Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightആവേശം...

ആവേശം പൊങ്ങുന്നേ...ആകാശം മുട്ടുന്നേ...

text_fields
bookmark_border
candidates
cancel
camera_alt

യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ ക​ശു​വ​ണ്ടി ഫാ​ക്ട​റി​ക​ളി​ൽ സ്വീ​ക​ര​ണ​ത്തി​നി​ടെ

പ്രേ​മ​ച​ന്ദ്ര​ന്‍

കൊ​ല്ലം: ക​ശു​വ​ണ്ടി​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ വോ​ട്ട​ഭ്യ​ർ​ഥ​ന ന​ട​ത്തി യു.​ഡി.​എ​ഫ്​ കൊ​ല്ലം സ്ഥാ​നാ​ർ​ഥി എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍. കെ.​എ​സ്.​ഐ.​ഡി.​സി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​ശു​വ​ണ്ടി ഫാ​ക്ട​റി​ക​ളി​ലാ​യി​രു​ന്നു തി​ങ്ക​ളാ​ഴ്ച സ​ന്ദ​ര്‍ശ​നം. പാ​രി​പ്പ​ള്ളി കെ.​എ​സ്.​സി.​ഡി.​സി​യി​ല്‍നി​ന്നാ​രാം​ഭി​ച്ച പ​ര്യ​ട​നം വി​വി​ധ കാ​ഷ്യൂ ഫാ​ക്ട​റി​ക​ളി​ൽ സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി. തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​സ​മ​ര പോ​രാ​ട്ട​ത്തി​ല്‍ പാ​ര്‍ല​മെ​ന്‍റ് അം​ഗം എ​ന്ന നി​ല​യി​ല്‍ ക​ഴി​ഞ്ഞ അ​ഞ്ചു​ വ​ര്‍ഷം ചെ​യ്ത ഇ​ട​പെ​ട​ലു​ക​ളെ കു​റി​ച്ച് സ്ഥാ​നാ​ർ​ഥി സം​സാ​രി​ച്ചു.

സ്ഥാ​നാ​ർ​ഥി​യോ​ടൊ​പ്പം സ​ജി ഡി. ​ആ​ന​ന്ദ്, ടി.​സി. വി​ജ​യ​ന്‍, ജി. ​വേ​ണു​ഗോ​പാ​ല്‍, കോ​തേ​ത് ഭാ​സു​ര​ന്‍, പെ​രി​നാ​ട് മു​ര​ളി, മോ​ഹ​ന്‍ലാ​ല്‍, ശ​ശി​ധ​ര​ന്‍ പി​ള്ള, ടി.​സി. അ​നി​ല്‍കു​മാ​ര്‍, ഫി​റോ​സ് ഷാ​സ​മ​ദ്, എം.​എ​സ്. ഷൗ​ക്ക​ത്ത്, കെ.​ബി. ഷ​ഹാ​ല്‍, ബി​ജു ല​ക്ഷ്മി​കാ​ന്ത​ന്‍, ഉ​ഷ​ര്‍, മേ​ക്കോ​ണ്‍ ഹ​രി​ലാ​ല്‍, ഒ.​ബി. രാ​ജേ​ഷ്, വി​ക്ര​മ​ന്‍, ചി​റ​ക്ക​ര പ്ര​കാ​ശ്, ഷി​ബു, താ​ജു​ദ്ദീ​ന്‍, തു​ള​സീ​ധ​ര​ന്‍ എ​ന്നി​വ​രു​ണ്ടാ​യി​രു​ന്നു.

ചൊ​വ്വാ​ഴ്ച ചാ​ത്ത​ന്നൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ ക​ല്ലു​വാ​തു​ക്ക​ല്‍, പാ​രി​പ്പ​ള്ളി, പൂ​ത​ക്കു​ളം, പ​ര​വൂ​ര്‍ എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ല്‍ സ്ഥാ​നാ​ർ​ഥി പ​ങ്കെ​ടു​ക്കും.

എം. മുകേഷ്

എ​ല്ലാ​കാ​ല​വും കേ​ര​ള​ത്തി​നൊ​പ്പം നി​ൽ​ക്കു​ന്ന​ത് എ​ൽ.​ഡി.​എ​​ഫെ​ന്ന് കൊ​ല്ലം പാ​ർ​ല​മെ​ന്റ് മ​ണ്ഡ​ലം എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി എം. ​മു​കേ​ഷ്. തി​ങ്ക​ളാ​ഴ്ച ചാ​ത്ത​ന്നൂ​ർ മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്ത​വെ സ്വീ​ക​ര​ണ കേ​ന്ദ്ര​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു സ്ഥാ​നാ​ർ​ഥി.

നെ​ടു​ങ്ങോ​ലം ആ​ശു​പ​ത്രി​യി​ൽ​നി​ന്നാ​ണ്​ പ​ര്യ​ട​ന​ത്തി​ന്​ തു​ട​ക്ക​മാ​യ​ത്. പാ​റ​യി​ൽ​ക്കാ​വ് ന​ട​ന്ന സ്വീ​ക​ര​ണ​ത്തി​ൽ ര​തീ​ഷെ​ന്ന ക​ലാ​കാ​ര​ൻ മു​കേ​ഷി​ന് അ​ദ്ദേ​ഹ​ത്തി​ന്റെ ചി​ത്രം വ​ര​ച്ച് സ​മ്മാ​നി​ച്ചു. പു​റ്റി​ങ്ങ​ൽ, പൂ​ക്കു​ളം, പെ​രു​മ്പു​ഴ വ​ഴി ക​ല്ലു​കു​ന്നി​ൽ​ സ​മാ​പി​ച്ചു.

ജി.​എ​സ്. ജ​യ​ലാ​ൽ എം.​എ​ൽ.​എ, മ​റ്റ് എ​ൽ.​ഡി.​എ​ഫ് നേ​താ​ക്ക​ൾ എ​ന്നി​വ​ർ അ​നു​ഗ​മി​ച്ചു. ചൊ​വ്വാ​ഴ്ച ച​ട​യ​മം​ഗ​ലം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലാ​ണ്​ പ​ര്യ​ട​നം.

കൃഷ്​ണകുമാർ

എ​ൻ.​ഡി.​എ കൊ​ല്ലം സ്ഥാ​നാ​ർ​ഥി ജി. ​കൃ​ഷ്ണ​കു​മാ​റി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണാ​ർ​ഥം ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്ത് ക​ൺ​വെ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു. ബി.​ജെ.​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി ജി. ​കൃ​ഷ്ണ​കു​മാ​ർ, ജി​ല്ല പ്ര​സി​ഡ​ന്‍റ്​ ബി.​ബി. ഗോ​പ​കു​മാ​ർ, ദ​ക്ഷി​ണ മേ​ഖ​ല പ്ര​സി​ഡ​ന്‍റ്​ കെ. ​സോ​മ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

തു​ട​ർ​ന്ന്,​ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ന​ട​ന്ന പ​ര്യ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഡോ. ​ബി.​ആ​ർ. അം​ബേ​ദ്ക​ർ ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച പ​രി​പാ​ടി​ക​ളി​ൽ പ​​ങ്കെ​ടു​ത്തു. കൊ​ല്ലം ഉ​ളി​യ​ക്കോ​വി​ൽ എം.​ജി കോ​ള​നി​യി​ൽ പ​ട്ടി​ക​ജാ​തി കു​ടു​ബ​സം​ഗ​മ​ത്തി​ലും അം​ബേ​ദ്‌​ക​ർ ജ​യ​ന്തി ആ​ഘോ​ഷ​ത്തി​ലും പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന്​ ച​ട​യ​മം​ഗ​ലം മ​ണ്ഡ​ലം വെ​ളി​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത്‌ പ​ന​യ​റ​ക്കു​ന്ന് കോ​ള​നി​യി​ൽ പ​ട്ടി​ക​ജാ​തി കു​ടു​ബ​സം​ഗ​മ​ത്തി​ൽ കൃ​ഷ്ണ​കു​മാ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam NewsLok Sabha Elections 2024
News Summary - lok sabha elections-campaign-kollam
Next Story