Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightSasthamkottachevron_rightകല്ലടയാർ തീരത്തെ റോഡ്...

കല്ലടയാർ തീരത്തെ റോഡ് വിണ്ടുകീറുന്നു; ഭീതിയോടെ നെൽപ്പുരക്കുന്ന് ഗ്രാമം

text_fields
bookmark_border
കല്ലടയാർ തീരത്തെ റോഡ് വിണ്ടുകീറുന്നു; ഭീതിയോടെ നെൽപ്പുരക്കുന്ന് ഗ്രാമം
cancel
camera_alt

പ​ടി​ഞ്ഞാ​റെ ക​ല്ല​ട നെ​ൽ​പ്പു​ര​ക്കു​ന്നി​നു സ​മീ​പം വി​ള്ള​ൽ വീ​ണ ആ​റ്റ് ബ​ണ്ട് റോ​ഡ്‌

ശാ​സ്താം​കോ​ട്ട: പ​ടി​ഞ്ഞാ​റെ ക​ല്ല​ട നെ​ൽ​പ്പു​ര​ക്കു​ന്നി​ന് സ​മീ​പം ക​ല്ല​ട​യാ​റി​നോ​ട് ചേ​ർ​ന്ന് പാ​ത​യോ​ര​ത്ത് വീ​ണ്ടും വി​ള്ള​ൽ. ക​ല്ല​ട​യാ​റി​ന്‍റെ തീ​ര​ത്തു​കൂ​ടി ക​ട​ന്നു​പോ​കു​ന്ന റോ​ഡി​ൽ മു​മ്പ് നി​ര​വ​ധി ത​വ​ണ വി​ള്ള​ൽ രൂ​പം കൊ​ണ്ടി​ട്ടു​ണ്ട്. ബ​ണ്ട് റോ​ഡ് നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത മൂ​ല​മാ​ണ് വീ​ണ്ടും വി​ള്ള​ൽ രൂ​പ​പ്പെ​ട്ട​തെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

കാ​ല​വ​ർ​ഷം ആ​രം​ഭി​ച്ച​തോ​ടെ ക​ല്ല​ട​യാ​റ്റി​ൽ ജ​ല​നി​ര​പ്പു​യ​രാ​ൻ സാ​ധ്യ​ത​യേ​റെ​യാ​ണ്. ജ​ല​നി​ര​പ്പു​യ​ർ​ന്നാ​ൽ റോ​ഡ് ക​ല്ല​ട​യാ​റ്റി​ൽ പ​തി​ക്കു​ക​യും സ​മീ​പ​ത്തെ നൂ​റു​ക​ണ​ക്കി​ന് വീ​ടു​ക​ളി​ലേ​ക്ക് വെ​ള്ളം ക​യ​റാ​നും സാ​ധ്യ​ത​യു​ണ്ട്.

നെ​ൽ​പ്പു​ര​ക്കു​ന്ന് ഗ്രാ​മം പൂ​ർ​ണ​മാ​യും ക​ല്ല​ട​യാ​റ്റി​ൽ പ​തി​ക്കാ​നി​ട​യാ​ക്കി​യേ​ക്കാം. വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ് ഇ​വി​ടെ റോ​ഡ് പ​കു​തി​യോ​ളം ക​ല്ല​ട​യാ​ർ ക​വ​ർ​ന്നി​രു​ന്നു. ഏ​റെ നാ​ള​ത്തെ പ്ര​തി​ഷേ​ധ​ത്തി​നൊ​ടു​വി​ലാ​ണ് റോ​ഡ് പു​ന​ർ​നി​ർ​മി​ച്ച​ത്. വി​ള്ള​ലു​ണ്ടാ​കു​മ്പോ​ൾ അ​ധി​കൃ​ത​രെ​ത്തി കോ​ൺ​ക്രീ​റ്റ് മി​ശ്രി​തം കൊ​ണ്ട് വി​ള്ള​ൽ അ​ട​ച്ച ശേ​ഷം ടാ​ർ പൂ​ശി മ​ട​ങ്ങു​ക​യാ​ണെ​ന്ന പ​രാ​തി​യു​ണ്ട്.

റോ​ഡി​ന് അ​ടി​ഭാ​ഗ​ത്തേ​ക്ക് ക​ല്ല​ട​യാ​റ്റി​ൽ​നി​ന്ന് ശ​ക്ത​മാ​യ ജ​ല​പ്ര​വാ​ഹ​മു​ണ്ടാ​കു​ന്ന​താ​ണ് വി​ള്ള​ലി​ന് കാ​ര​ണ​മ​ത്രെ. ഇ​ത് ഒ​ഴി​വാ​ക്കാ​ൻ ഈ ​ഭാ​ഗ​ത്ത് സൈ​ഡ് വാ​ൾ കെ​ട്ടി​യ ശേ​ഷം അ​ടി​വ​ശ​ത്തു​നി​ന്ന്​ പാ​റ കെ​ട്ടി ഉ​യ​ർ​ത്തു​ക​യും പി​ന്നീ​ട് ടാ​റി​ങ് ന​ട​ത്തു​ക​യു​മാ​ണ് വേ​ണ്ട​തെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KollamRoad cracksKalladayar
News Summary - Road cracks in Kalladayar coast; Nelpurakkunn village in fear
Next Story