത്തോട്​ പറഞ്ഞു​. പുതിയ ഉത്തരവ്​ സ്വാഭാവിക നീതിക്കും കീഴ്വക്കങ്ങൾക്കും എതിരാണെന്നതാണ്​ പ്രധാന വിമർശനം. യുവജനക്ഷേമ ബോർഡി‍ന്റെ യൂത്ത്​ കോഓഡിനേറ്റർ, തുടർവിദ്യാഭ്യാസ പ്രേരക്​, അംഗൻവാടി ടീച്ചർ, ആശാവർക്കർ എന്നിവയുടെ നിയമനത്തിനെല്ലാം 40 വയസ്സുവരെ അപേക്ഷിക്കാമെന്നിരിക്കെയാണ്​ പട്ടികജാതി വികസന വകുപ്പ്​ വിചിത്ര ഉത്തരവ്​ പുറത്തിറക്കിയത്​.​ പ്രമോട്ടർമാരെപോലെ ശമ്പളമില്ലാ​തെ ഓണറേറിയം വാങ്ങി ജോലി ​ചെയ്യുന്നവരാണ്​ ഇവരുമെന്നും ഈ മേഖലയിലെ വിവിധ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. പുതിയ ഉത്തരവുപ്രകാരമാണ്​ നിയമനമെങ്കിൽ ഈ മേഖലയിൽ നേരത്തെ ജോലി ചെയ്തവരിൽ ഭൂരിഭാഗവും പ്രായത്തി‍ന്റെ പേരിൽ പുറത്താവും. ഭാവിയിൽ ഈ രംഗത്തേക്ക്​ മറ്റു വിഭാഗങ്ങളിൽപെട്ടവരെ പരിഗണിക്കാനുള്ള അണിയറ നീക്കത്തി‍ന്റെ ഭാഗമാണ്​ പ്രായപരിധി കുറച്ചതെന്ന വിമർശനവും വിവിധ കോണുകളിൽനിന്ന്​ ഉയർന്നിട്ടുണ്ട്​. ​ബ്ലോക്ക്​, മുനിസിപ്പാലിറ്റി, കോർപറേഷൻ പട്ടികജാതി വികസന ഓഫിസുകളിലെ പ്രമോട്ടർ നിയമനത്തിന്​ ഫെബ്രുവരി 28ന്​ മുമ്പായി അപേക്ഷിക്കണ​മെന്നാണ്​​ ഡയറക്ടറേറ്റ്​ നിർദേശിച്ചത്​. -കെ.ടി. വിബീഷ്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story