Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right300 കിലോ നിരോധിത...

300 കിലോ നിരോധിത ഒറ്റത്തവണ ഉപയോഗ വസ്തുകൾ പിടിച്ചെടുത്തു

text_fields
bookmark_border
300 കിലോ നിരോധിത ഒറ്റത്തവണ ഉപയോഗ വസ്തുകൾ പിടിച്ചെടുത്തു
cancel
camera_alt

Representational Image

ക​ണ്ണൂ​ർ: ശു​ചി​ത്വ മാ​ലി​ന്യ സം​സ്ക​ര​ണ രം​ഗ​ത്തെ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ജി​ല്ല എ​ൻ​ഫോ​ഴ്സ്മെ​ന്റ് സ്‌​ക്വാ​ഡ് കോ​ർ​പ​റേ​ഷ​നി​ലെ എ​ള​യാ​വൂ​ർ സോ​ൺ, മു​ണ്ടേ​രി, ചെ​മ്പി​ലോ​ട് പ​ഞ്ചാ​യ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 300 കി​ലോ നി​രോ​ധി​ത ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗ വ​സ്തു​ക​ൾ പി​ടി​ച്ചെ​ടു​ത്തു. ഫാ​മി​ലി ട്രേ​ഡേ​ഴ്സ് ഏ​ച്ചൂ​ർ, ഫ്ര​ൻ​സ് ഏ​ജ​ൻ​സി​സ് ച​ക്ക​ര​ക്ക​ല്ല്, തൈ​ക്ക​ണ്ടി ഏ​ജ​ൻ​സി​സ് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നാ​ണ് തെ​ർ​മോ കോ​ൾ പ്ലേ​റ്റു​ക​ൾ, പേ​പ്പ​ർ ക​പ്പു​ക​ൾ, ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗ പ്ലാ​സ്റ്റി​ക് ഗ്ലാ​സു​ക​ൾ പ്ലാ​സ്റ്റി​ക് കാ​രി​ബാ​ഗു​ക​ൾ എ​ന്നി​വ ക​ണ്ടെ​ടു​ത്ത​ത്.

കു​ടി​വെ​ള്ള​വും ശീ​ത​ള​പാ​നീ​യ​ങ്ങ​ളും മാ​ത്രം വി​ൽ​പ​ന ന​ട​ത്താ​ൻ അ​നു​മ​തി​യു​ള​ള തൈ​ക്ക​ണ്ടി ഏ​ജ​ൻ​സീ​സ് പ്ലാ​സ്റ്റി​ക് ഉ​ൽ​പ​ന്ന​ങ്ങ​ൾ കൂ​ടി അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച​താ​യി സ്ക്വാ​ഡ് ക​ണ്ടെ​ത്തി. സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് 10,000 രൂ​പ വീ​തം പി​ഴ ചു​മ​ത്തി. തു​ട​ർ ന​ട​പ​ടി​ക​ൾ​ക്ക് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് സ്ക്വാ​ഡ് നി​ർ​ദേ​ശം ന​ൽ​കി. പ​രി​ശോ​ധ​ക്ക് എ​ൻ​ഫോ​ഴ്സ്മെ​ന്റ് സ്ക്വാ​ഡ് ലീ​ഡ​ർ ഇ.​പി. സു​ധീ​ഷ്, എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഓ​ഫി​സ​ർ കെ.​ആ​ർ. അ​ജ​യ കു​മാ​ർ, ഷെ​രി കു​ൾ അ​ൻ​സാ​ർ, സീ​നി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പി.​ജി. അ​ജി​ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ചി​റ​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലും നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി. ക​ല്ല​റ​ത്തോ​ട്ടി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ന​വ​ര​ത്ന ഓ​ഡി​റ്റോ​റി​യം, അ​ല​വി​ലെ ശ്രീ ​ഷി​ർ​ദി സാ​യി മ​ന്ദി​രം, ക​ട​ലാ​യി ശ്രീ കൃ​ഷ്ണ ക്ഷേ​ത്രം എ​ന്നി​വിട​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മ​ലി​ന​ജ​ലം, ഖ​ര​മാ​ലി​ന്യം എ​ന്നി​വ സം​സ്ക​രി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ സം​വി​ധാ​ന​ങ്ങ​ൾ സ്ഥാ​പി​ച്ചി​ട്ടി​ല്ലെ​ന്ന് ക​ണ്ടെ​ത്തി.

കൂ​ടി​യ അ​ള​വി​ൽ മാ​ലി​ന്യം ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ ഖ​ര​ദ്ര​വ​മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന് ഏ​ർ​പ്പെ​ടു​ത്തേ​ണ്ട നി​യ​മ​പ്ര​കാ​ര​മു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഈ ​സ്ഥാ​പ​ന​ങ്ങ​ളും സ്ഥാ​പി​ക്കേ​ണ്ട​താ​ണ്. ഇ​തു സം​ബ​ന്ധി​ച്ച് തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ചി​റ​ക്ക​ൽ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് എ​ൻ​ഫോ​ഴ്സ്മെ​ന്റ് സ്ക്വാ​ഡ് നി​ർ​ദേ​ശം ന​ൽ​കി. ടീം ​ലീ​ഡ​ർ എം.​വി. സു​മേ​ഷ്, അം​ഗ​ങ്ങ​ളാ​യ കെ. ​സി​റാ​ജു​ദ്ദീൻ, നി​തി​ൻ വ​ത്സ​ല​ൻ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RaidPlasticKannur NewsBanned single use drug items
News Summary - 300 kg of banned single use drug items were seized
Next Story