Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightബസിൽ മോഷണശ്രമം: അന്തർ...

ബസിൽ മോഷണശ്രമം: അന്തർ സംസ്​ഥാന യുവതി അറസ്റ്റിൽ

text_fields
bookmark_border
ചിത്രം - ചാത്തന്നൂർ: ബസിൽ മോഷണം നടത്തി രക്ഷപ്പെടാൻ ശ്രമിച്ച അന്തർ സംസ്​ഥാന യുവതിയെ ചാത്തന്നൂർ പൊലീസ്​ അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശിനിയായ ചന്ദനമാരി എന്ന യുവതിയാണ് പിടിയിലായത്. ചാത്തന്നൂർ ശീമാട്ടി ജങ്ഷനിൽനിന്ന് ബസിൽ കൊട്ടിയം ഭാഗത്തേക്ക് യാത്രചെയ്ത സ്​ത്രീയുടെ സ്വർണമാല മോഷ്​ടിച്ചെടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. മാല പൊട്ടിച്ചെടുക്കുന്നത് മറ്റൊരു യാത്രക്കാരി കാണാനിടയായതാണ് ഇവരെ പിടികൂടാൻ സഹായമായത്. മാല മോഷ്​ടിക്കുന്നത് കണ്ട യാത്രക്കാരി വിവരം അറിയിക്കുന്നതിനിടക്ക് ബസ് ഇത്തിക്കര ഭാഗത്ത് എത്തിയിരുന്നു. യുവതി ഇത്തിക്കരയിൽ ബസിറങ്ങി മാലയുമായി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാരും ബസ് യാത്രക്കാരും ചേർന്ന് തടഞ്ഞ് വെക്കുകയും വിവരം പൊലീസിനെ അറിയിക്കുകയുമായിരുന്നു. ചാത്തന്നൂർ എസ്​.ഐ ആശ വി. രേഖയുടെ നേതൃത്വത്തിലുള്ള പൊലീസ്​ സംഘം യുവതിയെ കസ്റ്റഡിയിലെടുത്ത് നടത്തിയ പരിശോധനയിൽ മാല കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story