Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightThrippunithurachevron_rightസൈക്കിളിൽ സഞ്ചരിച്ച...

സൈക്കിളിൽ സഞ്ചരിച്ച അഞ്ചുവയസ്സുകാരിക്ക് തെരുവുനായ്​ക്കളുടെ കൂട്ട ആക്രമണം

text_fields
bookmark_border
സൈക്കിളിൽ സഞ്ചരിച്ച അഞ്ചുവയസ്സുകാരിക്ക് തെരുവുനായ്​ക്കളുടെ കൂട്ട ആക്രമണം
cancel
camera_alt

ഉ​ദ​യം​പേ​രൂ​രി​ൽ അ​ഞ്ചു​വ​യ​സ്സു​കാ​രി​യെ തെ​രു​വു​നാ​യ്​​ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ

ക​ടി​ച്ച പാ​ടു​ക​ൾ

തൃ​പ്പൂ​ണി​ത്തു​റ: സൈ​ക്കി​ളി​ൽ സ​ഞ്ച​രി​ച്ച അ​ഞ്ചു​വ​യ​സ്സു​കാ​രി​യെ തെ​രു​വു​നാ​യ്​​ക്ക​ൾ കൂ​ട്ട​ത്തോ​ടെ ആ​ക്ര​മി​ച്ചു. ഉ​ദ​യം​പേ​രൂ​ർ 17ാം വാ​ർ​ഡി​ൽ വ​ലി​യ​കു​ളം ചൂ​ര​ക്കു​ള​ത്ത് ആ​ൽ​ഫ്ര​ഡി​ന്റെ മ​ക​ൾ അ​ൽ​ഫോ​ൻ​സ​യെ​യാ​ണ് (അ​ഞ്ച്) നാ​യ​ക​ൾ കൂ​ട്ട​മാ​യി ആ​ക്ര​മി​ച്ച​ത്. ഇ​രു കൈ​യി​ലും ആ​ഴ​ത്തി​ൽ മു​റി​വേ​റ്റ ബാ​ലി​ക​യെ തൃ​പ്പൂ​ണി​ത്തു​റ താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​യി​ൽ പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി​യ​ശേ​ഷം ആ​ശു​പ​ത്രി​യി​ൽ ആ​ന്റി റാ​ബീ​സ് സി​റം ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ൽ ക​ള​മ​ശ്ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക്​ അ​യ​ച്ചു.

വീ​ടി​ന​ടു​ത്തു​ള്ള ഇ​ള​മ​ന​ക്ക​ൽ റോ​ഡി​ൽ വെ​ച്ച് പി​തൃ​സ​ഹോ​ദ​ര​ന്റെ മ​ക​ൾ ഋ​തു മേ​രി​യ്ക്കൊ​പ്പം (​എ​ട്ട്) സൈ​ക്കി​ളി​ൽ പോ​ക​വെ​യാ​ണ് നാ​ല് നാ​യ​ക​ൾ കൂ​ട്ട​മാ​യി ആ​ക്ര​മി​ക്കാ​നാ​യി ഓ​ടി​ച്ച​ത്. ഋ​തു​മേ​രി ഓ​ടി ര​ക്ഷ​പ്പെ​ട്ട​തി​നാ​ൽ ക​ടി​യേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

തൃ​പ്പൂ​ണി​ത്തു​റ, ഉ​ദ​യം​പേ​രൂ​ർ വ​ലി​യ​കു​ളം ഭാ​ഗ​ത്ത് തെ​രു​വ്നാ​യ്ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണ്. വി​ദ്യാ​ർ​ഥി​ക​ളും യാ​ത്ര​ക്കാ​രും അ​ട​ക്കം ജീ​വ​ൻ പ​ണ​യം​വെ​ച്ച് റോ​ഡി​ലൂ​ടെ ന​ട​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണു​ള്ള​ത്. പ​ഞ്ചാ​യ​ത്തി​ൽ പ​രാ​തി കൊ​ടു​ത്തെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stray dogsattacked
News Summary - five-year-old girl riding a bicycle was attacked by stray dogs
Next Story