Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2022 7:44 PM GMT Updated On
date_range 19 Aug 2022 7:44 PM GMTവിളവെടുപ്പുത്സവം ആഘോഷമാക്കി എൻ.എസ്.എസ് വളന്റിയർമാർ
text_fieldsbookmark_border
മുക്കം: സ്കൂളിലെ പച്ചക്കറി കൃഷി വിളവെടുപ്പും എൻ.എസ്.എസ് വളന്റിയർമാർ നടത്തിയ കൃഷിയിട സന്ദർശനവും ശ്രദ്ധേയമായി. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി മുക്കം നഗരസഭ കൃഷിഭവന്റെ സഹകരണത്തോടെ ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പാണ് ഉത്സവാന്തരീക്ഷത്തിൽ നടന്നത്. ഇതോടൊപ്പം കൃഷിയറിവ് നേടി എൻ.എസ്.എസ്.വളന്റിയർമാർ പ്രദേശത്തെ പ്രധാന കർഷകരായ കെ.ടി. അബ്ദുറസാഖ്, മുഹ്യിദ്ദീൻ, മുഹമ്മദ് എന്നിവരുടെ കൃഷിയിടങ്ങൾ സന്ദർശിക്കുകയും അവരുമായി സംവദിക്കുകയും ചെയ്തു. വിളവെടുപ്പ് മുക്കം കൃഷി ഓഫിസർ ടിൻസി ടോം ഉദ്ഘാടനം ചെയ്തു. മുക്കം നഗരസഭ കൗൺസിലർ എ. അബ്ദുൽ ഗഫൂർ, പി.ടി.എ പ്രസിഡന്റ് കെ.പി.യു. അലി, പ്രിൻസിപ്പൽ ഒ. ശരീഫുദ്ദീൻ, സ്റ്റാഫ് സെക്രട്ടറി കെ.സി. അൻവർ, റുഖിയ ടീച്ചർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ എൻ.കെ. സലീം, വളന്റിയർ ക്യാപ്റ്റന്മാരായ ഹനാൻ ഗഫൂർ, നദ സാലിം എന്നിവർ സംസാരിച്ചു. ഫോട്ടോ: mukkam30-krishi ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ പച്ചക്കറി കൃഷി വിളവെടുപ്പ് കൃഷി ഓഫിസർ ടിൻസി ടോം ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story