Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightCherkalachevron_rightഎം.എൽ.എയും കലക്​ടറും...

എം.എൽ.എയും കലക്​ടറും ചെർക്കള ബസ് സ്റ്റാൻഡ് സന്ദർശിച്ചു; ബസുകൾ ഇന്നുമുതൽ ചെർക്കള സ്റ്റാൻഡിൽ പ്രവേശിക്കണം

text_fields
bookmark_border
എം.എൽ.എയും കലക്​ടറും ചെർക്കള ബസ് സ്റ്റാൻഡ് സന്ദർശിച്ചു;  ബസുകൾ ഇന്നുമുതൽ ചെർക്കള സ്റ്റാൻഡിൽ പ്രവേശിക്കണം
cancel
camera_alt

എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം.​എ​ൽ.​എ, ജി​ല്ല ക​ല​ക്ട​ര്‍ കെ. ​ഇ​മ്പ​ശേ​ഖ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ചെ​ര്‍ക്ക​ള പു​തി​യ ബ​സ്​ സ്റ്റാ​ൻ​ഡ്​ പ​രി​സ​രം സ​ന്ദ​ര്‍ശി​ക്കു​ന്നു

ചെ​ര്‍ക്ക​ള: പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ ബ​സു​ക​ൾ വെ​ള്ളി​യാ​ഴ്ച മു​ത​ൽ പ്ര​വേ​ശി​ക്ക​ണ​മെ​ന്ന്​ ജി​ല്ല ക​ല​ക്ട​ർ കെ. ​ഇ​​മ്പ​ശേ​ഖ​ർ നി​ർ​ദേ​ശം ന​ൽ​കി. ബ​സ് ഓ​ണേ​ഴ്‌​സ് പ്ര​തി​നി​ധി​ക​ള്‍ക്കാ​ണ്​ ക​ല​ക്ട​ര്‍ നി​ർ​ദേ​ശം ന​ല്‍കി​യ​ത്. ബ​സു​ക​ൾ ചെ​ർ​ക്ക​ള ബ​സ്​ സ്റ്റാ​ൻ​ഡി​ൽ പ്ര​വേ​ശി​ക്കാ​ത്ത​ത്​ ഏ​റെ വി​വാ​ദം സൃ​ഷ്ടി​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം.​എ​ൽ.​എ, ജി​ല്ല ക​ല​ക്ട​ര്‍ കെ. ​ഇ​മ്പ​ശേ​ഖ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ചെ​ര്‍ക്ക​ള പു​തി​യ ബ​സ്​ സ്റ്റാ​ൻ​ഡ്​ പ​രി​സ​രം വ്യാ​ഴാ​ഴ്ച സ​ന്ദ​ര്‍ശി​ച്ചു.

പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​തെ പോ​കു​ന്ന ബ​സു​ക​ൾ തി​രി​ച്ച​റി​യാ​നും സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​നും വേ​ണ്ടി കാ​മ​റ​ക​ള്‍ ഘ​ടി​പ്പി​ക്കാ​ന്‍ ജി​ല്ല ക​ല​ക്ട​ര്‍ ചെ​ങ്ക​ള ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ ഖാ​ദ​ര്‍ ബ​ദ്രി​യ​ക്ക് നി​ര്‍ദ്ദേ​ശം ന​ല്‍കി. ബ​സു​ക​ള്‍ റി​വേ​ഴ്​​സാ​യി തി​രി​ക്കാ​തെ ബാ​രി​ക്കേ​ഡ് വെ​ച്ച് തി​രി​ച്ചു​പോ​കാ​ന്‍ ക​ല​ക്ട​ര്‍ നി​ര്‍ദ്ദേ​ശി​ച്ചു. ഇ​തി​നു​വേ​ണ്ടി​യു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​മൊ​രു​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട​വ​ര്‍ക്ക് നി​ർ​ദേ​ശം ന​ല്‍കി. ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ര​ണ്ടു വ​ശ​ത്തെ​യും റോ​ഡു​ക​ളി​ല്‍ അ​ടി​യ​ന്ത​ര അ​റ്റു​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്താ​ന്‍ പി.​ഡെ​ബ്ല്യു.​ഡി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബ​സ് സ്റ്റാ​ൻ​ഡി​ല്‍ പൊ​ലീ​സ് എ​യ്​​ഡ്​ പോ​സ്റ്റ് തു​ട​ങ്ങാ​നു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ വേ​ഗ​ത്തി​ലാ​ക്കു​മെ​ന്ന് ക​ല​ക്ട​ര്‍ പ​റ​ഞ്ഞു. ബ​സു​ക​ള്‍ ചെ​ര്‍ക്ക​ള പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ല്‍ ക​യ​റാ​തെ സ​ർ​വി​സ് ന​ട​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബ​സ്​ ഓ​ണേ​ഴ്‌​സ് പ്ര​തി​നി​ധി​ക​ളു​മാ​യി ക​ല​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ്യാ​ഴാ​ഴ്ച രാ​വി​ലെ ച​ര്‍ച്ച ന​ട​ത്തി​യി​രു​ന്നു. പ്ര​ശ്ന​ങ്ങ​ള്‍ നേ​രി​ട്ട് മ​ന​സ്സി​ലാ​ക്കാ​ന്‍ സ്റ്റാ​ൻ​ഡ്​ പ​രി​സ​രം എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം.​എ​ല്‍.​എ​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ സ​ന്ദ​ര്‍ശി​ക്കു​മെ​ന്ന് ക​ല​ക്ട​ര്‍ യോ​ഗ​ത്തി​ൽ വ്യ​ക​ത​മാ​ക്കി​യി​രു​ന്നു.

ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്​ ഷാ​ന​വാ​സ് പാ​ദൂ​ര്‍, ചെ​ങ്ക​ള പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ ഖാ​ദ​ര്‍ ബ​ദ്രി​യ, വൈ​സ് പ്ര​സി​ഡ​ന്‍റ്​ സ​ഫി​യ ഹാ​ഷിം, സെ​ക്ര​ട്ട​റി ഹ​രി​കു​മാ​ര്‍, ഡെ​പ്യൂ​ട്ടി പ്ലാ​നി​ങ്​ ഓ​ഫീ​സ​ര്‍ നി​നോ​ജ് മേ​പ്പി​ടി​യ​ത്ത്, റി​സ​ർ​ച്​ അ​സി​സ്റ്റ​ന്‍റ്​ ഷീ​ജ, പി​ഡെ​ബ്ല്യൂ.​ഡി റോ​ഡ്​​സ്​ എ​ക്സി.​എ​ൻ​ജി​നീ​യ​ര്‍ രാ​ജീ​വ്, മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ൻ​സ്​​പെ​ക്ട​ര്‍ വി. ​പ്ര​ജി​ത്ത്, അ​സി.​മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍സ്പെ​ക്ട​ര്‍ കെ.​വി. അ​രു​ണ്‍ കു​മാ​ര്‍, വി​ദ്യാ​ന​ഗ​ര്‍ എ​സ്.​ഐ വി​ജ​യ​ന്‍ മേ​ല​ത്ത്, കെ.​എ​സ്.​ആ​ര്‍.​ടി.​സി പ്ര​തി​നി​ധി​ക​ള്‍, ബ​സ് ഓ​ണേ​ഴ്‌​സ് പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​രും ക​ല​ക്ട​റെ അ​നു​ഗ​മി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MLACollectorCherkala bus stand
News Summary - MLA and Collector visited Cherkala bus stand; Buses should enter Cherkala stand from today
Next Story