Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKalamasserychevron_rightറോഡിൽ കുടിവെള്ള പൈപ്പ്...

റോഡിൽ കുടിവെള്ള പൈപ്പ് പൊട്ടി; സമീപത്തെ വീടുകളിൽ വെള്ളം കയറി

text_fields
bookmark_border
റോഡിൽ കുടിവെള്ള പൈപ്പ് പൊട്ടി; സമീപത്തെ വീടുകളിൽ വെള്ളം കയറി
cancel

ക​ള​മ​ശ്ശേ​രി: റോ​ഡി​ലെ കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി വെ​ള്ളം ഒ​ഴു​കി സ​മീ​പ​ത്തെ വീ​ട്ടു​മു​റ്റ​ങ്ങ​ളി​ൽ വെ​ള്ള​ക്കെ​ട്ടു​ണ്ടാ​യി. ചൊ​വ്വാ​ഴ്ച രാ​ത്രി നോ​ർ​ത്ത് ക​ള​മ​ശ്ശേ​രി ക​രി​പ്പാ​യി റോ​ഡി​ലെ പൈ​പ്പി​ലു​ണ്ടാ​യ ചോ​ർ​ച്ച​യി​ലാ​ണ് സ​മീ​പ​ത്തെ ര​ണ്ട് വീ​ടു​ക​ൾ​ക്ക് ചു​റ്റും വെ​ള്ളം ക​യ​റി​യ​ത്. ജ​ല​വി​ഭ​വ വ​കു​പ്പി​ന്‍റെ പ​മ്പി​ങ്​ സ്റ്റേ​ഷ​നി​ൽ​നി​ന്ന്​ നോ​ർ​ത്ത് ക​ള​മ​ശ്ശേ​രി മു​ട്ടാ​ർ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ജ​ലം എ​ത്തി​ക്കു​ന്ന പൈ​പ്പി​ലാ​ണ് ചോ​ർ​ച്ച​യു​ണ്ടാ​യ​ത്. രാ​ത്രി​യി​ൽ പൈ​പ്പ് പൊ​ട്ടി​യ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ഇ​ത്ര​യും രൂ​ക്ഷ​ത ഉ​ണ്ടാ​യി​രു​ന്നി​ല്ല​യെ​ന്ന് വീ​ട്ടു​കാ​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ, പു​ല​ർ​ച്ചെ ഉ​ണ​ർ​ന്ന സ​മ​യ​ത്താ​ണ് വീ​ടി​ന് മു​ൻ​ഭാ​ഗ​ത്തും ചു​റ്റും വെ​ള്ളം ഉ​യ​ർ​ന്ന​ത് അ​റി​യു​ന്ന​ത്. പ​മ്പി​ങ് ന​ട​ന്ന സ​മ​യ​മാ​യ​തി​നാ​ലാ​ണ് വെ​ള്ള​ത്തി​ന്‍റെ കു​ത്തൊ​ഴു​ക്കു​ണ്ടാ​യ​ത്. ചോ​ർ​ച്ച​യി​ൽ റോ​ഡും ക​വി​ഞ്ഞാ​ണ് ജ​ലം ഒ​ഴു​കി​യ​ത്. വി​വ​രം അ​റി​ഞ്ഞ് പ​മ്പി​ങ്​ നി​ർ​ത്തി​വെ​ച്ച് പ്ര​ശ്നം പ​രി​ഹ​രി​ക്കു​ക​യും ചോ​ർ​ച്ച അ​ട​ക്കു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flooddrinking pipe
News Summary - A drinking pipe broke on the road; Nearby houses were flooded
Next Story