Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഹോട്ടലിൽ തർക്കം;...

ഹോട്ടലിൽ തർക്കം; ഒരാൾക്ക്​ കുത്തേറ്റു

text_fields
bookmark_border
ഹോട്ടലിൽ തർക്കം; ഒരാൾക്ക്​ കുത്തേറ്റു
cancel

ചെ​റു​തോ​ണി: മു​രി​ക്കാ​ശ്ശേ​രി​യി​ലെ ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ​വ​ർ ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്കം ക​ത്തി​ക്കു​ത്തി​ൽ ക​ലാ​ശി​ച്ചു. മൂ​ങ്ങാ​പ്പാ​റ ത​ടി​യം​പ്ലാ​ക്ക​ൽ ബാ​ല​മു​ര​ളി​ക്കാ​ണ് (32) കു​ത്തേ​റ്റ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​രി​ക്കാ​ശ്ശേ​രി​യി​ൽ മാം​സ വ്യാ​പാ​രം ന​ട​ത്തു​ന്ന പ​തി​നാ​റാം​ക​ണ്ടം പീ​ച്ചാ​നി​യി​ൽ അ​ഷ്​​റ​ഫി​നെ (54) പൊ​ലീ​സ് അ​റ​സ്റ്റ്​ ചെ​യ്തു. വ്യാ​ഴാ​ഴ്ച രാ​വി​ലെ 10നാ​ണ്​ സം​ഭ​വം.

ബ​സ്​​സ്റ്റാ​ൻ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നാ​യി സ​മീ​പ​ത്ത് മാം​സ വ്യാ​പാ​രം ന​ട​ത്തു​ന്ന അ​ഷ്​​റ​ഫ് എ​ത്തി. ഈ​സ​മ​യം ഫാ​മി​ലി റൂ​മി​ൽ ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊ​ണ്ടി​രു​ന്ന വി​ദ്യാ​ർ​ഥി​നി​ക​ൾ ഉ​ച്ച​ത്തി​ൽ സം​സാ​രി​ച്ച​ത് അ​ഷ്​​റ​ഫി​ന് ഇ​ഷ്ട​പ്പെ​ട്ടി​ല്ല. ഇ​യാ​ൾ വി​ദ്യാ​ർ​ഥി​നി​ക​ളോ​ട് ദേ​ഷ്യ​പ്പെ​ട്ടു. ഈ​സ​മ​യം ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊ​ണ്ടി​രു​ന്ന ബാ​ല​മു​ര​ളി​യും കൂ​ട്ടു​കാ​രും ഇ​ത്​ ചോ​ദ്യം ചെ​യ്തു. തു​ട​ർ​ന്ന് ഇ​രു​കൂ​ട്ട​രും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യി. പി​ന്നീ​ട് ഹോ​ട്ട​ൽ ഉ​ട​മ ഇ​ട​പെ​ട്ട് പ്ര​ശ്നം പ​രി​ഹ​രി​ച്ചു.

എ​ന്നാ​ൽ, ഭ​ക്ഷ​ണം ക​ഴി​ച്ചി​റ​ങ്ങി​യ അ​ഷ്​​റ​ഫ് ക​ട​യി​ൽ പോ​യി ക​ത്തി​യു​മാ​യി​ട്ടെ​ത്തി ബാ​ല​മു​ര​ളി​യെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും ഹോ​ട്ട​ലി​ൽ നി​ന്നി​റ​ങ്ങി​യ സ​മ​യ​ത്ത് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. കു​ത്തേ​റ്റ ബാ​ല​മു​ര​ളി​യെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം അ​ടി​മാ​ലി താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​നു​ശേ​ഷം സ്ഥ​ലം​വി​ട്ട പ്ര​തി​യെ അ​ടി​മാ​ലി​ക്ക്​ സ​മീ​പം മാ​ങ്കു​ള​ത്തു​നി​ന്നു​മാ​ണ് പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newshotelstabbed
Next Story