Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_rightഇൻക്യുബേറ്ററിൽ മുട്ട...

ഇൻക്യുബേറ്ററിൽ മുട്ട വിരിയിച്ച്‌ കൊച്ചുമിടുക്കൻ

text_fields
bookmark_border
ഇൻക്യുബേറ്ററിൽ മുട്ട വിരിയിച്ച്‌ കൊച്ചുമിടുക്കൻ
cancel
camera_alt

അഹമ്മദ് ഇഹ്സാൻ ഇൻകുബേറ്ററിൽ വിരിയിച്ച കോഴിക്കുഞ്ഞുങ്ങളുമായി

നീലേശ്വരം: സ്വന്തമായുണ്ടാക്കിയ ഇൻകുബേറ്ററിൽ മുട്ട വിരിയിച്ച സന്തോഷത്തിലാണ് നീലേശ്വരം തൈക്കടപ്പുറത്തെ അഹ്‌മദ്‌ ഇഹ്‌സാൻ എന്ന‌ കൊച്ചു മിടുക്കൻ. കാർഡ്‌ ബോർഡ്‌ ബോക്സും ബൾബും ഉപയോഗിച്ചുള്ള ഇൻകുബേറ്ററിൽ ഒമ്പത്‌ കോഴി മുട്ടകളാണ് ഇഹ്‌സാൻ വിരിയിക്കാൻ ​െവച്ചത്‌.

ഇതിൽ ഒരെണ്ണം കേടായിപ്പോവുകയും ഒരെണ്ണം തൊലിച്ചിരുന്നെങ്കിലും ജീവനില്ലാതിരിക്കുകയും മറ്റൊന്ന് പഴയ പടി നിലനിൽക്കുകയും ചെയ്തു. അവസാനം 21 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ ആറ്​ കോഴിക്കുഞ്ഞുങ്ങളാണ് ഇഹ്സാ​െൻറ അതിഥികളായെത്തിയിരിക്കുന്നത്‌. വളരെ ചെറിയ പ്രായം മുതൽ തന്നെ മത്സ്യംവളർത്തൽ, കോഴി വളർത്തൽ ഇതൊക്കെ ഇഹ്‌സാ​െൻറ പ്രധാന വിനോദങ്ങളായിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു.

നീലേശ്വരം കണിച്ചിറ മർകസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് അഹ്മദ് ഇഹ്സാൻ. തൈകടപ്പുറം ടി.കെ. അബ്​ദുൽ വാരിസ്‌-ഹലീമ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ആദിൽ മുഹമ്മദ്, അഷ്റഫ് ജീലാനി, നഫീസ്ത് സിദ്ര.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:incubatorIncubated eggs
Next Story