Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightസ​ര​സ് മേ​ള​യി​ൽ...

സ​ര​സ് മേ​ള​യി​ൽ തി​രക്കോടുതിരക്ക്​​

text_fields
bookmark_border
സ​ര​സ് മേ​ള​യി​ൽ തി​രക്കോടുതിരക്ക്​​
cancel

കൊ​ച്ചി: സ​ര​സ് മേ​ള​യി​ൽ തി​ര​ക്കൊ​ഴി​യാ​ത്ത ഒ​രി​ട​മാ​ണ് ജ്യൂ​സ് കൗ​ണ്ട​റു​ക​ൾ. ട്രാ​ൻ​സ് ജെ​ൻ​ഡ​ർ വി​ഭാ​ഗ​ത്തി​ൽ നി​ന്നു​ള്ള​വ​ർ ന​ട​ത്തു​ന്ന ല​ക്ഷ്യ ജ്യൂ​സ് കൗ​ണ്ട​ർ അ​തി​ൽ എ​ടു​ത്ത് പ​റ​യേ​ണ്ട​താ​ണ്.

വി​വി​ധ​ത​രം സോ​ഡ​ക​ൾ മു​ത​ൽ ല​സ്സി​ക​ളും സ്പെ​ഷ​ൽ ജ്യൂ​സു​ക​ളും ഉ​ൾ​പ്പെ​ടെ വൈ​വി​ധ്യ​മാ​ർ​ന്ന നി​ര​വ​ധി പാ​നീ​യ​ങ്ങ​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്.

സോ​ഡ​ക​ളി​ൽ ച​ക്ക സോ​ഡ​യും അ​ച്ചാ​ർ സോ​ഡ​യും മോ​ര് സോ​ഡ​യും പ​ച്ച​മാ​ങ്ങ സോ​ഡ​യു​മൊ​ക്കെ​യാ​ണ് താ​ര​ങ്ങ​ൾ. ക്ലാ​സ്സി​ക്, ഫ്ര​ഷ് ഫ്രൂ​ട്ട്, മാം​ഗോ ന​ട്ട് തു​ട​ങ്ങി​യ​വ​യാ​ണ് ല​സ്സി​ക​ൾ. വി​വി​ധ​ത​രം പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, മി​ക്സ​ഡ്​ വെ​റൈ​റ്റി​ക​ൾ ഉ​ൾ​പ്പെ​ടെ പ​തി​ന​ഞ്ചോ​ളം ജ്യൂ​സു​ക​ളും ഇ​വി​ടെ ല​ഭ്യ​മാ​ണ്. അ​തി​നു​പു​റ​മേ ‘സ്പെ​ഷ​ൽ ഇ​ൻ​സ്പി​രേ​ഷ​ന​ൽ’ എ​ന്ന പേ​രി​ൽ പു​തി​യ രു​ചി​ക്കൂ​ട്ടു​ക​ളു​മാ​യി ഏ​ഴോ​ളം ജ്യൂ​സു​ക​ൾ വേ​റെ​യു​മു​ണ്ട്. മി​ൽ​ക്ക് സ​ർ​ബ​ത്തു​ക​ൾ, ഷേ​ക്കു​ക​ൾ, ഫ്ര​ഷ് ലൈ​മു​ക​ൾ തു​ട​ങ്ങി​യ​വ​യും ല​ഭി​ക്കും.

അ​മൃ​ത ജോ​സ​ഫ് മാ​ത്യു, അ​നാ​മി​ക രാ​ജേ​ന്ദ്ര​ൻ, മി​ഥു​ൻ പ​വി​ത്ര​ൻ, മ​റി​യാ​മ്മ മാ​ത്യു, റി​ച്ചു ജോ​യ്, റാ​ണി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ജ്യൂ​സ് കൗ​ണ്ട​ർ ന​ട​ത്തു​ന്ന​ത്. എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക​ളാ​യ ഇ​വ​ർ 2017 മു​ത​ൽ കാ​ക്ക​നാ​ട് ക​ല​ക്ട​റേ​റ്റി​ൽ ജ്യൂ​സ് കൗ​ണ്ട​ർ ന​ട​ത്തി വ​രു​ന്നു​ണ്ട്. കു​ടും​ബ​ശ്രീ സം​രം​ഭ​ക​രാ​യ ഇ​വ​ർ ഇ​തി​ന​കം ആ​റ് സ​ര​സ്​ മേ​ള​ക​ളി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്.

സംരംഭകത്വ സെമിനാർ

കൊ​ച്ചി: കു​ടും​ബ​ശ്രീ വ​നി​ത​ക​ൾ​ക്ക് സം​രം​ഭ​ക​ത്വ വി​ക​സ​ന​ത്തി​ന്‍റെ പു​ത്ത​ൻ അ​റി​വു​ക​ൾ പ​ക​ർ​ന്ന് ദേ​ശീ​യ സ​ര​സ് മേ​ള​യു​ടെ ആ​റാം ദി​വ​സം ‘സം​രം​ഭ​ക​ത്വ വി​ക​സ​നം നൂ​ത​ന ആ​ശ​യ​ങ്ങ​ൾ’ എ​ന്ന വി​ഷ​യ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച സെ​മി​നാ​ർ ശ്ര​ദ്ധ നേ​ടി. ബ്ര​ഹ്മ ലേ​ണി​ങ് സൊ​ല്യൂ​ഷ​ൻ സി.​ഇ.​ഒ എ.​ആ​ർ. ര​ഞ്ജി​ത്ത് സെ​മി​നാ​ർ ന​യി​ച്ചു. അ​സി. ജി​ല്ല മി​ഷ​ൻ കോ - ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ അ​മ്പി​ളി ത​ങ്ക​പ്പ​ൻ, എം.​ഡി. സ​ന്തോ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

മേളയിൽ ഇന്ന്

• രാ​വി​ലെ 11ന് ​കൃ​ഷി മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​യി​ലെ സം​രം​ഭ സാ​ധ്യ​ത​ക​ൾ വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ

• മൂ​വാ​റ്റു​പു​ഴ, കൂ​വ​പ്പ​ടി ബ്ലോ​ക്കി​ലെ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന കു​ടും​ബ​ശ്രീ ക​ലാ​സ​ര​സ്

• വൈ​കീ​ട്ട് നാ​ലി​ന് സ​ജീ​ഷ് കു​ട്ട​ന​ല്ലൂ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന സ്റ്റാ​ൻ​ഡ​പ് കോ​മ​ഡി ഷോ

• 6.30​ന് രൂ​പ രേ​വ​തി ആ​ൻ​ഡ് ടീം ​അ​വ​ത​രി​പ്പി​ക്കു​ന്ന വ​യ​ലി​ൻ ഫ്യൂ​ഷ​ൻ നൈ​റ്റ്


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TransgendersLakshya juice counter
News Summary - From specialty sodas to lassi; Transgenders with Lakshya juice counter
Next Story