Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottiyamchevron_rightസംസ്ഥാന ഹൈവേയിൽ...

സംസ്ഥാന ഹൈവേയിൽ മണ്ണിടിച്ചിൽ; കുടുംബങ്ങൾ ഭീതിയിൽ

text_fields
bookmark_border
സംസ്ഥാന ഹൈവേയിൽ മണ്ണിടിച്ചിൽ; കുടുംബങ്ങൾ ഭീതിയിൽ
cancel

കൊ​ട്ടി​യം: സം​സ്ഥാ​ന ഹൈ​വേ​യി​ൽ അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന മ​ണ്ണി​ടി​ച്ചി​ൽ​മൂ​ലം പ​ത്ത്​ കു​ടും​ബ​ങ്ങ​ൾ ഭീ​ഷ​ണി​യി​ൽ. കൊ​ല്ലം-​കു​ള​ത്തൂ​പ്പു​ഴ സം​സ്ഥാ​ന ഹൈ​വേ​യി​ൽ കു​ണ്ടു​മ​ണി​നും മു​ട്ട​യ്ക്കാ​വി​നും ഇ​ട​യി​ൽ നാ​ൽ​പ​ങ്ങ​ൽ ഭാ​ഗ​ത്താ​ണ് മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​കു​ന്ന​ത്. ഈ ​ഭാ​ഗ​ത്ത് റോ​ഡ് വ​ള​രെ ഉ​യ​ര​ത്തി​ലാ​ണു​ള്ള​ത്. സം​ര​ക്ഷ​ണ​ഭി​ത്തി​യു​ടെ ബ​ല​ക്കു​റ​വു​മൂ​ലം റോ​ഡി​ലൂ​ടെ ഭാ​രം ക​യ​റ്റി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​മ്പോ​ൾ മ​ണ്ണി​ടി​ഞ്ഞ് താ​ഴേ​ക്ക് വീ​ണു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​കു​മ്പോ​ൾ റോ​ഡ​രി​കി​ൽ വീ​പ്പ​ക​ൾ നി​ര​ത്തു​ക മാ​ത്ര​മാ​ണ് അ​ധി​കൃ​ത​ർ ചെ​യ്യു​ന്ന​ത്.

നെ​ടു​മ്പ​ന മു​ട്ട​യ്ക്കാ​വി​ൽ ഏ​താ​നും ദി​വ​സം മു​മ്പ് വീ​ടി​ന് മു​ന്നി​ൽ ഉ​യ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന കോ​ൺ​ക്രീ​റ്റ് മ​തി​ൽ ത​ക​ർ​ന്നു​വീ​ണ് വീ​ട്ട​മ്മ മ​രി​ച്ച സം​ഭ​വം ഉ​ണ്ടാ​യ​തോ​ടെ മ​ണ്ണി​ടി​ച്ചി​ൽ സ്ഥി​ര​മാ​യ നാ​ൽ​പ​ങ്ങ​ൽ നി​വാ​സി​ക​ൾ കൂ​ടു​ത​ൽ ഭീ​തി​യി​ലാ​ണ്. കെ.​എ​സ്.​ടി.​പി​യു​ടെ അ​ധീ​ന​ത​യി​ലു​ള്ള റോ​ഡാ​ണി​ത്. ക​ഴി​ഞ്ഞ ര​ണ്ടു​ത​വ​ണ മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യ​പ്പോ​ഴും റോ​ഡ​രി​കി​ൽ വീ​പ്പ​ക​ൾ നി​ര​ത്തി വെ​ച്ച​ത​ല്ലാ​തെ സം​ര​ക്ഷ​ണ​ഭി​ത്തി ബ​ല​പ്പെ​ടു​ത്താ​നോ പു​തി​യ​ത് നി​ർ​മി​ക്കാ​നോ യാ​തൊ​രു ന​ട​പ​ടി​ക​ളും ഉ​ണ്ടാ​യി​ല്ല. മ​ണ്ണ് പ​രി​ശോ​ധ​ന​ക്കെ​ന്ന പേ​രി​ൽ എ​ക്സ്ക​വേ​റ്റ​ർ ഉ​പ​യോ​ഗി​ച്ച് ഇ​വി​ടെ​നി​ന്ന്​ മ​ണ്ണെ​ടു​ത്ത​തും ഉ​യ​ര​ത്തി​ലു​ള്ള മ​ണ്ണ് ഇ​ടി​ഞ്ഞു​വീ​ഴാ​ൻ കാ​ര​ണ​മാ​ക്കി.

നി​ര​വ​ധി ക്ര​ഷ​റു​ക​ളും സാ​ൻ​ഡ്​ യൂ​നി​റ്റു​ക​ളു​മു​ള്ള ഇ​വി​ടേ​ക്ക് ഭാ​രം ക​യ​റ്റി​യ നൂ​റു​ക​ണ​ക്കി​ന് ലോ​റി​ക​ളാ​ണ് പോ​കു​ന്ന​ത്. കൂ​ടാ​തെ കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ കു​ള​ത്തൂ​പ്പു​ഴ വേ​ണാ​ട് സ​ർ​വി​സും നി​ര​വ​ധി സ്വ​കാ​ര്യ ബ​സു​ക​ളും ഇ​തു​വ​ഴി സ​ർ​വി​സ് ന​ട​ത്തു​ന്നു​ണ്ട്. മ​ണ്ണി​ടി​ച്ചി​ൽ ഭ​യ​ന്ന് പ​ല കു​ടും​ബ​ങ്ങ​ളും ബ​ന്ധു​വീ​ടു​ക​ളി​ൽ അ​ഭ​യം തേ​ടി​യി​ട്ടു​ണ്ട്.

ദു​ര​ന്ത​മു​ണ്ടാ​കും മു​മ്പ് ഇ​വി​ട​ത്തെ മ​ണ്ണി​ടി​ച്ചി​ൽ ത​ട​യാ​ൻ അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച ഡി.​സി.​സി അം​ഗം ആ​സാ​ദ്, കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ്​ എ.​എ​ൽ. നി​സാ​മു​ദീ​ൻ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​സാ​ദ് നാ​ൽ​പ​ങ്ങ​ൽ, നാ​സി​മു​ദീ​ൻ ല​ബ്ബ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ഫൈ​സ​ൽ കു​ള​പ്പാ​ടം എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Landslidekottiyam newsstate highway
News Summary - Landslide on state highway; Families in fear
Next Story