Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightതൊടുപുഴ എന്ന സമരഭൂമി

തൊടുപുഴ എന്ന സമരഭൂമി

text_fields
bookmark_border
തൊടുപുഴ: ജില്ലയെ സ്വാ​തന്ത്ര്യസമരവുമായി ഇണക്കുന്ന കണ്ണി തൊടുപുഴയാണെന്നുപറയാം. ദേവികുളം, പീരുമേട്​ തുടങ്ങി ഹൈറേഞ്ച്​ മേഖലകളിലെ ഭൂരിഭാഗം പ്രദേശങ്ങളും വനമേഖലകളായിരുന്നു. അതുകൊണ്ടുതന്നെ തൊടുപുഴ താലൂക്കിലും പരിസരദേശങ്ങളിലുമാണ്​​ സ്വാതന്ത്ര്യസമരത്തി‍ൻെറ ആവേശം കൂടുതൽ അലയടിച്ചത്​. പാലപ്പിള്ളി കൃഷ്​ണപിള്ളയെ പോലെ തൊടുപുഴയിൽനിന്നുള്ള ചിലർ സ്​റ്റേറ്റ്​ കോൺഗ്രസ്​ പ്രവർത്തനം തുടങ്ങും​ മുമ്പുതന്നെ​ നാഷനൽ കോൺഗ്രസുമായി ബന്ധപ്പെട്ട്​ പ്രവർത്തിച്ചിരുന്നു. ഉപ്പുസത്യാഗ്രഹത്തിൽ പ​​​ങ്കെടുക്കുകയും മർദനവും ജയിൽശിക്ഷയും അനുഭവിക്കുകയും ചെയ്​തയാളാണ്​ കൃഷ്​ണപിള്ള​. 1957ൽ എ.കെ.ജി തൊടുപുഴയിൽ എത്തിയപ്പോൾ ആദ്യം അന്വേഷിച്ചത്​ ​ഇദ്ദേഹത്തെയാണ്​. തൊടുപുഴ വടക്കുംമുറിയായിരുന്നു​ ​കൃഷ്​ണപിള്ളയുടെ ജന്മദേശം. വടക്കേ ഇന്ത്യൻ പ്രദേശങ്ങൾ കേന്ദ്രീകരിച്ച്​ പ്രവർത്തിച്ച സ്വാമിനാരായണൻ എന്ന ചേനക്കര നാരായണപിള്ള തൊടുപുഴ കോലാനി സ്വദേശിയാണ്​. സ്വാതന്ത്ര്യസമരത്തിന്​ പിന്നിൽനിന്ന്​ ബുദ്ധിപരമായും സാമ്പത്തികമായും ഊർജം പകർന്ന തൊടുപുഴക്കാരിൽ ചിലരാണ്​ മലങ്കര തോട്ടം സൂപ്രണ്ടായിരുന്ന ഡബ്ല്യു.ജെ. ജോൺ, പാപ്പച്ചൻ വൈദ്യൻ എന്നറിയപ്പെട്ടിരുന്ന കുന്നംകോട്ട്​ ജോസഫ്​, കെ.എൻ. കുമാരമംഗലം തുടങ്ങിയവർ. ഇവർക്ക്​ ആവേശമേകാൻ പട്ടം താണുപിള്ള, സി. കേശവൻ, ആനി മസ്​ക്രീൻ, അക്കാമ്മ ചെറിയാൻ, കെ.പി. നീലകണ്​ഠപിള്ള, ശങ്കരനാരായണൻ തമ്പി തുടങ്ങിയവർ ഇടക്കിടെ തൊടുപുഴയിലെത്തിയിരുന്നു. തൊടുപുഴ, പായിക്കാട്ട്​ മൈതാനം, മൂപ്പിൽ കണ്ടം, വണ്ടിപ്പേട്ട മൈതാനം, മണൽപുറം, തുടങ്ങിയ സ്ഥലങ്ങൾ ഇവർ പ​​ങ്കെടുത്ത പൊതുയോഗങ്ങൾക്ക്​ വേദിയായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story