Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightPerumbavoorchevron_rightസ്‌കൂട്ടറില്‍...

സ്‌കൂട്ടറില്‍ ബസിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

text_fields
bookmark_border
സ്‌കൂട്ടറില്‍ ബസിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു
cancel

പെ​രു​മ്പാ​വൂ​ര്‍: കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സ് സ്‌​കൂ​ട്ട​റി​ല്‍ ഇ​ടി​ച്ച് ര​ണ്ട് യു​വാ​ക്ക​ള്‍ മ​രി​ച്ചു. കോ​ത​മം​ഗ​ലം കു​ത്തു​കു​ഴി വ​ലി​യ​പാ​റ വ​ട​ക്കേ​ക്ക​ര വീ​ട്ടി​ല്‍ കു​ഞ്ഞു​മോ​ന്‍റെ മ​ക​ന്‍ അ​ജേ​ഷ്‌​കു​മാ​ര്‍ (31), കു​ത്തു​കു​ഴി മേ​ലേ​ത്തു​വീ​ട്ടി​ല്‍ ദേ​വ​സ്യ​യു​ടെ മ​ക​ന്‍ ദീ​പു എം. ​ദേ​വ​സ്യ (32) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട്​ മൂ​ന്നി​ന്​ ഓ​ട​ക്കാ​ലി ജ​ങ്ഷ​നും ക​ള​മ്പാ​ട​ന്‍തൊ​ണ്ടി​നും ഇ​ട​ക്കാ​യി​രു​ന്നു അ​പ​ക​ടം. സു​ഹൃ​ത്തു​ക്ക​ളാ​യ ഇ​രു​വ​രും ആ​ക്ടി​വ സ്‌​കൂ​ട്ട​റി​ല്‍ കോ​ത​മം​ഗ​ല​ത്തു​നി​ന്ന്​ പെ​രു​മ്പാ​വൂ​രി​ലേ​ക്ക് പോ​കു​മ്പോ​ള്‍ എ​തി​ര്‍ദി​ശ​യി​ല്‍നി​ന്ന്​ കു​മ​ളി​ക്കു​പോ​യ ബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ബ​സ് ഓ​ട്ടോ​റി​ക്ഷ​യെ മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. അ​ജേ​ഷ് സം​ഭ​വ​സ്ഥ​ല​ത്തും ദീ​പു ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും​വ​ഴി​യു​മാ​ണ്​ മ​രി​ച്ച​ത്. ഇ​രു​വ​രും സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രും അ​വി​വാ​ഹി​ത​രു​മാ​ണ്.

അ​ജേ​ഷ്‌​കു​മാ​റി​ന്‍റെ മാ​താ​വ്: അ​മ്മി​ണി. സ​ഹോ​ദ​ര​ന്‍: അ​നീ​ഷ്‌​കു​മാ​ര്‍. ദീ​പു​വി​ന്‍റെ മാ​താ​വ്: റീ​ന. സ​ഹോ​ദ​രി: അ​ല്‍ഫോ​ന്‍സ. പെ​രു​മ്പാ​വൂ​ര്‍ താ​ലൂ​ക്കാ​ശു​പ​ത്രി മോ​ര്‍ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹ​ങ്ങ​ള്‍ ശ​നി​യാ​ഴ്ച രാ​വി​ലെ പോ​സ്റ്റ്​​മോ​ര്‍ട്ടം ന​ട​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PerumbavoorErnakulam NewsAccidentDeath
News Summary - Accident-Death-Perumbavoor
Next Story