Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKulathupuzhachevron_rightപരോളിലിറങ്ങി...

പരോളിലിറങ്ങി ഒളിവില്‍പോയ കൊലക്കേസ് പ്രതി പിടിയിൽ

text_fields
bookmark_border
സു​ല്‍ഫി​ക്കർ​
cancel
camera_alt

സു​ല്‍ഫി​ക്കർ​

കു​ള​ത്തൂ​പ്പു​ഴ: കൊ​ല​പാ​ത​ക കേ​സി​ല്‍ ജീ​വ​പ​ര്യ​ന്തം ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന​തി​നി​ടെ പ​രോ​ളി​ലി​റ​ങ്ങി ഒ​ളി​വി​ല്‍പോ​യ പ്ര​തി​യെ പി​ടി​കൂ​ടി. കു​ള​ത്തൂ​പ്പു​ഴ ച​ന്ദ​ന​ക്കാ​വ് ല​ത്തീ​ഫ് മ​ന്‍സി​ലി​ല്‍ അ​ബ്ദു​ല്‍ ല​ത്തീ​ഫി​നെ 2008 ഡി​സം​ബ​ര്‍ മൂ​ന്നി​ന് കു​ള​ത്തൂ​പ്പു​ഴ ടൗ​ണി​ല്‍വെ​ച്ച് കു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ലെ പ്ര​തി സു​ല്‍ഫി​ക്ക​ര്‍ (38) ആ​ണ് നാ​ല്​ വ​ര്‍ഷ​മാ​യി ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന​ത്. 2019ല്‍ ​തി​രു​വ​ന​ന്ത​പു​രം സെ​ന്‍ട്ര​ല്‍ ജ​യി​ലി​ല്‍നി​ന്ന് പ​രോ​ളി​ലി​റ​ങ്ങി ഒ​ളി​വി​ല്‍ പോ​വു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം കൊ​ട്ടി​യം പൊ​ലീ​സ് ന​ട​ത്തി​യ പ​ട്രോ​ളിം​ഗി​നി​ടെ സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ണ്ട​തി​നെ തു​ട​ര്‍ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ര്‍ന്നാ​ണ് പ​രോ​ളി​ല്‍ മു​ങ്ങി​യ പ്ര​തി​യാ​ണെ​ന്ന വി​വ​രം ല​ഭി​ക്കു​ന്ന​ത്.

തു​ട​ര്‍ന്ന് കു​ള​ത്തൂ​പ്പു​ഴ പൊ​ലീ​സി​നു കൈ​മാ​റി. കേ​സി​ന്‍റെ ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​ക്കി​യ ശേ​ഷം തി​രു​വ​ന​ന്ത​പു​രം സെ​ന്‍ട്ര​ല്‍ ജ​യി​ല്‍ അ​ധി​കൃ​ത​ര്‍ക്ക് കൈ​മാ​റു​മെ​ന്ന് കു​ള​ത്തൂ​പ്പു​ഴ പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKollam NewsMurder
News Summary - Accused in the murder case who escaped on parol arrested
Next Story