Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightപട്ടിമറ്റത്ത്...

പട്ടിമറ്റത്ത് റബര്‍തോട്ടത്തില്‍ 11 കിലോ കഞ്ചാവ് കണ്ടെത്തി

text_fields
bookmark_border
പട്ടിമറ്റത്ത് റബര്‍തോട്ടത്തില്‍ 11 കിലോ കഞ്ചാവ് കണ്ടെത്തി
cancel

കി​ഴ​ക്ക​മ്പ​ലം: പ​ട്ടി​മ​റ്റം എ​രു​പ്പം​പാ​റ കൈ​ത​ക്കാ​ട് തൈ​ക്കാ​വി​ന് സ​മീ​പം റ​ബ​ര്‍തോ​ട്ട​ത്തി​ല്‍ ചാ​ക്കു​കെ​ട്ടി​ൽ 11 കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു.

തി​ങ്ക​ളാ​ഴ്​​ച പു​ര​യി​ട​ത്തി​ല്‍ റ​ബ​ര്‍ ടാ​പ്പി​ങ്ങി​നെ​ത്തി​യ തൊ​ഴി​ലാ​ളി​യാ​ണ് ചാ​ക്ക് ക​ണ്ടെ​ത്തി​യ​ത്. വി​വ​രം സ്ഥ​ല​മു​ട​മ ഗൗ​രി​ശ​ങ്ക​രം വീ​ട്ടി​ല്‍ ജ​യ​നെ അ​റി​യി​ച്ചു. ചാ​ക്കി​ല്‍ ബ്രൗ​ണ്‍ പേ​പ്പ​ര്‍കൊ​ണ്ട് പൊ​തി​ഞ്ഞ് ടേ​പ്പ് ചു​റ്റി​യ നി​ല​യി​ല്‍ അ​ഞ്ച് പാ​ക്ക​റ്റു​ക​ള്‍ ക​ണ്ടെ​ത്തി.

ഉ​ട​മ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് സ്ഥ​ല​ത്തെ​ത്തി​യ കു​ന്ന​ത്തു​നാ​ട് പൊ​ലീ​സ് പാ​ക്ക​റ്റ് തു​റ​ന്ന്​ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ക​ഞ്ചാ​വാ​ണെ​ന്ന് മ​ന​സ്സി​ലാ​യ​ത്. അ​ഞ്ച്​ പാ​ക്ക​റ്റി​ലു​മാ​യി 11 കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത് കേ​സ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്തു. ഞാ​യ​റാ​ഴ്ച രാ​ത്രി പ​ട്ടി​മ​റ്റം-​കി​ഴ​ക്ക​മ്പ​ലം റോ​ഡി​ല്‍ ക​ണ്ട​ങ്ങ​ത്താ​ഴം ഭാ​ഗ​ത്ത് റോ​ഡ​രി​കി​ല്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ക​ണ്ട ഒ​രു പാ​ക്ക​റ്റി​ല്‍നി​ന്ന്​ ര​ണ്ടു​കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യി​രു​ന്നു. ര​ണ്ട്​ സം​ഭ​വ​ങ്ങ​ളും ത​മ്മി​ല്‍ ബ​ന്ധ​മു​ണ്ടോ​യെ​ന്ന കാ​ര്യം പൊ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രു​ക​യാ​ണ്.

കു​ന്ന​ത്തു​നാ​ട് എ​സ്.​ഐ വി.​ടി. ഷാ​ജ​െൻറ നേ​തൃ​ത്വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ഊ​ര്‍ജി​ത​മാ​ക്കി. രാ​ത്രി പൊ​ലീ​സ് പ​ട്രോ​ളി​ങ്ങി​നി​ടെ പൊ​തി കൃ​ത്യ​മാ​യി കൈ​മാ​റാ​ന്‍ ക​ഴി​യാ​തെ​വ​ന്ന​തോ​ടെ മ​യ​ക്കു​മ​രു​ന്ന് സം​ഘ​ങ്ങ​ള്‍ ഉ​പേ​ക്ഷി​ച്ച​താ​കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cannabisdrug smugglingrubber plantation
Next Story