Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_right...

അ​ധ്യാ​പ​ന​ത്തോ​ടൊ​പ്പം ഗ​വേ​ഷ​ണ​ത്തി​നും മു​ൻ​ഗ​ണ​ന

text_fields
bookmark_border
അ​ധ്യാ​പ​ന​ത്തോ​ടൊ​പ്പം ഗ​വേ​ഷ​ണ​ത്തി​നും മു​ൻ​ഗ​ണ​ന
cancel
camera_alt

ശ്രീ​രം​ഗം ജ​യ​കു​മാ​ർ

അ​ഞ്ചാ​ലും​മൂ​ട്​: കേ​ന്ദ്ര കി​ഴ​ങ്ങു​വി​ള ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ മൂ​ന്നു വ​ർ​ഷ​ത്തെ ഗ​വേ​ഷ​ണ പ​രി​ച​യ​വു​മാ​യാ​ണ് ശ്രീ​രം​ഗം ജ​യ​കു​മാ​ർ അ​ധ്യാ​പ​ന മേ​ഖ​ല​യി​ലെ​ത്തു​ന്ന​ത്. നി​ര​വ​ധി ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ൾ ത​യാ​റാ​ക്കി അ​ധ്യാ​പ​ന​ത്തോ​ടൊ​പ്പം മു​ന്നോ​ട്ടു​പോ​യി. ചാ​ത്തി​നാം​കു​ളം എം.​എ​സ്.​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ബോ​ട്ട​ണി അ​ധ്യാ​പ​ക​നാ​യ ജ​യ​കു​മാ​റി​ന്​ ഡോ.​എ.​പി.​ജെ. അ​ബ്‌​ദു​ൽ ക​ലാം സ്റ്റ​ഡി സെ​ന്റ​ർ ഏ​ർ​പ്പെ​ടു​ത്തി​യ ഈ ​വ​ർ​ഷ​ത്തെ മി​ക​ച്ച അ​ധ്യാ​പ​ക പു​ര​സ്‌​കാ​രം ല​ഭി​ച്ചി​രു​ന്നു.

1998 ലാ​ണ് അ​ധ്യാ​പ​ക​നാ​യി സേ​വ​ന​മാ​രം​ഭി​ച്ച​ത്. വി​വി​ധ സിം​ബോ​സി​യ​ങ്ങ​ളി​ൽ ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. കേ​ര​ള സ​യ​ൻ​സ് കോ​ൺ​ഗ്ര​സു​ക​ളി​ലും പ​ങ്കെ​ടു​ത്ത്​ മി​ക​വ്​ കാ​ട്ടി​യി​രു​ന്നു. സ്റ്റേ​റ്റ് റി​സോ​ഴ്സ് ഗ്രൂ​പ്പു​ക​ളി​ൽ മെം​ബ​റാ​യി വി​വി​ധ ജി​ല്ല​ക​ളി​ൽ അ​ധ്യാ​പ​ക​ർ​ക്ക് ക്ലാ​സെ​ടു​ക്കു​ന്നു​ണ്ട്. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പൊ​തു പ​രീ​ക്ഷ​ക്ക്​ ചോ​ദ്യ​ങ്ങ​ൾ ത​യാ​റാ​ക്കാ​നും അ​വ​സ​രം ല​ഭി​ച്ചു. 10​ വ​ർ​ഷ​മാ​യി ബോ​ട്ട​ണി കൊ​ല്ലം ചീ​ഫാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​ണ്. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പൊ​തു പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തു​ന്ന​തി​നു​ള്ള ഉ​ത്ത​ര സൂ​ചി​ക ത​യാ​റാ​ക്കു​ന്ന ബോ​ർ​ഡ്‌ അം​ഗ​മാ​യും വ​ർ​ഷ​ങ്ങ​ളാ​യി സേ​വ​ന​മ​നു​ഷ്​​ഠി​ക്കു​ന്നു. പി.​ടി.​എ​യു​ടെ മാ​തൃ​ക അ​ധ്യാ​പ​ക പു​ര​സ്‌​കാ​രം, അ​ഖി​ലേ​ന്ത്യ അ​വാ​ർ​ഡി ടീ​ച്ചേ​ഴ്​​സ് ഫെ​ഡ​റേ​ഷ​ന്റെ ഗു​രു​ശ്രേ​ഷ്ഠ പു​ര​സ്‌​കാ​രം എ​ന്നി​വ ല​ഭി​ച്ചി​ട്ടു​ണ്ട്. പ​ത്ര പം​ക്തി​ക​ളി​ലും ആ​നു​കാ​ലി​ക​ങ്ങ​ളി​ലു​മാ​യി 40 ലേ​റെ ശാ​സ്ത്ര പാ​രി​സ്ഥി​ക വി​ദ്യാ​ഭ്യാ​സ ലേ​ഖ​ന​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Researchteachers dayTeachingKollam
News Summary - Prioritize teaching and research
Next Story