Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKalamasserychevron_rightകളമശ്ശേരിയിൽ വീണ്ടും...

കളമശ്ശേരിയിൽ വീണ്ടും മോഷണം: പച്ചക്കറികട കുത്തിത്തുറന്നു, നിർത്തിയിട്ട സ്കൂട്ടറുകൾ മോഷ്ടിച്ചു

text_fields
bookmark_border
കളമശ്ശേരിയിൽ വീണ്ടും മോഷണം: പച്ചക്കറികട കുത്തിത്തുറന്നു, നിർത്തിയിട്ട സ്കൂട്ടറുകൾ മോഷ്ടിച്ചു
cancel

ക​ള​മ​ശ്ശേ​രി: പൂ​ട്ടി​ക്കി​ട​ന്ന വീ​ടു​ക​ളി​ലും, സ്ഥാ​പ​ന​ത്തി​ലു​മാ​യി ക​ള​മ​ശ്ശേ​രി​യി​ൽ മോ​ഷ​ണം തു​ട​രു​ന്നു. സൗ​ത്ത് ക​ള​മ​ശ്ശേ​രി പ​ഴ​യ റെ​യി​ൽ​വേ ഗേ​റ്റി​നോ​ട് ചേ​ർ​ന്നു​ള്ള പ​ച്ച​ക്ക​റി ക​ട കു​ത്തി​ത്തു​റ​ന്ന്​ മോ​ഷ​ണം ന​ട​ത്തി. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ നാ​ലം​ഗ സം​ഘ​മാ​ണ്​ മോ​ഷ​ണം ന​ട​ത്തി​യ​ത്. ക​ട​യി​ലെ മേ​ശ കു​ത്തി​പ്പൊ​ളി​ച്ച നി​ല​യി​ലാ​യി​രു​ന്നു. സി.​സി.​ടി.​വി ദൃ​ശ്യ​ത്തി​ൽ നി​ന്നാ​ണ്​ സം​ഘ​ത്തി​ൽ നാ​ലു പേ​രു​ണ്ടാ​യി​രു​ന്ന​താ​യി മ​ന​സ്സി​ലാ​യ​ത്. സ​മീ​പ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന സ്കൂ​ട്ട​റും മോ​ഷ​ണം പോ​യി.

ന​ജാ​ത്ത് ന​ഗ​റി​ലെ വീ​ട്ടി​ൽ നി​ന്നും സ്കൂ​ട്ട​ർ മോ​ഷ​ണം പോ​യി. ഇ​ത്​ പി​ന്നീ​ട് ന​ജാ​ത്ത് പ​ബ്ലി​ക് സ്കൂ​ളി​ന് സ​മീ​പം ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. സ്റ്റാ​ർ​ട്ട് ചെ​യ്ത്​ കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യാ​ത്ത​തു​കൊ​ണ്ട് ഉ​പേ​ക്ഷി​ച്ച​താ​കാ​മെ​ന്ന് ക​രു​തു​ന്നു. സ​മീ​പ​ത്തെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പൊ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ര​ണ്ടു സ്ഥ​ല​ത്തും ക​യ​റി​യ​ത് ഒ​രു സം​ഘ​മാ​ണോ​യെ​ന്ന സം​ശ​യ​വും നി​ല​നി​ൽ​ക്കു​ക​യാ​ണ്. ഒ​രാ​ഴ്ച​ക്കി​ടെ ക​ള​മ​ശ്ശേ​രി​യി​ൽ പ​ല​യി​ട​ത്താ​യി മോ​ഷ​ണം തു​ട​രു​ക​യാ​ണ്. മേ​യ് ര​ണ്ടി​നാ​ണ് കൊ​ച്ചി​ൻ യൂ​നി​വേ​ഴ്സി​റ്റി​ക്ക് സ​മീ​പ​ത്ത്​ അ​ബൂ​ബ​ക്ക​റി​ന്‍റെ വീ​ട്ടി​ലും തൃ​ക്കാ​ക്ക​ര മാ​വേ​ലി ന​ഗ​റി​ൽ സി​ക്സ്ത് ക്രോ​സ് റോ​ഡി​ൽ ആ​ന​ന്ദ​വ​ല്ലി അ​മ്മ​യു​ടെ വീ​ട്ടി​ലും മോ​ഷ​ണം ന​ട​ന്ന​ത്. ര​ണ്ടു വീ​ടു​ക​ളി​ലും താ​മ​സ​ക്കാ​ർ സ്ഥ​ല​ത്തി​ല്ലാ​യി​രു​ന്നു. കു​ടും​ബ​വു​മാ​യി ക​ശ്മീ​രി​ൽ പോ​യി​രു​ന്ന അ​ബൂ​ബ​ക്ക​റി​ന്‍റെ വീ​ട്ടി​ൽ നി​ന്ന്​ സ്വ​ർ​ണ്ണ​വും പ​ണ​വും ന​ഷ്ട​മാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftKalamassery
News Summary - theft in Kalamassery
Next Story