Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightസഹകരണ സംഘങ്ങളിലെ...

സഹകരണ സംഘങ്ങളിലെ ലാസ്​റ്റ്​​ ഗ്രേഡ്​ നിയമനം: ഹൈകോടതി സർക്കാറി​െൻറ നിലപാട്​ തേടി

text_fields
bookmark_border
സഹകരണ സംഘങ്ങളിലെ ലാസ്​റ്റ്​​ ഗ്രേഡ്​ നിയമനം:  ഹൈകോടതി സർക്കാറി​െൻറ നിലപാട്​ തേടി
cancel

കൊ​ച്ചി: സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ലെ ലാ​സ്​​റ്റ്​​ ഗ്രേ​ഡ്​ ത​സ്തി​ക​ക​ളി​ലെ നി​യ​മ​ന​ങ്ങ​ൾ റി​ക്രൂ​ട്ട്മെൻറ്​ ബോ​ർ​ഡി​ന്​ വി​ടു​ന്ന കാ​ര്യ​ത്തി​ൽ ഹൈ​കോ​ട​തി സ​ർ​ക്കാ​റി​െൻറ നി​ല​പാ​ട്​ തേ​ടി.

അ​റ്റ​ൻ​ഡ​ർ, സെ​യി​ൽ​സ്‌​മാ​ൻ, വാ​ച്ച്മാ​ൻ, സ്വീ​പ്പ​ർ ത​സ്​​തി​ക​ക​ളി​ലേ​ക്ക്​ ന​ട​ക്കു​ന്ന നി​യ​മ​ന​ങ്ങ​ൾ അ​ഴി​മ​തി​യാ​രോ​പ​ണ​ങ്ങ​ൾ​ക്ക് വ​ഴി​യൊ​രു​ക്കു​ന്നു​ണ്ടെ​ന്ന് വി​ല​യി​രു​ത്തി​യാ​ണ് ജ​സ്​​റ്റി​സ് അ​ല​ക്‌​സാ​ണ്ട​ർ തോ​മ​സ്, ജ​സ്​​റ്റി​സ് വി​ജു എ​ബ്ര​ഹാം എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ചി​െൻറ നി​ർ​ദേ​ശം.

കോ​ത​മം​ഗ​ലം പി​ണ്ടി​മ​ന സ​ഹ​ക​ര​ണ സം​ഘ​ത്തി​ലെ ത​സ്തി​ക​ക​ളി​ലേ​ക്കു​ള്ള നി​യ​മ​ന​ങ്ങ​ൾ കോ​ട​തി സ്​​റ്റേ ചെ​യ്തി​രു​ന്നു. പ​ത്തു​ശ​ത​മാ​നം പ​ട്ടി​ക​ജാ​തി സം​വ​ര​ണം വേ​ണ​മെ​ന്ന വ്യ​വ​സ്ഥ​യ​ട​ക്കം ലം​ഘി​ച്ചെ​ന്ന പ​രാ​തി​യി​ലാ​ണ്​​ പി​ണ്ടി​മ​ന സ​ഹ​ക​ര​ണ സം​ഘം ഭ​ര​ണ​സ​മി​തി പ​രീ​ക്ഷ​യും നി​യ​മ​ന​ങ്ങ​ളും ന​ട​ത്തു​ന്ന​ത്​ ത​ട​ഞ്ഞ​ത്. സ്​​റ്റേ നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഭ​ര​ണ​സ​മി​തി ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ് ഡി​വി​ഷ​ൻ ബെ​ഞ്ചി​െൻറ നി​ർ​ദേ​ശം.

സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ നി​യ​മ​നം സം​ബ​ന്ധി​ച്ച് പ​ഠ​നം ന​ട​ത്താ​ൻ ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യെ നി​യോ​ഗി​ച്ചി​രു​ന്ന​താ​യി സ​ഹ​ക​ര​ണ സ്പെ​ഷ​ൽ ഗ​വ. പ്ലീ​ഡ​ർ അ​റി​യി​ച്ചു. സ​മി​തി ന​ൽ​കി​യ ശി​പാ​ർ​ശ​ക​ൾ സ​ർ​ക്കാ​റി​െൻറ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നും വ്യ​ക്ത​മാ​ക്കി. കേ​ര​ള ബാ​ങ്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള അ​പ്പെ​ക്സ് സ​ഹ​ക​ര​ണ സ്ഥാ​പ​ന​ക​ളി​ലെ നി​യ​മ​ന​ങ്ങ​ൾ നേ​ര​ത്തേ പി.​എ​സ്.​സി​ക്ക് വി​ട്ടി​രു​ന്നു. മ​റ്റു സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജൂ​നി​യ​ർ ക്ല​ർ​ക്ക് മു​ത​ൽ ഉ​യ​ർ​ന്ന ത​സ്തി​ക​ക​ളി​ലേ​ക്കു​ള്ള നി​യ​മ​ന​ങ്ങ​ൾ സ​ഹ​ക​ര​ണ റി​ക്രൂ​ട്ട്മെൻറ്​ ബോ​ർ​ഡാ​ണ്​ ന​ട​ത്തു​ന്ന​ത്.സ​ഹ​ക​ര​ണ ജോ. ​ര​ജി​സ്​​ട്രാ​റു​ടെ ഉ​ത്ത​ര​വ്​ പ്ര​കാ​രം ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​െൻറ റി​പ്പോ​ർ​ട്ട് ഹാ​ജ​രാ​ക്ക​ണ​മെ​ന്നും ഭ​ര​ണ​സ​മി​തി അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GovernmentLast Gradeco-operative societies
News Summary - Last grade appointment in co-operative societies The High Court sought the government's position
Next Story