Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമക്കള്‍ കൈയൊഴിഞ്ഞു; ...

മക്കള്‍ കൈയൊഴിഞ്ഞു; വേദനകൾക്കൊപ്പം വിറച്ച്​ ഭാരതിയമ്മ

text_fields
bookmark_border
നെടുങ്കണ്ടം: മക്കള്‍ കൈവിട്ട കിടപ്പുരോഗിയായ വയോധിക ശുശ്രൂഷിക്കാന്‍ കൂട്ടിരിപ്പുകാരിക്കായി കാത്തിരിക്കുന്നു. രാമക്കല്‍മേട് തോവാളപ്പടി കിഴക്കേമുറിയില്‍ ഭാരതിയമ്മ (68) ആണ്​ ആശുപത്രിയില്‍ കൂടെനിന്ന് പരിചരിക്കാന്‍ ആളെ​ തേടുന്നത്​. രോഗിയുടെ കൂടെ നില്‍ക്കാന്‍ 500 രൂപ ദിവസ വേതനത്തിന് ആളെ ആവശ്യമുണ്ടെന്നുകാണിച്ച്​ വാര്‍ഡ് അംഗം വിജിമോള്‍ വിജയന്‍ പരസ്യം നല്‍കിയിട്ടും ആരും എത്തിയില്ല. ഭാരതിയമ്മയുടെ ശരീരം മുഴുവനും വ്രണമായി അനങ്ങാന്‍പോലും പറ്റാത്ത അവസ്ഥയിലാണ്​. വീഴ്ചയില്‍ നടുവിന് പൊട്ടലുണ്ടായി എല്ലുകള്‍ അകന്നുപോയതോടെയാണ്​ കിടപ്പിലായത്​. പുറ്റടി ആശുപത്രിയില്‍ എത്തിക്കാന്‍ റവന്യൂ അധികൃതരും സാമൂഹിക ക്ഷേമവകുപ്പും പഞ്ചായത്ത്​ അംഗവും ഒരുക്കമാണെങ്കിലും കൂട്ടിരിപ്പിനാളില്ല. കഴിഞ്ഞദിവസം വീട്ടിലെത്തി പ്രാഥമിക ചികിത്സ നൽകിയശേഷമാണ് ഡോക്ടർ അടിയന്തര ചികിത്സ നിര്‍ദേശിച്ചത്​. ഇവർക്ക്​ ഒരു മകനും രണ്ട്​ പെണ്‍മക്കളുമുണ്ട്​. പെണ്‍മക്കളില്‍ ഒരാള്‍ അർബുദ രോഗിയാണ്​. മറ്റൊരാളുടെ മക്കള്‍ക്കും രോഗമായതില്‍ അമ്മയെ നോക്കാനാവാത്ത സാഹചര്യമാണെന്നാണ്​ അവര്‍ പറയുന്നത്. നെടുങ്കണ്ടം പൊലീസ് മകനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി അമ്മയെ നോക്കാൻ ആവശ്യപ്പെട്ടെങ്കിലും അനാഥാലയത്തിലാക്കാനായിരുന്നത്രെ മറുപടി. ഭര്‍ത്താവ് കുട്ടപ്പന്‍ രണ്ടുവര്‍ഷം മുമ്പ്​ മരിച്ചു. വീണ് പരിക്കേല്‍ക്കും മുമ്പ്​ വരെ തൊഴിലുറപ്പ്​ ജോലി ചെയ്തിരുന്നു. തൂക്കുപാലം രാമക്കല്‍മേട് റോഡില്‍ തോവാളപ്പടിയില്‍ ഏഴ്​ സെന്‍റ്​ സ്ഥലത്ത് ഇ.എം.എസ് ഭവനപദ്ധതി പ്രകാരം ലഭിച്ച വീട്ടിലാണ് താമസം. ഈ സ്ഥലം തനിക്ക്​ നല്‍കണമെന്നാണ് മകന്‍റെ ആവശ്യം. എന്നാല്‍, പെണ്‍മക്കളുടെ അവസ്ഥ മോശമായതിനാല്‍ ഭാരതിയമ്മ സ്ഥലം അവരുടെ പേരില്‍ എഴുതിനല്‍കി. വിദഗ്​ധ ചികിത്സയും പരിചരണവും നല്‍കിയില്‍ ഭാരതിയമ്മക്ക്​ ജീവിതത്തിലേക്ക് മടങ്ങി വരാനാകുമെന്നാണ്​ ഡോക്ടർമാർ പറയുന്നത്​. TDL bharathiyamma വീട്ടിൽ അവശനിലയിൽ കഴിയുന്ന ഭാരതിയമ്മ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story