Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightസു​സ്ഥി​ര ഗ​താ​ഗ​ത...

സു​സ്ഥി​ര ഗ​താ​ഗ​ത ദി​ന​ത്തി​ൽ സ​മ്മാ​ന പ​ദ്ധ​തി​യു​മാ​യി മെ​ട്രോ

text_fields
bookmark_border
സു​സ്ഥി​ര ഗ​താ​ഗ​ത ദി​ന​ത്തി​ൽ സ​മ്മാ​ന പ​ദ്ധ​തി​യു​മാ​യി മെ​ട്രോ
cancel

കൊ​ച്ചി: അ​ന്താ​രാ​ഷ്ട്ര സു​സ്ഥി​ര ഗ​താ​ഗ​ത ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന ഞാ​യ​റാ​ഴ്ച കൊ​ച്ചി മെ​ട്രോ റെ​യി​ൽ ലി​മി​റ്റ​ഡ് യാ​ത്ര​ക്കാ​ർ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​മാ​യി വി​വി​ധ മ​ത്സ​ര​ങ്ങ​ൾ ഒ​രു​ക്കു​ന്നു.സെ​ൽ​ഫി മ​ത്സ​രം, ല​ക്കി ഡ്രോ, ​ക്വി​സ് മ​ത്സ​ര​ങ്ങ​ളാ​ണ് ന​ട​ക്കു​ക. ഇ​ല​ക്ട്രി​ക് വാ​ഹ​ന​മു​ള്ള​വ​ർ​ക്ക് കൊ​ച്ചി മെ​ട്രോ ഒ​രു​ക്കു​ന്ന ല​ക്കി ഡ്രോ​യി​ൽ പ​ങ്കെ​ടു​ക്കാം. ന​റു​ക്കെ​ടു​പ്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ പേ​രും മൊ​ബൈ​ൽ ന​മ്പ​റും ഇ​ല​ക്ട്രി​ക് വാ​ഹ​ന​ത്തി​ന്റെ ര​ജി​സ്ട്രേ​ഷ​ൻ ന​മ്പ​റും മെ​ട്രോ സ്റ്റേ​ഷ​നു​ക​ളി​ലെ ടി​ക്ക​റ്റ് കൗ​ണ്ട​റി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന ഫോ​റ​ത്തി​ൽ പൂ​രി​പ്പി​ച്ച് അ​വി​ടെ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ബോ​ക്സു​ക​ളി​ൽ നി​ക്ഷേ​പി​ക്കു​ക. മൂ​ന്ന് ഭാ​ഗ്യ​ശാ​ലി​ക​ൾ​ക്ക് ആ​ക​ർ​ഷ​ക സ​മ്മാ​ന​ങ്ങ​ൾ ല​ഭി​ക്കും.

കൊ​ച്ചി മെ​ട്രോ​യി​ൽ സൈ​ക്കി​ളു​മാ​യി യാ​ത്ര ചെ​യ്യു​ന്ന ചി​ത്രം കെ.​എം.​ആ​ർ.​എ​ല്ലി​ന്റെ വെ​ബ്സൈ​റ്റ്, സോ​ഷ്യ​ൽ മീ​ഡി​യ പേ​ജു​ക​ൾ എ​ന്നി​വ​യി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന ക്യു.​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്ത് പോ​സ്റ്റ് ചെ​യ്യു​ന്ന​ത് വ​ഴി സെ​ൽ​ഫി മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം. ഞാ​യ​റാ​ഴ്ച കൊ​ച്ചി മെ​ട്രോ​യി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്കും കൈ​നി​റ​യെ സ​മ്മാ​ന​ങ്ങ​ൾ നേ​ടാ​ൻ അ​വ​സ​ര​മു​ണ്ട്. കൊ​ച്ചി മെ​ട്രോ​യും എ​ഥ​ർ ഓ​ട്ടോ​സ്റ്റാ​ർ​ക് എ​ന​ർ​ജി​യു​മാ​യി ചേ​ർ​ന്ന് ന​ട​ത്തു​ന്ന ക്വി​സ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത് സ​മ്മാ​ന​ങ്ങ​ൾ നേ​ടാം.


ഐ.എസ്​.എൽ: ഇന്ന്​ അധിക സർവിസൊരുക്കി കൊച്ചി മെട്രോ

കൊ​ച്ചി: ശ​നി​യാ​ഴ്ച ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ൽ ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ സ്റ്റേ​ഡി​യം മെ​ട്രോ സ്റ്റേ​ഷ​നി​ൽ​നി​ന്ന് കൊ​ച്ചി മെ​ട്രോ അ​ധി​ക സ​ർ​വി​സ് ന​ട​ത്തും. സ്റ്റേ​ഡി​യം മെ​ട്രോ സ്റ്റേ​ഷ​നി​ൽ​നി​ന്ന് ആ​ലു​വ ഭാ​ഗ​ത്തേ​ക്കും എ​സ്.​എ​ൻ ജ​ങ്​​ഷ​നി​ലേ​ക്കു​മു​ള്ള അ​വ​സാ​ന ട്രെ​യി​ൻ സ​ർ​വി​സ് 11.30ന് ​ആ​യി​രി​ക്കും. രാ​ത്രി 10 മു​ത​ൽ ടി​ക്ക​റ്റ് നി​ര​ക്കി​ൽ 50 ശ​ത​മാ​നം ഇ​ള​വു​ണ്ട്.

മ​ത്സ​രം കാ​ണാ​ൻ മെ​ട്രോ​യി​ൽ വ​രു​ന്ന​വ​ർ​ക്ക് തി​രി​കെ യാ​ത്ര​ക്കു​ള്ള ടി​ക്ക​റ്റ് ആ​ദ്യം ത​ന്നെ വാ​ങ്ങാം. മെ​ട്രോ​യി​ൽ ജെ.​എ​ൽ.​എ​ൻ സ്റ്റേ​ഡി​യം സ്റ്റേ​ഷ​നി​ലേ​ക്ക് എ​ത്തു​ന്ന​വ​ർ​ക്ക് റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​തെ മെ​ട്രോ സ്റ്റേ​ഷ​ന് അ​ക​ത്തു​നി​ന്ന് ത​ന്നെ സ്റ്റേ​ഡി​യം ഭാ​ഗ​ത്തേ​ക്ക് പ്ര​വേ​ശി​ക്കാ​നാ​കും. തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ സ്റ്റേ​ഷ​നി​ൽ പ്ര​ത്യേ​ക ക്ര​മീ​ക​ര​ണം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

തൃ​ശൂ​ർ, മ​ല​പ്പു​റം ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് വ​രു​ന്ന​വ​ർ​ക്ക് ആ​ലു​വ മെ​ട്രോ സ്റ്റേ​ഷ​നി​ലെ പാ​ർ​ക്കി​ങ്​ സ്ഥ​ല​ത്ത് വാ​ഹ​നം പാ​ർ​ക്ക് ചെ​യ്ത​ശേ​ഷം മെ​ട്രോ​യി​ൽ സ്റ്റേ​ഡി​യം ഭാ​ഗ​ത്തേ​ക്ക് യാ​ത്ര ചെ​യ്യാം. 50 കാ​റു​ക​ളും 10 ബ​സു​ക​ളും ഒ​രേ​സ​മ​യം പാ​ർ​ക്ക് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​മാ​ണ് ആ​ലു​വ സ്റ്റേ​ഷ​നി​ലു​ള്ള​ത്. പ​റ​വൂ​ർ, കൊ​ടു​ങ്ങ​ല്ലൂ​ർ വ​ഴി ദേ​ശീ​യ​പാ​ത 66ൽ ​എ​ത്തു​ന്ന​വ​ർ​ക്ക് ഇ​ട​പ്പ​ള്ളി മെ​ട്രോ സ്റ്റേ​ഷ​ന് സ​മീ​പ​ത്തെ പാ​ർ​ക്കി​ങ്ങി​ൽ വാ​ഹ​നം പാ​ർ​ക്ക് ചെ​യ്ത് മെ​ട്രോ​യി​ൽ ജെ.​എ​ൽ.​എ​ൻ സ്റ്റേ​ഡി​യം സ്റ്റേ​ഷ​നി​ലേ​ക്ക് യാ​ത്ര ചെ​യ്യാ​നാ​കും.

15 ബ​സു​ക​ളും 30 കാ​റു​ക​ളും ഇ​ട​പ്പ​ള്ളി​യി​ൽ പാ​ർ​ക്ക് ചെ​യ്യാം. ആ​ല​പ്പു​ഴ, തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് റോ​ഡു​മാ​ർ​ഗം വ​രു​ന്ന​വ​ർ​ക്ക് വൈ​റ്റി​ല​യി​ൽ​നി​ന്ന് കൊ​ച്ചി മെ​ട്രോ​യി​ൽ യാ​ത്ര ചെ​യ്ത് സ്റ്റേ​ഡി​യ​ത്തി​ലെ​ത്താം. കോ​ട്ട​യം, ഇ​ടു​ക്കി മേ​ഖ​ല​ക​ളി​ൽ​നി​ന്ന് വ​രു​ന്ന​വ​ർ​ക്ക് എ​സ്.​എ​ൻ ജ​ങ്​​ഷ​ൻ, വ​ട​ക്കേ​ക്കോ​ട്ട സ്റ്റേ​ഷ​നു​ക​ളി​ൽ​നി​ന്ന് മെ​ട്രോ സേ​വ​നം ഉ​പ​യോ​ഗി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kochi MetroKochiReward schemeSustainable Development Day
News Summary - Metro with reward scheme on Sustainable Development Day
Next Story