Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightMaradu/Vyttilachevron_rightഇടിച്ചശേഷം വാഹനം...

ഇടിച്ചശേഷം വാഹനം നിർത്താതെ പോയ ഡ്രൈ​വ​ർ പിടിയിൽ

text_fields
bookmark_border
സു​ധീ​ഷ്​
cancel
camera_alt

സു​ധീ​ഷ്​

മ​ര​ട്: കു​ണ്ട​ന്നൂ​ർ ജ​ങ്ഷ​ന്​ സ​മീ​പം വാ​ഹ​നം നി​ർ​ത്തി ഫോ​ൺ ചെ​യ്തു നി​ൽ​ക്കു​ക​യാ​യി​രു​ന്ന ആ​ൾ ലോ​റി​ക്ക​ടി​യി​ൽ​പെ​ട്ട്​ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ലോ​റി ഡ്രൈ​വ​ർ പി​ടി​യി​ൽ.

പ​ത്ത​നം​തി​ട്ട തു​ലാ​പ്പി​ള്ളി മു​ട്ട​ത്തി​ൽ വീ​ട്ടി​ൽ സു​ധീ​ഷാ​ണ്​ (36) മ​ര​ട് പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. 13ന് ​രാ​ത്രി 7.30ന് ​റി​ട്ട. കെ.​എ​സ്.​ആ​ർ.​ടി.​സി ജീ​വ​ന​ക്കാ​ര​നാ​യ എ​ള​മ​ക്ക​ര പേ​ര​ണ്ടൂ​ർ റോ​ഡ് നെ​രി​ശ്ശാ​ന്ത​റ​യി​ൽ സു​ധീ​ശ​ൻ​ (65) ലോ​റി ക​യ​റി മ​രി​ച്ച സം​ഭ​വ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. കു​ണ്ട​ന്നൂ​ർ–​തേ​വ​ര പാ​ല​ത്തി​ന്റെ കു​ണ്ട​ന്നൂ​ർ ഭാ​ഗ​ത്തെ അ​പ്രോ​ച് റോ​ഡി​ൽ നെ​ട്ടൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള യു​ടേ​ണി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട സ്ഥ​ല​ത്ത് സി.​സി ടി.​വി​യും ദൃ​ക്സാ​ക്ഷി​ക​ൾ ഇ​ല്ലാ​തി​രു​ന്ന​തും പ്ര​തി​യെ​യും വാ​ഹ​ന​വും ക​ണ്ടെ​ത്തു​ന്ന​തി​ന് വെ​ല്ലു​വി​ളി​യാ​യി. എ​റ​ണാ​കു​ളം എ.​സി.​പി രാ​ജ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

ഇ​ടി​ച്ച വാ​ഹ​ന​വും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു. അ​പ​ക​ടം ന​ട​ന്ന സ്ഥ​ലം ഡ്രൈ​വ​ർ​മാ​രു​ടെ കാ​ഴ്ച​മ​റ​ക്കു​ന്ന വി​ധ​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ അ​ന​ധി​കൃ​ത​മാ​യി പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​ൽ പ​രാ​തി ഉ​ള്ള​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ernakulam NewsAccidentArrestDriver
News Summary - The driver who did not stop the vehicle after the collision was arrested
Next Story