Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightപത്രവിതരണത്തിനിടെ...

പത്രവിതരണത്തിനിടെ വയോധികനു നേരെ മുഖംമൂടി ആക്രമണം

text_fields
bookmark_border
പത്രവിതരണത്തിനിടെ വയോധികനു നേരെ മുഖംമൂടി ആക്രമണം
cancel

ത​ല​ശ്ശേ​രി: പ​ത്ര​വി​ത​ര​ണം ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ വ​യോ​ധി​ക​ന് നേ​രെ മു​ഖം​മൂ​ടി ആ​ക്ര​മ​ണം. കൊ​ള​ശ്ശേ​രി ക​ള​രി​മു​ക്ക് വാ​യ​ന​ശാ​ല​ക്ക​ടു​ത്ത സ്മൃ​തി​യി​ൽ കെ. ​സു​രേ​ന്ദ്ര​ബാ​ബു (74) വാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. മ​ര​ത്ത​ടി കൊ​ണ്ടു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ ത​ല​യു​ടെ ഇ​ട​തു​ഭാ​ഗ​ത്തും ഇ​ട​തു​കൈ​ക്കും കാ​ലി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹ​ത്തെ ത​ല​ശ്ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച അ​ഞ്ച​ര​യോ​ടെ കൊ​ള​ശ്ശേ​രി കു​ന്നി​നേ​രി താ​ഴെ വ​യ​ലി​ൽ വെ​ച്ചാ​ണ് മു​ഖം​മൂ​ടി ധ​രി​ച്ചെ​ത്തി​യ ര​ണ്ടു​പേ​ർ സു​രേ​ന്ദ്ര ബാ​ബു​വി​നെ ആ​ക്ര​മി​ച്ച​ത്. അ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഇ​ട​ത് കൈ​യെ​ല്ല് ത​ക​ർ​ന്നു. തു​ട​യെ​ല്ലി​നും ത​ല​ക്കും പ​രി​ക്കു​ണ്ട്. ആ​ക്ര​മ​ണ​ത്തി​നി​ട​യി​ൽ ക​ണ്ണി​ൽ പൂ​ഴി​യെ​റി​ഞ്ഞ​താ​യും സു​രേ​ന്ദ്ര​ബാ​ബു പ​റ​ഞ്ഞു. നി​ല​വി​ളി കേ​ട്ട് പ​രി​സ​ര​വാ​സി​ക​ൾ എ​ത്തു​മ്പോ​ഴേ​ക്കും അ​ക്ര​മി​ക​ൾ ഓ​ടി മറഞ്ഞു. ഇ​തി​ൽ​പെ​ട്ട ഒ​രാ​ൾ മു​ഖം​മൂ​ടി മാ​റ്റി​യാ​ണ് ഓ​ടി​യ​ത്. കാ​വും​ഭാ​ഗം വാ​വാ​ച്ചി മു​ക്കി​ലെ പ​ത്ര​വി​ത​ര​ണ​ക്കാ​ര​നാ​ണ് സു​രേ​ന്ദ്ര​ബാ​ബു. ത​ല​ശ്ശേ​രി പൊ​ലീ​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി സു​രേ​ന്ദ്ര ബാ​ബു​വി​ന്റെ മൊ​ഴി​യെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ThalasseryKannur NewsOld ManAttack
News Summary - Attack-Old-Man-Thalassery
Next Story