Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightPerumbavoorchevron_rightപെരുമ്പാവൂരിൽ...

പെരുമ്പാവൂരിൽ മുഖ്യവണ്‍വേ റോഡ് തകര്‍ന്ന് തരിപ്പണം

text_fields
bookmark_border
പെരുമ്പാവൂരിൽ മുഖ്യവണ്‍വേ റോഡ് തകര്‍ന്ന് തരിപ്പണം
cancel

പെ​രു​മ്പാ​വൂ​ര്‍: ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന വ​ണ്‍വേ റോ​ഡ് ത​ക​ര്‍ന്ന​തോ​ടെ യാ​ത്ര ദു​രി​ത​മാ​യി മാ​റി. കാ​ല​ടി ഭാ​ഗ​ത്തു​നി​ന്നു​ള്ള ഭാ​ര​വാ​ഹ​ന​ങ്ങ​ള്‍ ഔ​ഷ​ധി ജ​ങ്ഷ​ന് മു​മ്പ് വ​ണ്‍വേ തി​രി​ഞ്ഞു​പോ​കു​ന്ന ജി.​കെ. പി​ള്ള റോ​ഡും ലൈ​ബ്ര​റി റോ​ഡു​മാ​ണ് ത​ക​ര്‍ന്ന​ത്. ബ​സ് ഒ​ഴി​കെ ഭാ​ര​വാ​ഹ​ന​ങ്ങ​ള്‍ എ.​എം റോ​ഡി​ലേ​ക്ക് തി​രി​ച്ചു​വി​ടു​ന്ന റോ​ഡു​ക​ളാ​ണി​ത്. ജി.​കെ. പി​ള്ള റോ​ഡി​ന്റെ തു​ട​ക്ക ഭാ​ഗം അ​ടു​ത്തി​ടെ ക​ട്ട​വി​രി​ച്ച് ന​ന്നാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍, കു​റ​ച്ചു​പി​ന്നി​ടു​മ്പോ​ള്‍ നി​റ​യെ വ​ലി​യ കു​ഴി​ക​ളാ​ണ്. ടാ​റും ക​ല്ലു​ക​ളും ഇ​ള​കി മ​ഴ​വെ​ള​ളം കെ​ട്ടി വാ​ഹ​ന​ങ്ങ​ള്‍ക്ക് ക​ട​ന്നു​പോ​കാ​നാ​കാ​ത്ത സ്ഥി​തി​യാ​ണ്. റോ​ഡ് അ​വ​സാ​നി​ക്കു​ന്ന സി​വി​ല്‍ സ​പ്ലൈ​സ് സൂ​പ്പ​ർ മാ​ര്‍ക്ക​റ്റി​ന് സ​മീ​പ​ത്തും കു​ഴി​ക​ളാ​ണ്. ഇ​വി​ടെ നി​ന്ന്​ വാ​ഹ​ന​ങ്ങ​ള്‍ ലൈ​ബ്ര​റി റോ​ഡി​ലേ​ക്ക് ക​ട​ക്കു​ന്ന ഗ​വ. ഹോ​മി​യോ ഡി​സ്‌​പെ​ന്‍സ​റി​ക്കും ലൈ​ബ്ര​റി​ക്കും സ​മീ​പ​വും കോ​ണ്‍ക്രീ​റ്റ്​ ക​ട്ട​ക​ള്‍ പൊ​ളി​ഞ്ഞി​ട്ടു​ണ്ട്. ഒ​രു വ​ര്‍ഷം മു​മ്പ് ന​ഗ​ര​സ​ഭ​യു​ടെ മേ​ല്‍നോ​ട്ട​ത്തി​ല്‍ ക​ട്ട​വി​രി​ച്ച ഭാ​ഗ​മാ​ണ് ത​ക​ര്‍ന്ന​ത്.

പ​ണി​ത ഉ​ട​ൻ ക​ട്ട​ക​ള്‍ പൊ​ളി​ഞ്ഞ​ത് അ​ന്ന് പ്ര​തി​ഷേ​ധ​ത്തി​നി​ടെ​യാ​യ​തി​നെ തു​ട​ര്‍ന്ന് വീ​ണ്ടും ന​ന്നാ​ക്കി​യ ഭാ​ഗ​മാ​ണ് ത​ക​ര്‍ന്ന​തെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. അ​ശാ​സ്ത്രീ​യ നി​ര്‍മാ​ണ​മാ​ണ് ത​ക​ര്‍ച്ച​ക്ക് കാ​ര​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. ക​രി​ങ്ക​ല്ല് ഉ​ൽ​പ​ന്ന​ങ്ങ​ള്‍ ഉ​ൾ​പ്പെ​ടെ ക​യ​റ്റി​യ ഭാ​ര​വാ​ഹ​ന​ങ്ങ​ളാ​ണ് ജി.​കെ. പി​ള്ള റോ​ഡി​ലൂ​ടെ​യും ലൈ​ബ്ര​റി റോ​ഡി​ലൂ​ടെ​യും ക​ട​ന്നു​പോ​കു​ന്ന​ത്. ഇ​താ​ണ് റോ​ഡ് ത​ക​രാ​ന്‍ കാ​ര​ണം. അ​മി​ത ഭാ​രം താ​ങ്ങാ​ന്‍ ബ​ല​മി​ല്ലാ​ത്ത 40 എം.​എം ക​ട്ട​ക​ളാ​ണ് നി​ര​ത്തി​യി​രി​ക്കു​ന്ന​ത്. മാ​ത്ര​വു​മ​ല്ല ക​ട്ട വി​രി​ക്കു​ന്ന​തി​ന് മു​മ്പ് പ്ര​ത​ലം ബ​ല​പ്പെ​ടു​ത്താ​ത്ത​തും പ്ര​തി​സ​ന്ധി​യാ​ണ്. പ്ര​ത​ലം ഉ​റ​പ്പി​ച്ച ശേ​ഷം 60 എം.​എം ക​ട്ട​ക​ള്‍ നി​ര​ത്തി​യാ​ല്‍ റോ​ഡ് ത​ക​രി​ല്ലെ​ന്ന് വി​ദ​ഗ്ധ​ര്‍ പ​റ​യു​ന്നു. മേ​ല്‍നോ​ട്ടം വ​ഹി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​സാ​ന്നി​ധ്യ​ത്തി​ല്‍ ക​രാ​റു​കാ​ര​ന്‍ ലാ​ഭം മാ​ത്രം പ്ര​തീ​ക്ഷി​ച്ച് ജോ​ലി ചെ​യ്ത​തും റോ​ഡി​ന്റെ നി​ല​നി​ല്‍പി​നെ ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന് ഇ​വി​ട​ത്തെ വ്യാ​പാ​രി​ക​ള്‍ ആ​രോ​പി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Perumbavoorone-way road
News Summary - The main one-way road in Perumbavoor should be demolished
Next Story