Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകാക്കിക്കുള്ളിലെ നടൻ;...

കാക്കിക്കുള്ളിലെ നടൻ; ഇത്​ ജീവിത വേഷം

text_fields
bookmark_border
കാക്കിക്കുള്ളിലെ നടൻ; ഇത്​ ജീവിത വേഷം
cancel
Listen to this Article

കോ​ട്ട​യം: കോ​ട്ട​യം-​ക​രി​പ്പൂ​ത്ത​ട്ട് റൂ​ട്ടി​ൽ സ​ർ​വി​സ്​ ന​ട​ത്തു​ന്ന കെ.​എം.​വി ബ​സി​​ലെ ക​ണ്ട​ക്ട​റെ കാ​ണു​ന്ന​വ​ർ എ​വി​ടെ​യോ ക​ണ്ടി​ട്ടു​ണ്ട​ല്ലോ​യെ​ന്ന്​ ചി​ന്തി​ക്കു​മ്പോ​ഴേ​ക്കും ചെ​റു​ചി​രി​യോ​ടെ അ​ടു​ത്ത സീ​റ്റി​ലെ യാ​ത്ര​ക്കാ​ര​ന്​ ടി​ക്ക​റ്റ്​ കൊ​ടു​ക്കു​ന്ന തി​ര​ക്കി​ലേ​ക്ക്​ അ​​ദ്ദേ​ഹം മാ​റും. പി​ന്നെ​യും ക​ണ്ണു​ക​ൾ​കൊ​ണ്ട്​ പി​ൻ​തു​ട​ർ​ന്നാ​ൽ അ​ദ്ദേ​ഹം സ​സ്​​പെ​ൻ​സ്​ വെ​ളി​പ്പെ​ടു​ത്തും -ഇ​ത്​ ജീ​വി​ത വേ​ഷം.

നാ​ല്​ സി​നി​മ​ക​ളി​ലും പ​ത്ത്​ സീ​രി​യ​ലു​ക​ളി​ലും അ​ഭി​ന​യി​ച്ച കു​മ​ര​കം ന​ടു​പ​റ​മ്പ് ബി​ജു എ​ബ്ര​ഹാ​മാ​ണ്​​ ഇ​ര​ട്ട​വേ​ഷ​ത്തി​ൽ യാ​ത്ര​ക്കാ​രു​ടെ ക​ൺ​മു​ന്നി​ലെ​ത്തു​ന്ന​ത്. 20 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി സ്വ​കാ​ര്യ​ബ​സി​ലെ ക​ണ്ട​ക്ട​റാ​യി ജോ​ലി ചെ​യ്യു​ന്ന ബി​ജു, ബി​ജു കു​മ​ര​കം എ​ന്ന​പേ​രി​ലാ​ണ്​ സീ​രി​യ​ൽ മേ​ഖ​ല​യി​ൽ അ​റി​യ​പ്പെ​ടു​ന്ന​ത്. സി​നി​മ​യി​ലൂ​ടെ​യാ​യി​രു​ന്നു അ​ഭി​ന​യ​ലോ​ക​ത്തേ​ക്കു​ള്ള​ ബി​ജു​വി​ന്‍റെ അ​ര​ങ്ങേ​റ്റം. 'ശാ​ന്തം' ആ​യി​രു​ന്നു ആ​ദ്യ​സി​നി​മ. ബ​ന്ധു​വ​ഴി സം​വി​ധാ​യ​ക​ൾ ജ​യ​രാ​ജി​നെ പ​രി​ച​യ​പ്പെ​ടു​ക​യും അ​ദ്ദേ​ഹം സി​നി​മ​യി​ൽ അ​വ​സ​രം ന​ൽ​കു​​ക​യു​മാ​യി​രു​ന്നു. നാ​യ​ക​നാ​യി അ​ഭി​ന​യി​ച്ച ഐ.​എം. വി​ജ​യ​ന്‍റെ കൂ​ട്ടു​കാ​ര​നാ​യി​രു​ന്നു സി​നി​മ​യി​ൽ ബി​ജു. ഇ​തി​ന്‍റെ ബ​ല​ത്തി​ൽ സു​ഹൃ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ 'ശ്രീ​പ​ദം' സീ​രി​യ​ലി​ൽ അ​വ​സ​രം. തു​ട​ർ​ന്ന്​ മാ​ളൂ​ട്ടി, കൂ​ടെ​വി​ടെ, ചെ​മ്പ​ര​ത്തി, മി​സ് ഹി​റ്റ്ല​ർ,തു​മ്പ​പ്പൂ, മ​ന​സ്സി​ന​ക്ക​രെ തു​ട​ങ്ങി പ​ത്തോ​ളം സീ​രി​യ​ലു​ക​ളി​ൽ വേ​ഷ​മി​ട്ടു. അ​ച്ചാ​യ​ൻ​സ്, പ​ട്ടാ​ഭി​രാ​മ​ൻ, തു​ട​ക്കം എ​ന്നീ സി​നി​മ​ക​ളി​ലേ​ക്കും വി​ളി​യെ​ത്തി.

ജീ​വി​ത​വേ​ഷം ബ​സ് ക​ണ്ട​ക്ട​റു​ടേ​താ​ണെ​ങ്കി​ലും സീ​രി​യ​ലു​ക​ളി​ൽ പൊ​ലീ​സ്​ വേ​ഷ​മാ​ണ്​ ഏ​റെ തേ​ടി​യെ​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന്​ ബി​ജു പ​റ​യു​ന്നു. ഐ.​ജി, എ​സ്.​പി, സി.​ഐ എ​ന്നി​ങ്ങ​നെ വി​വി​ധ പൊ​ലീ​സ്​ വേ​ഷ​ങ്ങ​ൾ. ശ​രീ​ര​പ്ര​കൃ​തി​യാ​കും ഇ​തി​ന്​ കാ​ര​ണം- ചി​രി​യോ​ടെ ഈ ​ക​ണ്ട​ക്ട​ർ പ​റ​യു​ന്നു.

ചെ​റു​പ്പം മു​ത​ൽ അ​ഭി​ന​യ​മോ​ഹം ഉ​ണ്ടെ​ങ്കി​ലും സ്കൂ​ൾ നാ​ട​ക​ങ്ങ​ളി​ൽ ഇ​ത്​ ഒ​തു​ങ്ങി. പി​ന്നീ​ട്​ ജീ​വി​തം ക​ണ്ട​ക്ട​ർ വേ​ഷ​ത്തി​ലേ​ക്ക്​ എ​ത്തി​ച്ചു. ഏ​റ​ണാ​കു​ളം- കോ​ട്ട​യം റൂ​ട്ടി​ലാ​യി​രു​ന്നു ക​ണ്ട​ക്ട​റാ​യി​ട്ടു​ള്ള തു​ട​ക്കം.

അ​ഭി​ന​യ​വി​വ​രം പ​ല​പ്പോ​ഴും ര​ഹ​സ്യ​മാ​ക്കി ​​വെ​ക്കു​ക​യാ​ണ്​ ഇ​ദ്ദേ​ഹം ചെ​യ്യു​ന്ന​ത്. അ​ടു​ത്ത​റി​യാ​വു​ന്ന​വ​ർ​ക്ക്​ മാ​ത്ര​മാ​ണ്​ ബി​ജു​വി​ലെ 'ന​ട​നെ' പ​രി​ച​യം. ഇ​പ്പോ​ൾ മൂ​ന്ന്​ സി​നി​മ​ക​ളി​ലേ​ക്ക്​ ക്ഷ​ണം ല​ഭി​ച്ചി​ട്ടു​ണ്ട്​ ബി​ജു​വി​ന്​. 'അ​ടു​ത്ത ഷൂ​ട്ടി​ങ്​ ആ​രം​ഭി​ക്കു​ന്ന സി​നി​മ​യി​ൽ വ​ലി​യ പ്ര​തീ​ക്ഷ​യാ​ണു​ള്ള​ത്. മി​ക​ച്ച വേ​ഷ​മാ​ണ്​ ഇ​തി​ലു​ള്ള​​ത്. സി​നി​മ​യി​ൽ സ​ജീ​വ​മാ​കാ​നാ​ണ്​ ഉ​ദേ​ശി​ക്കു​ന്ന​ത്​'- ബി​ജു പ​റ​യു​ന്നു.

ഷൂ​ട്ടി​ങ്​ ഉ​ള്ള​ദി​വ​സ​ങ്ങ​ളി​ൽ അ​വ​ധി​യെ​ടു​ത്ത്​ ​​സെ​റ്റു​ക​ളി​ൽ എ​ത്തു​ക​യാ​ണ്​ പ​തി​വ്. ബ​സ്​ ഉ​ട​മ മി​ക​ച്ച നി​ല​യി​ൽ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു​ണ്ട്. അ​തി​നാ​ലാ​ണ്​ ര​ണ്ടും ഒ​രു​പോ​ലെ കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യു​ന്ന​ത്. അ​ഭി​ന​യ​ത്തോ​ളം ത​ന്നെ ആ​സ്വ​ദി​ച്ചാ​ണ്​ ക​ണ്ട​ക്ട​ർ ജോ​ലി​യും ചെ​യ്യു​ന്ന​ത്. ര​ണ്ടും വി​ട്ടു​ക​ള​യാ​ൻ താ​ൽ​പ​ര്യ​മി​ല്ല-​ബി​ജു പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policeActor
News Summary - Actor in khaki; This is the role of life
Next Story