Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightCheruthonichevron_rightകുവൈത്തിൽ നഴ്​സ്​ ജോലി...

കുവൈത്തിൽ നഴ്​സ്​ ജോലി തട്ടിപ്പ് : സേ​ലം സ്വ​ദേ​ശി പിടിയിൽ

text_fields
bookmark_border
കുവൈത്തിൽ നഴ്​സ്​ ജോലി തട്ടിപ്പ് : സേ​ലം സ്വ​ദേ​ശി പിടിയിൽ
cancel

ചെ​റു​തോ​ണി: കു​വൈ​ത്തി​ൽ ന​ഴ്​​സ്​ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് 10 കോ​ടി രൂ​പ ത​ട്ടി​പ്പ് ന​ട​ത്തി​യ പ്ര​തി​യെ ക​ഞ്ഞി​ക്കു​ഴി പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.

ത​മി​ഴ്നാ​ട് സേ​ലം വ​ള്ളി​ന​ഗ​ർ സ്വ​ദേ​ശി എ​ൻ. ര​മേ​ശി​നെ​യാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ത​മി​ഴ്നാ​ട്, കേ​ര​ളം എ​ന്നീ സം​സ്ഥാ​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ്ര​തി ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. കേ​ര​ള​ത്തി​ൽ പ​ത്തോ​ളം ജി​ല്ല​ക​ളി​ൽ ഇ​യാ​ൾെ​ക്കെ​തി​രെ കേ​സു​ണ്ട്.

ക​ഞ്ഞി​ക്കു​ഴി ആ​ൽ​പാ​റ സ്വ​ദേ​ശി​നി റി​ൻ​റു ജോ​ർ​ജി​െൻറ പ​രാ​തി​യെ​ത്തു​ട​ർ​ന്ന്​ തൊ​ടു​പു​ഴ ഡി​വൈ.​എ​സ്.​പി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി കു​ടു​ങ്ങി​യ​ത്.

സേ​ലം കേ​ന്ദ്രീ​ക​രി​ച്ച് അ​നു​ഷ് ക​ൺ​സ​ൾ​ട്ട​ൻ​സി, പ​വി​ന്ദ്രാ ക​ൺ​സ​ൾ​ട്ട​ൻ​സി എ​ന്നീ സ്ഥാ​പ​ന​ങ്ങ​ൾ ന​ട​ത്തി​യാ​ണ് പ്ര​തി ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. കു​വൈ​ത്തി​ൽ ന​ഴ്സ് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് വി​സ​യു​ടെ ഫോ​ട്ടോ കോ​പ്പി കാ​ണി​ച്ചാ​ണ് നി​ര​വ​ധി ആ​ളു​ക​ളി​ൽ​നി​ന്നാ​യി ഓ​ൺ​ലൈ​ൻ മു​ഖേ​ന 10 കോ​ടി​യോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത​ത്.

ക​ഞ്ഞി​ക്കു​ഴി സി.​ഐ മാ​ത്യു ജോ​ർ​ജ്, എ​സ്.​ഐ ജാ​ഫ​ർ, എ.​എ​സ്.​ഐ​മാ​രാ​യ എം.​ഡി. മ​ധു, ജോ​ഷി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ വെ​ള്ളി​യാ​ഴ്​​ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestSelamNursing jobabroad job
Next Story