Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightനെടുമ്പനയിൽ...

നെടുമ്പനയിൽ സി.എച്ച്.സി വളപ്പിൽ നിന്ന ചന്ദനമരം മുറിച്ചുകടത്തി

text_fields
bookmark_border
നെടുമ്പനയിൽ സി.എച്ച്.സി വളപ്പിൽ നിന്ന ചന്ദനമരം മുറിച്ചുകടത്തി
cancel
കൊട്ടിയം: മുഖത്തല ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള നെടുമ്പന കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽനിന്ന്​ ഏകദേശം അഞ്ചുലക്ഷത്തിന് മുകളിൽ വില വരുന്ന ചന്ദനമരം മുറിച്ചുകടത്തി. ചൊവ്വാഴ്ച രാത്രിയിലാണ് പി.പി ബ്ലോക്കിന് സമീപം നിന്ന ചന്ദനമരം മോഷണം പോയത്. നെടുമ്പന സർക്കാർ ആയുർവേദ ആശുപത്രിയിലെ മരങ്ങൾ മുറിച്ചുകടത്തിയ കേസ് നിലനിൽക്കവെയാണ് നെടുമ്പന കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെയും ചന്ദന മരവും മുറിച്ചുകടത്തിയത്. പതിമൂന്നര ഏക്കറിന് മുകളിൽ സ്ഥലം ആശുപത്രിക്ക് സ്വന്തമായി ഉണ്ടെങ്കിലും ചുറ്റുമതിലില്ല. ചന്ദനമരം മുറിച്ചുകടത്തിയതുമായി ബന്ധപ്പെട്ട് ഹോസ്പിറ്റൽ സൂപ്രണ്ട് കണ്ണനല്ലൂർ പൊലീസിൽ പരാതി നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story