Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബൈ​ക്കു​ക​ൾ...

ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് യുവാക്കൾ മ​രി​ച്ചു

text_fields
bookmark_border
കണ്ണൂർ: ചൊ​വ്വ ബൈ​പാ​സി​ലെ ചാലക്കുന്നിൽ ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് രണ്ടുപേർ മ​രി​ച്ചു. ഇ​രി​ട്ടി കീ​ഴ്പ്പ​ള്ളി വി​യ​റ്റ്നാ​മി​ലെ ഇല്ലി​ക്ക​ൽ ഹാ​രീ​സ് (46), ക​ണ്ണൂ​ർ തോ​ട്ട​ട എ​സ്.എ​ൻ കോ​ള​ജി​ന്‍റെ സ​മീ​പ​മു​ള്ള ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സിക്കുന്ന അ​ദ്വൈ​ത് (19) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്‌. തി​ങ്ക​ളാ​ഴ്ച വൈ​കീട്ട് നാ​ലോ​ടെയാണ് സംഭവം. ചാ​ല ഭാ​ഗ​ത്ത് നിന്ന് കണ്ണൂരിലേക്ക് വ​രുക​യാ​യി​രു​ന്ന ഹാ​രി​സി​ന്‍റെ ബൈ​ക്കും താ​ഴെ​ചൊ​വ്വ ഭാ​ഗ​ത്ത് നി​ന്ന് വ​ന്ന അ​ദ്വൈ​തി​ന്‍റെ ബൈ​ക്കും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. റോഡിലേക്ക് തെറിച്ചുവീണ് ഗു​രു​ത​ര പ​രിക്കേ​റ്റ ഇ​രു​വ​രെ​യും ചാ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രിയി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മരിച്ചു. ഇ​രി​ട്ടി​ക്ക​ടു​ത്ത് മാ​ട​ത്തി​ലെ ത​ട്ടു​ക​ട​യി​ലെ തൊ​ഴി​ലാ​ളി​യാ​ണ് ഹാ​രീ​സ്. ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​റെ ക​ണ്ടു മ​ട​ങ്ങ​വെ​യാ​ണ് മരണം. കീ​ഴ്പ്പ​ള്ളി വി​യ​റ്റ്നാ​മി​ലെ പ​രേ​ത​നാ​യ ഇ​ല്ലി​ക്ക​ൽ ആ​ലി​യു​ടെ​യും ആ​സി​യ​യു​ടെ​യും മ​ക​നാ​ണ്. ഏ​റെ കാ​ല​മാ​യി മാ​ട​ത്തി​യി​ലെ വാ​ട​ക വീട്ടിലാ​ണ് താ​മ​സം. ഭാര്യ: ആ​രി​ഫ​. മ​ക്ക​ൾ: അ​യൂ​ബ്, ആ​ശി​റ.​ മ​രു​മ​ക​ൻ: ഷെ​ഫീ​ർ (അ​ട​ക്കാ​ത്തോ​ട്). സ​ഹോ​ദ​ര​ങ്ങ​ൾ: ഫൈ​സ​ൽ, ഉ​ബൈ​ദ്. കോ​യ​മ്പ​ത്തൂ​രി​ൽ ബി​ടെ​ക് വി​ദ്യാ​ർ​ഥി​യാ​യ അ​ദ്വൈ​ത് കോളജിലേക്ക് കൊണ്ടുപോകാനുള്ള സാധനങ്ങൾ വാങ്ങി കണ്ണൂരിൽനിന്ന് വീട്ടിലേക്ക് വരുകയായിരുന്നു. ചീ​മേ​നി സ്വദേശിയും ന്യൂ​മാ​ഹി പൊലീസ് സ്റ്റേ​ഷ​നി​ലെ എ​സ്.ഐയുമായ അ​നി​ലി​ന്‍റെ​യും കാ​ഞ്ഞി​രോ​ട് വി​ല്ലേ​ജ് ഓ​ഫി​സ​ർ സോനയുടെ​യും മ​ക​നാ​ണ്. photo: obit adwaith knr obit haris knr
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story