Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപരിശോധന വ്യാപകം; ...

പരിശോധന വ്യാപകം; പത്ത്​ കടകൾ അടപ്പിച്ചു; 11 എണ്ണത്തിന്​ നോട്ടീസ്​

text_fields
bookmark_border
P/2 Lead.. വിവിധ സ്ഥാപനങ്ങളിൽനിന്ന്​ 60,000 രൂപ പിഴ ഈടാക്കി തൊടുപുഴ: ഭക്ഷ്യസുരക്ഷ വിഭാഗം ഉദ്യോഗസ്ഥർ കഴിഞ്ഞ മൂന്ന്​ ദിവസങ്ങളിലായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 10 കടകൾ അടപ്പിച്ചു. 11 കടകൾക്ക്​ നോട്ടീസ്​ നൽകി. വിവിധ സ്ഥാപനങ്ങളിൽനിന്ന്​ 60,000 രൂപ പിഴ ഈടാക്കുകയും മീൻ ഉൾപ്പെടെ ഉപയോഗയോഗ്യമല്ലാത്ത 31 കിലോ ഭക്ഷ്യവസ്​തുക്കൾ പിടിച്ചെടുത്ത്​ നശിപ്പിക്കുകയും ചെയ്തു. സംസ്ഥാനത്തിന്‍റെ പലഭാഗത്തും തുടർച്ചയായി ഭക്ഷ്യവിഷബാധ റിപ്പോർട്ട്​ ചെയ്ത സാഹചര്യത്തിലാണ്​ ഓപറേഷൻ മത്സ്യ എന്ന പേരിൽ മീൻ വിൽപനശാലകളിലും ഓപറേഷൻ ഷവർമ എന്ന പേരിൽ ഹോട്ടലുകളിലും പരിശോധന ഊർജിതമാക്കിയത്​. തൊടുപുഴ വെങ്ങല്ലൂർ, ഷാപ്പുംപടി ഭാഗങ്ങളിൽ ഭക്ഷ്യസുരക്ഷ ലൈസൻസ്​ ഇല്ലാതെ പ്രവർത്തിച്ച അഞ്ച്​ കടകൾ പൂട്ടിച്ചു. ഷവർമ കടകൾ, ജ്യൂസും ഷെയ്​ഖും വിൽക്കുന്ന സ്ഥാപനങ്ങൾ, ഹോട്ടലുകൾ, തട്ടുകടകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. നാല്​ കടകൾക്ക്​ നോട്ടീസ്​ നൽകി. ക്രമക്കേട്​ കണ്ടെത്തിയ സ്ഥാപനങ്ങളിൽനിന്ന്​ 40,000 രൂപ പിഴ ഈടാക്കി. തൊടുപുഴയിൽ ഷവർമയിൽ കൃത്രിമ നിറം ചേർത്തതിന്​​ ഒരു സ്ഥാപനത്തിന്​ നോട്ടീസ്​ നൽകുകയും കൃത്രിമ നിറം ചേർത്ത്​ ബേക്കറിയിൽ വിൽപനക്കുവെച്ച എട്ടുകിലോ ഷവർമ നശിപ്പിക്കുകയും ചെയ്തു. തൊടുപുഴയിൽ തന്നെ എട്ടുകിലോ അൽഫാം ചിക്കനും കുഴിച്ചുമൂടി. കട്ടപ്പനയിൽ പരിശോധന നടത്തിയ 12 സ്ഥാപനങ്ങളിൽ നാലെണ്ണത്തിന്​ നോട്ടീസ്​ നൽകി. ചെറുതോണിയിൽ 10 കടകളിലാണ്​ പരിശോധന നടത്തിയത്​. ലൈസൻസില്ലാതെ പ്രവർത്തിച്ച ഒരെണ്ണം അടപ്പിച്ചു. ചെറുതോണിയിൽ മറ്റൊരിടത്ത്​ വൃത്തിഹീനമായ പെട്ടിയിൽ കൊണ്ടുവന്ന ഏഴുകിലോ ഖുബ്ബൂസ്​ നശിപ്പിച്ചു. ചെ​റുതോണിയിലെ മത്സ്യവിൽപന സ്റ്റാളിൽനിന്ന്​ എട്ടുകിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു. മൂന്നാറിൽ 14 കടകളിൽ പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്ന രണ്ടും ലൈസൻസില്ലാത്ത രണ്ടും സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും 20,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. കുമളിയിൽ 13 ഇടങ്ങളിൽ പരിശോധന നടത്തി. മൂന്ന്​ സ്ഥാപനങ്ങൾക്ക്​ നോട്ടീസ്​ നൽകി. അടച്ചുപൂട്ടിയ സ്ഥാപനങ്ങൾ ഭക്ഷ്യസുരക്ഷ ലൈസൻസ്​ എടുക്കുന്ന മുറക്ക്​ തുറക്കാൻ അനുവദിക്കും. ഏപ്രിൽ അവസാനവാരം തൊടുപുഴ, നെടുങ്കണ്ടം, അടിമാലി മേഖലകളിൽ വിവിധ ദിവസങ്ങളിലായി നടത്തിയ പരിശോധനയിൽ 210 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്ത്​ നശിപ്പിച്ചിരുന്നു. ഭക്ഷ്യസുരക്ഷ ഓഫിസർമാരായ എം.എൻ. ഷംസിയ (തൊടുപുഴ), ആൻമേരി ജോൺസൺ (ഉടുമ്പൻചോല), ബൈജു പി.ജോസഫ്​ (ദേവികുളം), പ്രശാന്ത്​ (പീരുമേട്​) എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ചിത്രം:TDL Foodsafety ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story