Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightThodupuzhachevron_rightബസിന്റെ വാതില്‍...

ബസിന്റെ വാതില്‍ അലക്ഷ്യമായി അടച്ചു; വിദ്യാര്‍ഥിനിയുടെ കൈക്ക് പരിക്കേറ്റു

text_fields
bookmark_border
Bus
cancel

തൊ​ടു​പു​ഴ: ബ​സി​ന്റെ വാ​തി​ല്‍ അ​ല​ക്ഷ്യ​മാ​യി അ​ട​ച്ച​തി​നെ തു​ട​ര്‍ന്ന് വി​ദ്യാ​ര്‍ഥി​നി​യു​ടെ കൈ​ക്ക്​ പ​രി​ക്കേ​റ്റു. സം​ഭ​വ​ത്തി​ല്‍ തൊ​ടു​പു​ഴ-​മൂ​വാ​റ്റു​പു​ഴ റൂ​ട്ടി​ലോ​ടു​ന്ന സ്വ​കാ​ര്യ ബ​സ് പൊ​ലീ​സ്​ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. തൊ​ടു​പു​ഴ കോ​ഓ​പ​റേ​റ്റി​വ് ലോ​കോ​ള​ജി​ലെ നി​യ​മ​വി​ദ്യാ​ര്‍ഥി​നി അ​ഞ്ജു​വി​ന്റെ കൈ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ക​ഴി​ഞ്ഞ എ​ട്ടി​നാ​യി​രു​ന്നു സം​ഭ​വം. വൈ​കീ​ട്ട്​ കോ​ള​ജ് വി​ട്ട​തി​നു​ശേ​ഷം മൂ​വാ​റ്റു​പു​ഴ റൂ​ട്ടി​ല്‍ വെ​ങ്ങ​ല്ലൂ​ര്‍ സി​ഗ്‌​ന​ല്‍ ജ​ങ്​​ഷ​നി​ലു​ള്ള സ്റ്റോ​പ്പി​ല്‍നി​ന്നാ​ണ് വി​ദ്യാ​ര്‍ഥി​ക​ള്‍ ബ​സി​ല്‍ ക​യ​റു​ന്ന​ത്. ഇ​വി​ടെ ബ​സ് നി​ര്‍ത്തി​യ​പ്പോ​ള്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ ക​യ​റു​ന്ന​തി​നി​ടെ ഹൈ​ഡ്രോ​ളി​ക് വാ​തി​ല്‍ അ​ട​ച്ച് വാ​ഹ​നം മു​ന്നോ​ട്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഇ​തോ​ടെ അ​ഞ്ജു​വി​ന്റെ കൈ ​ഡോ​റി​നി​ട​യി​ല്‍ കു​ടു​ങ്ങി. പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. മ​റ്റൊ​രു സ്വ​കാ​ര്യ ബ​സി​ലെ ക്ലീ​ന​റാ​യി​രു​ന്നു സം​ഭ​വ​ദി​വ​സം ഈ ​ബ​സി​ല്‍ ജോ​ലി​ചെ​യ്തി​രു​ന്ന​ത്. ഇ​യാ​ള്‍ക്കെ​തി​രെ കേ​സെ​ടു​ത്തു. സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ക​ഴി​ഞ്ഞ​ദി​വ​സം വി​ദ്യാ​ര്‍ഥി​ക​ള്‍ ബ​സ് ത​ട​ഞ്ഞി​രു​ന്നു. തു​ട​ര്‍ന്നാ​ണ് പൊ​ലീ​സ്​ ബ​സി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:busidukki news
News Summary - The door of the bus closed carelessly; The student's hand was injured
Next Story