Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightAdimalichevron_rightമൂന്നാറിൽ വീണ്ടും...

മൂന്നാറിൽ വീണ്ടും കാട്ടാന ആക്രമണം

text_fields
bookmark_border
wild elephant
cancel

അ​ടി​മാ​ലി: മൂ​ന്നാ​റി​ൽ കാ​ട്ടാ​ന​ക്കൂ​ട്ട​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് കാ​റു​ക​ൾ ത​ക​ർ​ന്നു. മൂ​ന്നാ​ർ മാ​ട്ടു​പ്പെ​ട്ടി ഫാ​ക്ട​റി ഡി​വി​ഷ​നി​ലാ​ണ് കാ​ട്ടാ​ന​കൂ​ട്ടം ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. കാ​ട്ടാ​ന​ക​ൾ റോ​ഡി​ലൂ​ടെ പാ​ഞ്ഞ് വ​രു​ന്ന​ത് ക​ണ്ട വി​നോ​ദ സ​ഞ്ചാ​രി​ക​ൾ കാ​ർ ഉ​പേ​ക്ഷി​ച്ച് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ര​ണ്ട്​ കാ​റു​ക​ളാ​ണ്​ കാ​ട്ടാ​ന​ക​ൾ ത​ക​ർ​ത്ത​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ എ​ട്ട്​ മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ങ്കി​ലും കാ​റു​ക​ൾ​ക്ക് ത​ക​രാ​റു​ക​ളു​ണ്ട്.

ക​ഴി​ഞ്ഞ ര​ണ്ട്​ മാ​സ​മാ​യി മൂ​ന്നാ​റി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും കാ​ട്ടാ​ന​ക​ൾ വ്യാ​പ​ക​മാ​യ നാ​ശ​മാ​ണ് വ​രു​ത്തു​ന്ന​ത്. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ​ക്ക് നേ​രെ കാ​ട്ടാ​ന​ക​ളു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യി. വീ​ടു​ക​ളും ക​ട​ക​ളും റേ​ഷ​ൻ ക​ട​ക​ളും ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യി. മൂ​ന്നാ​ർ, ചി​ന്ന​ക്ക​നാ​ൽ മേ​ഖ​ല​യി​ലാ​യി നാ​ല്​ പേ​രാ​ണ്​ കാ​ട്ടാ​ന​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്.

വ​നം​വ​കു​പ്പ് കാ​ട്ടാ​ന​ക​ളെ നി​യ​ന്ത്രി​ക്കാ​ൻ ഡ്രോ​ൺ, റാ​പ്പി​ഡ് റെ​ഡ്സ്പോ​ൺ​സ്​ ടീം ​എ​ന്നി​വ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​തൊ​ന്നും ഇ​വി​ടെ ഏ​ശു​ന്നി​ല്ല. പ​ട​യ​പ്പ, ച​ക്ക​കൊ​മ്പ​ൻ ഉ​ൾ​പ്പെ​ടെ എ​ട്ട്​ ഒ​റ്റ​യാ​ൻ​മ്മാ​രും മ​റ്റ് കൂ​ട്ട​ത്തോ​ടെ​യു​ള്ള കാ​ട്ടാ​ന​ക​ളും തോ​ട്ടം മേ​ഖ​ല​യി​ൽ വി​ല​സു​ക​യാ​ണ്. ഒ​ന്നി​നു പി​ന്നാ​ലെ ഒ​ന്നാ​യി കാ​ട്ടാ​ന ശ​ല്യം തു​ട​ർ​ന്നി​ട്ടും പ​രി​ഹാ​രം മാ​ത്രം ഉ​ണ്ടാ​കാ​ത്ത​ത് വ്യാ​പ​ക ജ​ന​രോ​ഷ​ത്തി​ന്​ കാ​ര​ണ​മാ​കു​ന്നു​ണ്ട്. മാ​ങ്കു​ളം, അ​ടി​മാ​ലി പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലും കാ​ട്ടാ​ന ശ​ല്യം അ​തി​രൂ​ക്ഷ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wild elephant attackMunnar
News Summary - wild elephant attack in Munnar
Next Story