Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightPalachevron_rightമീനച്ചിലാറ്റിലെ പ്രളയം...

മീനച്ചിലാറ്റിലെ പ്രളയം തടയാൻ പഠനം -മന്ത്രി റോഷി അഗസ്റ്റിൻ

text_fields
bookmark_border
inauguration
cancel
camera_alt

ജ​ൽ​ജീ​വ​ൻ മി​ഷ​ന്‍റെ ഭാ​ഗ​മാ​യി ക​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന സ​മ​ഗ്ര കു​ടി​വെ​ള്ള

പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​നം മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ നി​ർ​വ​ഹി​ക്കു​ന്നു

പാ​ലാ: മീ​ന​ച്ചി​ലാ​റ്റി​ലെ പ്ര​ള​യം ത​ട​യാ​നും നീ​രൊ​ഴു​ക്ക് ത​ട​സ്സ​പ്പെ​ടു​ന്ന​തി​ന്റെ കാ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്താ​നും പ​ഠ​നം ന​ട​ത്തു​മെ​ന്ന് ജ​ല​വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ. ജ​ൽ​ജീ​വ​ൻ മി​ഷ​ന്റെ ഭാ​ഗ​മാ​യി ക​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 71.39 കോ​ടി ചെ​ല​വി​ൽ ന​ട​പ്പാ​ക്കു​ന്ന സ​മ​ഗ്ര കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​നം വ​ല​വൂ​ർ സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

മീ​ന​ച്ചി​ൽ റി​വ​ർ വാ​ലി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 9.55 ല​ക്ഷം രൂ​പ ഇ​തി​നാ​യി അ​നു​വ​ദി​ച്ചു. ക​നാ​ൽ, ഡ്രെ​യി​നേ​ജ് ശൃം​ഖ​ല​ക​ളി​ൽ സ​മ്പൂ​ർ​ണ പ​ഠ​നം ന​ട​ത്താ​നാ​ണ് നി​ർ​ദേ​ശം. അ​ശാ​സ്ത്രീ​യ നി​ർ​മി​തി അ​ട​ക്ക​മു​ള്ള​വ പ​രി​ശോ​ധി​ക്കും. പാ​ലാ ന​ഗ​ര​ത്തി​ല​ട​ക്കം വ​ർ​ഷ​കാ​ല​ത്ത് വെ​ള്ള​പ്പൊ​ക്കം പ​തി​വാ​ണ്. ജ​ല​നി​ർ​ഗ​മ​ന സം​വി​ധാ​ന​ങ്ങ​ളു​ടെ ടോ​പോ​ഗ്രാ​ഫി​ക്ക​ൽ സ​ർ​വേ​യും ന​ട​ക്കും.

പാ​ലാ മു​ത​ൽ വേ​മ്പ​നാ​ട്ടു​കാ​യ​ൽ വ​രെ മു​ഴു​വ​ൻ കൈ​വ​ഴി​ക​ളും പ​ഠ​ന​വി​ധേ​യ​മാ​ക്കാ​നാ​ണ് തീ​രു​മാ​നം. മീ​ന​ച്ചി​ലാ​റ്റി​ൽ അ​ടി​ഞ്ഞ എ​ക്ക​ലും മ​റ്റു ത​ട​സ്സ​ങ്ങ​ളും പ​ഠ​ന​വി​ധേ​യ​മാ​ക്കും. ഒ​ഴു​ക്ക്​ ത​ട​സ്സ​പ്പെ​ടു​ത്തു​ന്ന അ​ശാ​സ്ത്രീ​യ നി​ർ​മി​തി​ക​ളു​ണ്ടോ​യെ​ന്നും പ​രി​ശോ​ധി​ക്കും.

വെ​ള്ളം കാ​യ​ലി​ലേ​ക്ക് പോ​കു​ന്ന​തി​നു ത​ട​സ്സ​മു​ണ്ടോ​യെ​ന്നും പ​രി​ശോ​ധി​ക്കും. റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​ർ​ക്കാ​ർ അ​ന​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. ഓ​രോ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും ജ​ല​സ്രോ​ത​സ്സു​ക​ളും വി​നി​യോ​ഗ​വും ക​ണ​ക്കാ​ക്കു​ന്ന​തി​ന്​ ജ​ല​ബ​ജ​റ്റ് ത​യാ​റാ​ക്കു​ക​യാ​ണ്.

ഇ​ത​നു​സ​രി​ച്ചാ​ണ് വി​വി​ധ മേ​ഖ​ല​യി​ലെ പ​ദ്ധ​തി​ക​ൾ പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ക. സം​സ്ഥാ​ന​ത്ത് 17 ല​ക്ഷം വീ​ടു​ക​ളി​ലാ​ണ് മു​മ്പ് ജ​ല അ​തോ​റി​റ്റി​യു​ടെ കു​ടി​വെ​ള്ള ക​ണ​ക്ഷ​ൻ ല​ഭ്യ​മാ​യി​രു​ന്ന​ത്.

നി​ല​വി​ൽ 38 ല​ക്ഷം വീ​ടു​ക​ളി​ൽ ക​ണ​ക്ഷ​ൻ ന​ൽ​കാ​നാ​യി. മൊ​ത്തം വീ​ടു​ക​ളി​ലെ 51 ശ​ത​മാ​ന​ത്തി​ലും കു​ടി​വെ​ള്ള ക​ണ​ക്ഷ​ൻ ന​ൽ​കി​ക്ക​ഴി​ഞ്ഞു. ജ​ൽ​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​യി​ലൂ​ടെ എ​ല്ലാ വീ​ടു​ക​ളി​ലും കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ക​യാ​ണ് സ​ർ​ക്കാ​റി​ന്റെ ല​ക്ഷ്യ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

മാ​ണി സി. ​കാ​പ്പ​ൻ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ൽ​ജീ​വ​ൻ മി​ഷ​ൻ-​സാ​മൂ​ഹി​ക ബോ​ധ​ന​യ​ജ്ഞ​ത്തി​ന്റെ ഉ​ദ്ഘാ​ട​നം തോ​മ​സ് ചാ​ഴി​കാ​ട​ൻ എം.​പി നി​ർ​വ​ഹി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​വി. ബി​ന്ദു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് മ​ഞ്ജു ബി​ജു ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പ​ദ്ധ​തി​ക്കാ​യി 10 സെ​ന്റ് സ്ഥ​ലം സൗ​ജ​ന്യ​നി​ര​ക്കി​ൽ ന​ൽ​കി​യ ബേ​ബി തോ​മ​സ് പാ​ലാ​തൊ​ടു​ക​യി​ലി​നെ​യും ജ​ൽ ജീ​വ​ൻ മി​ഷ​ൻ ഐ.​എ​സ്.​എ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ പാ​ലാ സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി​യെ​യും ആ​ദ​രി​ച്ചു.

5644 കു​ടും​ബ​ങ്ങ​ൾ​ക്ക് കു​ടി​വെ​ള്ള ക​ണ​ക്ഷ​ൻ

പാ​ലാ: ക​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ വീ​ടു​ക​ൾ​ക്കും വ​ല​വൂ​ർ ഐ.​ഐ.​ഐ.​ടി​ക്കു​മാ​യി പ്ര​തി​ദി​നം ആ​റു ദ​ശ​ല​ക്ഷം ലി​റ്റ​ർ കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന​താ​ണ് പ​ദ്ധ​തി. 5644 കു​ടും​ബ​ങ്ങ​ൾ​ക്ക് കു​ടി​വെ​ള്ള ക​ണ​ക്ഷ​ൻ ല​ഭി​ക്കും. ആ​റു പാ​ക്കേ​ജാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. പാ​ലാ ബി​ഷ​പ്​​സ്​ ഹൗ​സി​ന് പി​ന്നി​ലാ​യി മീ​ന​ച്ചി​ലാ​റ്റി​ൽ ജ​ല അ​തോ​റി​റ്റി നി​ർ​മി​ച്ച സ്രോ​ത​സ്സി​ൽ​നി​ന്നാ​ണ് ജ​ലം എ​ത്തി​ക്കു​ക.

ജ​ല​വി​ത​ര​ണ​ത്തി​നാ​യി നി​ല​വി​ലു​ള്ള ജ​ല​സം​ഭ​ര​ണി​ക​ൾ​ക്കു പു​റ​മെ ഐ.​ഐ.​ഐ.​ടി കാ​മ്പ​സി​ൽ അ​ഞ്ചു​ല​ക്ഷം ലി​റ്റ​റി​ന്റെ​യും വ​ല​വൂ​രി​ൽ ആ​റു ല​ക്ഷം ലി​റ്റ​റി​ന്റെ​യും സം​ഭ​ര​ണി​ക​ൾ നി​ർ​മി​ക്കും. 132.92 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ വി​ത​ര​ണ ശൃം​ഖ​ല പൈ​പ്പ് ലൈ​നു​ക​ളും 16.24 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ വെ​ള്ള​മെ​ത്തി​ക്കാ​നു​ള്ള പ​മ്പി​ങ്​ ലൈ​നു​ക​ളും സ്ഥാ​പി​ക്കും. അ​ടു​ത്ത​വ​ർ​ഷം ഡി​സം​ബ​റി​നു​ള്ളി​ൽ പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്കു​ക​യാ​ണ് ല​ക്ഷ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewsFloodMeenachil River
News Summary - Study to prevent flood in Meenachil river - Minister Roshi Augustine
Next Story