Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅമിതവേഗം ഇടിയോടിടി...

അമിതവേഗം ഇടിയോടിടി...

text_fields
bookmark_border
accidents
cancel
camera_alt

കു​രി​ശു​ക​വ​ല-​തൈ​പ്പ​റ​മ്പ് റോ​ഡി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട കാ​ർ

ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്

നെ​ത്ത​ല്ലൂ​ർ: കു​രി​ശു​ക​വ​ല-​തൈ​പ്പ​റ​മ്പ് റോ​ഡി​ൽ ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്. കൊ​ടു​മ​ൺ സ്വ​ദേ​ശി​ക​ളാ​യ പെ​രി​യ​ക്കോ​ട് അ​ഖി​ൽ​രാ​ജ് (29), ശ്രീ​വി​ലാ​സ​ത്തി​ൽ വി​നീ​ത്കു​മാ​ർ (27) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ശ​നി​യാ​ഴ്ച ര​ണ്ട​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ക​റു​ക​ച്ചാ​ലി​ൽ​നി​ന്ന, പു​തു​പ്പ​ള്ളി ഭാ​ഗ​ത്തേ​ക്ക് പോ​യ കാ​റും കോ​ട്ട​യം ഭാ​ഗ​ത്തു​നി​ന്നും വ​ന്ന ബൈ​ക്കു​മാ​യാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. സാ​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ക​റു​ക​ച്ചാ​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ആഡംബര കാർ നിർത്തിയിട്ട പിക്അപ്പിലും ഓട്ടോയിലും ഇടിച്ച് മൂന്നുപേർക്ക് പരിക്ക്

മു​ണ്ട​ക്ക​യം: അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ ആ​ഡം​ബ​ര കാ​ർ നി​ർ​ത്തി​യി​ട്ട പി​ക്അ​പ്പി​ലും ഓ​ട്ടോ​റി​ക്ഷ​യി​ലും ഇ​ടി​ച്ച് മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്. അ​പ​ക​ട​ത്തി​ൽ കാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് വാ​ഹ​ന​ങ്ങ​ളും ത​ക​ർ​ന്നു.

മു​ണ്ട​ക്ക​യം ബൈ​പാ​സി​ൽ അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ ആ​ഡം​ബ​ര കാ​ർ നി​ർ​ത്തി​യി​ട്ട പി​ക്അ​പ്പി​ലും ഓ​ട്ടോ​യി​ലും ഇ​ടി​ച്ചപ്പോൾ

പ​രി​ക്കേ​റ്റ കാ​ർ ഡ്രൈ​വ​ർ കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി ജോ​ൺ എ​സ്. ജേ​ക്ക​ബി​നെ (20) ചേ​ർ​പ്പു​ങ്ക​ൽ മെ​ഡി​സി​റ്റി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചെ​ളി​ക്കു​ഴി താ​ന്നി​മൂ​ട്ടി​ൽ വ​ർ​ക്കി ഔ​സേ​പ്പ് (71), കാ​ഞ്ഞി​ര​പ്പ​ള്ളി ചീ​രം​വേ​ലി​ൽ ജോ​ൺ സു​രേ​ഷ് (20) എ​ന്നി​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മു​ണ്ട​ക്ക​യം ബൈ​പാ​സി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ 11ഓ​ടെ​യാ​ണ് അ​പ​ക​ടം. കാ​ഞ്ഞി​ര​പ്പ​ള്ളി ഭാ​ഗ​ത്തു​നി​ന്നും അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ പോ​ർ​ഷെ കാ​ർ റോ​ഡ് വ​ക്കി​ൽ നി​ർ​ത്തി​യി​ട്ട പി​ക്അ​പ്​ വാ​നി​ലും ഓ​ട്ടോ​റി​ക്ഷ​യി​ലും ഇ​ടി​ച്ച് ക​യ​റു​ക​യാ​യി​രു​ന്നു.

കാ​റി​ന്‍റെ അ​മി​ത​വേ​ഗ​മാ​ണ് അ​പ​ക​ട​ത്തി​ന് ഇ​ട​യാ​ക്കി​യ​തെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. മു​ണ്ട​ക്ക​യം പൊ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewsAccidents
News Summary - over speeding-accident in various places
Next Story