Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_right...

സം​ഗീ​ത​പ്രേ​മി​ക​ൾ​ക്ക് ആ​സ്വാ​ദ​ന​മാ​യി നേ​വ​ൽ ബാ​ൻ​ഡ്

text_fields
bookmark_border
naval band
cancel
camera_alt

ഫോ​ർ​ട്ട്​​കൊ​ച്ചി​യി​ൽ നാ​വി​ക​വാ​രാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന സം​ഗീ​ത ബാ​ൻ​ഡ്

ഫോ​ർ​ട്ട്‌ കൊ​ച്ചി: നാ​വി​ക വാ​രാ​ഘോ​ഷ ഭാ​ഗ​മാ​യി ഫോ​ർ​ട്ട്‌ കൊ​ച്ചി​യി​ൽ ദ​ക്ഷി​ണ നാ​വി​ക ക​മാ​ൻ​ഡി​ന്​ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഐ.​എ​ൻ.​എ​സ് ദ്രോ​ണാ​ചാ​ര്യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ത്യ​ൻ നേ​വ​ൽ സിം​ഫോ​ണി​ക് ബാ​ൻ​ഡ് സം​ഗീ​ത​പ​രി​പാ​ടി ന​ട​ന്നു. നാ​വി​ക​സേ​ന സം​ഗീ​ത​വി​ഭാ​ഗ​ത്തി​ലെ 29 അം​ഗ​ങ്ങ​ളാ​ണ് സം​ഗീ​ത​നി​ശ​യി​ൽ പ​ങ്കെ​ടു​ത്ത​ത്.

ഇ​ന്ത്യ​ൻ, വെ​സ്​​റ്റേ​ൺ, ക്ലാ​സി​ക്ക​ൽ പു​തി​യ​തും പ​ഴ​യ​തു​മാ​യ ഹി​റ്റ്‌ ഗാ​ന​ങ്ങ​ളു​ടെ ആ​വി​ഷ്കാ​രം സം​ഗീ​ത​പ്രേ​മി​ക​ളെ ആ​ക​ർ​ഷി​ച്ചു. മ​ല​യാ​ളം, ഹി​ന്ദി, ഇം​ഗ്ലീ​ഷ് ഗാ​ന​ങ്ങ​ൾ വാ​ദ്യ ഉ​പ​ക​ര​ണ​ങ്ങ​ളി​ലൂ​ടെ മീ​ട്ടി​യ​പ്പോ​ൾ ശ്രോ​താ​ക്ക​ൾ​ക്കും ആ​സ്വാ​ദ​ന​ത്തി​ന് വ​ഴി​യൊ​രു​ക്കി.

ഐ.​എ​ൻ.​എ​സ് ദ്രോ​ണാ​ചാ​ര്യ ക​മാ​ൻ​ഡി​ങ്​ ഓ​ഫി​സ​ർ വി.​ഇ​സ​ഡ്. ജോ​ബ് മു​ഖ്യ അ​തി​ഥി​യാ​യി​രു​ന്നു. ലെ​ഫ്. ക​മാ​ൻ​ഡ​ർ പ്ര​ദീ​പ്‌ കു​മാ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian navyNaval band
News Summary - Kochi Naval band
Next Story