Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപൊൻകുന്നം ഡിപ്പോയിൽ...

പൊൻകുന്നം ഡിപ്പോയിൽ ഡീസൽ ക്ഷാമം: ഒമ്പത്​ സർവിസുകൾ റദ്ദാക്കി

text_fields
bookmark_border
പൊൻകുന്നം: മലയോര മേഖലയുടെ കവാടമായ പൊൻകുന്നത്തെ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ഡീസൽക്ഷാമം മൂലം ഒമ്പത് ഓർഡിനറി സർവിസുകൾ റദ്ദാക്കി. പത്തനംതിട്ട, പാലാ, അഴങ്ങാട്, തെക്കേമല, കണയങ്കവയൽ, പാലപ്ര തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സർവിസുകളാണ് വെള്ളിയാഴ്ച റദ്ദാക്കിയത്. ആകെ 30 സർവിസുള്ള പൊൻകുന്നം ഡിപ്പോയിൽ 12 ഫാസ്റ്റ് പാസഞ്ചർ സർവിസുകളും 18 ഓർഡിനറി സർവിസുകളാണ് ഓപറേറ്റ് ചെയ്യുന്നത്. ഇതിൽ പകുതി ഓർഡിനറി സർവിസുകളാണ് വെള്ളിയാഴ്ച റദാക്കിയത്. ഡീസൽക്ഷാമം മൂലം ശനിയാഴ്ച കൂടുതൽ സർവിസുകൾ റദ്ദാക്കുമെന്നാണ് സൂചന. അഴങ്ങാട്, തെക്കേമല, കണയങ്കവയൽ, പാലപ്ര തുടങ്ങിയ മലയോര മേഖലയിലുള്ളവരുടെ ഏക ആശ്രയം കെ.എസ്.ആർ.ടി.സി ബസുകളാണ്. സർവിസുകൾ നിർത്തിയതോടെ ഈ മേഖലകളിൽ യാത്ര ദുരിതം രൂക്ഷമായി. സാധാരണക്കാർ അത്യാവശ്യ കാര്യങ്ങൾക്ക് ടൗണിലെത്താൻ വലിയ തുക മുടക്കി ഓട്ടോറിക്ഷകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story