Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവിശ്വാസനിറവിൽ...

വിശ്വാസനിറവിൽ പുതുപ്പള്ളിയിൽ വെച്ചൂട്ട്​

text_fields
bookmark_border
​കോട്ടയം: വിശ്വാസനിറവിൽ പുതുപ്പള്ളി സെന്‍റ്​ ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ ചരിത്രപ്രസിദ്ധമായ ​​​വെച്ചൂട്ട്​. ശനിയാഴ്ച നടന്ന വെച്ചൂട്ടിൽ ആയിരക്കണക്കിന്​ വിശ്വാസികൾ പങ്കാളികളായി. ശനിയാഴ്ച 11.15ഓടെയാണ്​ പെരുന്നാളിന്‍റെ ഭാഗമായുള്ള വെച്ചൂട്ടിന്​ തുടക്കമായത്​. ഇടവക ജനങ്ങളുടെ കൂട്ടായ്മയിൽ ഒരുക്കുന്ന മാങ്ങ അച്ചാറും ചമ്മന്തിപ്പൊടിയും ചേർത്തുള്ള വെച്ചൂട്ട് പുതുപ്പള്ളി പള്ളിയുടെ തനത്​ പ്രത്യേകതയാണ്. ഇതോടൊപ്പം നൂറുകണക്കിന്​ കുരുന്നുകൾക്ക് ആദ്യ ചോറൂട്ടും നടന്നു. 501 പറ അരിയുടെ ചോറാണ്​ വെച്ചൂട്ടിനായി തയാറാക്കിയത്​. ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതിയൻ കാതോലിക്ക ബാവയുടെ പ്രധാന കാർമികത്വത്തിൽ നടന്ന ഒമ്പതിന്മേൽ കുർബാനക്കുശേഷമായിരുന്നു വെച്ചൂട്ട്​. ഉച്ചക്കുശേഷം നടന്ന പ്രദക്ഷിണത്തിനും വിശ്വാസികളുടെ വൻ തിരക്കാണ്​ അനുഭവപ്പെട്ടത്​. പൊൻകുരിശും അകമ്പടിയായി അനേകം വെള്ളിക്കുരിശുകളും ആയിരക്കണക്കിന്​ മുത്തുക്കുടകളും വഹിച്ചുള്ള പ്രദക്ഷിണത്തിൽ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ നൂറുകണക്കിന്​ വിശാസികളും പങ്കുചേർന്നു. പ്രദക്ഷിണത്തിന്​ സാക്ഷികളാകാനും വൻ ജനാവലിയാണ്​ പുതുപ്പള്ളിയിലേക്ക്​ എത്തിയത്​. പള്ളിയും പരിസരവും മണിക്കൂറുകളോളം ഭക്തരാൽ നിറഞ്ഞു. തുടർന്ന്​ അപ്പവും കോഴിയിറച്ചിയും നേർച്ചവിളമ്പും നടന്നു. ഇതോടെ പെരുന്നാളിന്​ സമാപനമായി. --പടം DP--
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story