Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightMaradu/Vyttilachevron_rightവിസ കാലാവധി കഴിഞ്ഞ്​...

വിസ കാലാവധി കഴിഞ്ഞ്​ തങ്ങിയ കെനിയൻ യുവതികൾ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel

മ​ര​ട്: വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞും അ​ന​ധി​കൃ​ത​മാ​യി ത​ങ്ങി​യ ര​ണ്ട് കെ​നി​യ​ൻ യു​വ​തി​ക​ളെ പ​ന​ങ്ങാ​ട് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. നെ​ട്ടൂ​രി​ലെ അ​പ്പാ​ർ​ട്​​മെ​ന്‍റി​ൽ വാ​ട​ക​ക്ക്​ താ​മ​സി​ച്ച് വ​രു​ക​യാ​യി​രു​ന്ന കെ​നി​യ സ്വ​ദേ​ശി​ക​ളാ​യ ഗ്വാ​രോ മാ​ർ​ഗ​ര​റ്റ് സെ​ബീ​ന (35), എ​ഗാ​ഡ്വ മേ​ഴ്സി അ​ദം​ബ (26) എ​ന്നി​വ​രെ​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ര​ണ്ടാ​ഴ്ച മു​മ്പാ​ണ് ഇ​രു​വ​രും നെ​ട്ടൂ​രി​ലെ അ​പ്പാ​ർ​ട്​​മെ​ന്‍റി​ൽ താ​മ​സി​ക്കാ​നെ​ത്തി​യ​ത്. ഒ​രാ​ഴ്ച മു​മ്പ് കൂ​ടെ താ​മ​സി​ക്കാ​നെ​ത്തി​യ കെ​നി​യ​യി​ലെ മ​റ്റൊ​രു യു​വ​തി​യു​മാ​യി ബ​ഹ​ള​മു​ണ്ടാ​വു​ക​യും യു​വ​തി​യു​ടെ പാ​സ്പോ​ർ​ട്ടും പ​ണ​വും ഇ​വ​ർ കൈ​വ​ശം വെ​ക്കു​ക​യു​മാ​യി​രു​ന്നു.

ഇ​തേ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ യു​വ​തി പൊ​ലീ​സി​നെ വി​ളി​ച്ചു വ​രു​ത്തു​ക​യാ​യി​രു​ന്നു. പ​ന​ങ്ങാ​ട് പൊ​ലീ​സ്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കൈ​വ​ശ​മു​ള്ള പാ​സ്പോ​ർ​ട്ട് ഇ​വ​രു​ടേ​ത​ല്ലെ​ന്ന് ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​വ​രു​ടെ പാ​സ്പോ​ർ​ട്ട് ഡ​ൽ​ഹി​യി​ലു​ള്ള മ​റ്റൊ​രു യു​വ​തി​യു​ടെ കൈ​യി​ലാ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യും പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്ത​തി​ലാ​ണ് വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും താ​മ​സി​ക്കു​ക​യാ​ണെ​ന്ന് മ​ന​സ്സി​ലാ​യ​ത്.

2018ൽ ​കാ​ലാ​വ​ധി ക​ഴ​ഞ്ഞ​താ​ണെ​ന്നും ഇ​വ​ർ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ താ​മ​സി​ച്ചു വ​രു​ക​യാ​യി​രു​ന്നെ​ന്നും പ​ന​ങ്ങാ​ട് സി.​ഐ പ​റ​ഞ്ഞു. ഇ​രു​വ​രെ​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VisaCrime NewsTime PeriodErnakulam News
News Summary - Kenyan women who overstayed their visas were arrested
Next Story