Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightgg

gg

text_fields
bookmark_border
മുല്ലപ്പെരിയാറിൽ നവീകരണം: ലക്ഷങ്ങളുടെ വൈദ്യുതി ഉപകരണങ്ങൾ എത്തിച്ചു കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലേക്ക് കേരളത്തിന്‍റെ വൈദ്യുതി എത്താൻ തുടങ്ങിയതോടെ അണക്കെട്ടിലെ നവീകരണ പ്രവർത്തനങ്ങൾ തമിഴ്നാട് തുടങ്ങി. ഇതിന്​ ലക്ഷങ്ങളുടെ വൈദ്യുതി ഉപകരണങ്ങളാണ് തിങ്കളാഴ്ച അണക്കെട്ടിലേക്ക് ബോട്ടിൽ കൊണ്ടുപോയത്. ഏറെക്കാലമായി മുടങ്ങിക്കിടന്ന വൈദ്യുതി അടുത്തിടെയാണ്​ കേരളം പു​നഃസ്ഥാപിച്ചത്​. അണക്കെട്ടിലും പരിസരങ്ങളിലും സ്ഥാപിക്കാനുള്ള ലൈറ്റുകൾ, അണക്കെട്ടിന്​ പരിസരത്തെ ഗെസ്റ്റ് ഹൗസ് മോടിപിടിപ്പിക്കാനുള്ള വൈദ്യുതി അലങ്കാരങ്ങൾ, ഫാൻ, കൂളർ തുടങ്ങി നിരവധി സാധനങ്ങൾ അണക്കെട്ടിലെത്തിച്ചു. മുല്ലപ്പെരിയാർ അണക്കെട്ടിലെ സ്ഥിതിഗതികൾ വിലയിരുത്താൻ സുപ്രീം കോടതി നിയോഗിച്ച ഉന്നതതല സമിതി വൈകാതെ സന്ദർശനം നടത്താൻ സാധ്യതയേറിയിട്ടുണ്ട്. സമിതിയുടെ സന്ദർശനത്തിന്​ മുമ്പേ വൈദ്യുതി ഉപകരണങ്ങളുടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് മധുര സ്വദേശിക്ക് കരാർ നൽകിയിട്ടുള്ളത്. മുല്ലപ്പെരിയാർ അണക്കെട്ടിന്​ സമീപത്തെ ബേബി ഡാമിന്‍റെ അറ്റകുറ്റപ്പണി നടത്താൻ തമിഴ്നാട് ശ്രമം നടത്തിവരുകയാണ്. ബേബി ഡാമിന്‍റെ അറ്റകുറ്റപ്പണി ആരംഭിക്കാനായാൽ തമിഴ്നാട്ടിലെ ഉന്നത ഉദ്യോഗസ്ഥർ മാസങ്ങളോളം അണക്കെട്ടിൽ ക്യാമ്പ് ചെയ്യേണ്ടി വരും. ഈ സാഹചര്യംകൂടി മുന്നിൽക്കണ്ടാണ് ഇപ്പോഴത്തെ നവീകരണ ജോലികൾ നടക്കുന്നതെന്നാണ് വിവരം. ............. Cap: മുല്ലപ്പെരിയാർ അണക്കെട്ടിലേക്ക് കൊണ്ടു പോകുന്നതിന്​ തേക്കടിയിലെത്തിച്ച വൈദ്യുതി ഉപകരണങ്ങൾ .......
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story