Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKalamasserychevron_rightരേഖയില്ല; പാറു...

രേഖയില്ല; പാറു മുത്തശ്ശിക്ക് വോട്ട് ചെയ്യാനായില്ല

text_fields
bookmark_border
രേഖയില്ല; പാറു മുത്തശ്ശിക്ക് വോട്ട് ചെയ്യാനായില്ല
cancel
camera_alt

പ​ള്ളി​ലാം​ക​ര ഗ​വ:​എ​ൽ​പി സ്കൂ​ളി​ൽ വോ​ട്ട് ചെ​യ്യാ​ൻ ക​ാത്തി​രി​ക്കു​ന്ന പാ​റു മു​ത്ത​ശ്ശി

ക​ള​മ​ശ്ശേ​രി: കാ​ല​മി​ത്ര​യും ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ വോ​ട്ട് ചെ​യ്തി​രു​ന്ന പാ​റു മു​ത്ത​ശ്ശി​ക്ക് തി​രി​ച്ച​റി​യ​ൽ രേ​ഖ കൈ​വ​ശം ഇ​ല്ലാ​തി​രു​ന്ന​തി​ന്‍റെ പേ​രി​ൽ ഇ​ക്കു​റി വോ​ട്ട് ചെ​യ്യാ​നാ​യി​ല്ല. ക​ള​മ​ശ്ശേ​രി പ​ള്ളി​ലാം​ങ്ക​ര ഗ​വ. എ​ൽ.​പി സ്കൂ​ളി​ലെ 156 ാം ബൂ​ത്തി​ലെ 830ാം ന​മ്പ​ർ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട പാ​റു(91) നാ​ണ് മ​ണി​ക്കൂ​റോ​ളം കാ​ത്തി​രു​ന്ന് നി​രാ​ശ​യാ​യി മ​ട​ങ്ങേ​ണ്ടി വ​ന്ന​ത്. വോ​ട്ട​ർ ഐ​ഡി അ​ട​ക്കം എ​ല്ലാ രേ​ഖ​ക​ളും ഉ​ണ്ടാ​യി​രു​ന്ന ഇ​വ​രു​ടെ വീ​ടി​ന് തീ​പി​ടി​ച്ച​പ്പോ​ൾ രേ​ഖ​ക​ൾ ന​ശി​ച്ചു പോ​യി​രു​ന്നു. എ​ന്നാ​ൽ, റേ​ഷ​ൻ കാ​ർ​ഡ് അ​ട​ക്കം രേ​ഖ​ക​ൾ ബ​ന്ധു​ക്ക​ളു​ടെ കൈ​വ​ശം ഉ​ണ്ട്.

ഇ​ക്കാ​ര്യ​ങ്ങ​ൾ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യെ​ങ്കി​ലും വോ​ട്ട് ചെ​യ്യാ​ൻ അ​നു​വാ​ദം ന​ൽ​കി​യി​ല്ല. ഉ​ച്ച​ക്ക്​ ര​ണ്ട് മ​ണി​യോ​ടെ​യാ​ണ് ഇ​വ​ർ ബൂ​ത്തി​ലെ​ത്തി​യ​ത്. എ​ല്ലാ​വ​ർ​ക്കും പ​രി​ചി​ത​യാ​യ​തി​നാ​ൽ വോ​ട്ട് ചെ​യ്യാ​ൻ രാ​ഷ്ട്രീ​യ ഏ​ജ​ന്‍റു​മാ​ർ അ​നു​മ​തി ന​ൽ​കി. ഇ​തി​നി​ടെ ഇ​വ​രു​ടെ ബ​ന്ധു​വു​മാ​യി പൊ​തു​പ്ര​വ​ർ​ത്ത​ക​ർ ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. പി​ന്നീ​ട് വൈ​കീ​ട്ട് 4.30 ഓ​ടെ വോ​ട്ട് ചെ​യ്യാ​നാ​കാ​തെ മ​ട​ങ്ങു​ക​യാ​യി​രു​ന്നു. പ്രാ​യ​മാ​യ​വ​രെ വീ​ട്ടി​ലെ​ത്തി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​ക്കു​ന്ന​വ​രു​ടെ പ​ട്ടി​ക​യി​ൽ ഇ​വ​രു​ടെ പേ​രും ന​ൽ​കി​യി​രു​ന്ന​താ​യി യു.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ, പ​ട്ടി​ക ന​ൽ​കി​യ​വ​രി​ൽ ഒ​രാ​ളു​ടെ വീ​ട്ടി​ൽ മാ​ത്ര​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി​യ​തെ​ന്ന പ​രാ​തി​യും ഉ​യ​ർ​ന്നി​രി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RecordsEranamkulam NewsNo VoteLok Sabha Elections 2024
News Summary - grandmother could not vote
Next Story