Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_rightയു.എൻ സമാധാന...

യു.എൻ സമാധാന സേനയിലേക്ക് നീലേശ്വരം സ്വദേശി

text_fields
bookmark_border
അ​ഭി​ജി​ത്ത്
cancel
camera_alt

അ​ഭി​ജി​ത്ത്

നീ​ലേ​ശ്വ​രം: ഡോ. ​അ​ഭി​ജി​ത്ത് സ​ന്തോ​ഷ് നീ​ലേ​ശ്വ​രം യു.​എ​ൻ സ​മാ​ധാ​ന സേ​ന​യു​ടെ ഭാ​ഗ​മാ​യി സു​ഡാ​നി​ലേ​ക്ക്. ഒ​രു​വ​ർ​ഷ​ത്തേ​ക്കാ​ണ് നി​യ​മ​നം. ഇ​ന്ത്യ​ൻ ആ​ർ​മി​യി​ൽ മേ​ജ​റാ​ണ്. പു​ണെ എ.​എ​ഫ്.​എം.​സി​യി​ൽ​നി​ന്ന് 2018ൽ ​മെ​ഡി​ക്ക​ൽ ബി​രു​ദം നേ​ടി​യ​ശേ​ഷം ഇ​ന്ത്യ​ൻ ആ​ർ​മി​യി​ൽ ചേ​ർ​ന്നു. തു​ട​ർ​ന്ന് ക്യാ​പ്റ്റ​ൻ, മേ​ജ​ർ എ​ന്നീ പ​ദ​വി​ക​ളി​ൽ ജ​മ്മു, രാ​ജ​സ്ഥാ​ൻ, പ​ഞ്ചാ​ബ് എ​ന്നി​വി​ട​ങ്ങ​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചു.

ഇ​തി​നി​ടെ വി​ശി​ഷ്ട സേ​വ​ന​ത്തി​ന് ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫി​ന്റെ ക​മ​ൻ​ഡേ​ഷ​ൻ മെ​ഡ​ലും ല​ഭി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട്ടെ ദ​ന്ത​ഡോ​ക്ട​ർ നീ​ലേ​ശ്വ​രം പേ​രാ​ൽ കൃ​ഷ്ണ സു​ഹാ​സി​ലെ ഡോ. ​പി. സ​ന്തോ​ഷ് കു​മാ​ർ-​സി. ര​ത്ന​മാ​ല ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

ഭാ​ര്യ: പ​യ്യ​ന്നൂ​ർ ക​ണ്ടോ​ത്ത് സ്വ​ദേ​ശി​നി ഡോ. ​ന​യ​ന (ഫൈ​ന​ൽ ഇ​യ​ർ എം.​ഡി.​എ​സ് വി​ദ്യാ​ർ​ഥി​നി, കൊ​ല്ലം അ​സീ​സി​യ ഡെ​ന്റ​ൽ കോ​ള​ജ്). സ​ഹോ​ദ​ര​ൻ: ഡോ. ​അ​തു​ൽ സ​ന്തോ​ഷ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kasargod News
News Summary - A native of Nileswaram to the UN peacekeeping force
Next Story