Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഡെങ്കിപ്പനി;...

ഡെങ്കിപ്പനി; ശക്തമാക്കണം പ്രതിരോധം

text_fields
bookmark_border
fever-dengue
cancel

കാ​ക്ക​നാ​ട്: തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ വാ​ർ​ഡു​ക​ളി​ൽ ഡെ​ങ്കി​പ്പ​നി ബാ​ധി​ത​ർ കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി ആ​രോ​ഗ്യ​വി​ഭാ​ഗം. ര​ണ്ട​ര വ​യ​സ്സു​കാ​രി മ​ര​ണ​പ്പെ​ട്ട ഇ​ട​ച്ചി​റ ഉ​ൾ​പ്പ​ടെ നി​ര​വ​ധി വാ​ർ​ഡു​ക​ളി​ൽ കൊ​തു​കു​ക​ളെ തു​ര​ത്താ​ൻ ഫോ​ഗി​ങ് തു​ട​ങ്ങി. ജെ.​എ​ച്ച്.​ഐ, ജെ.​പി.​എ​ച്ച്.​എ​ൻ, ആ​ശാ​വ​ർ​ക്ക​ർ ഉ​ൾ​െ​പ്പ​ടെ അ​ഞ്ചു​പേ​ര​ട​ങ്ങു​ന്ന ടീ​മാ​യി തി​രി​ച്ചാ​ണ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ. വീ​ടു​തോ​റും ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും ന​ട​ത്തി.

ഏ​കോ​പ​ന​യോ​ഗം ഇ​ന്ന്

കാ​ക്ക​നാ​ട്: ജി​ല്ല​യി​ൽ ഡെ​ങ്കി​പ്പ​നി, എ​ലി​പ്പ​നി തു​ട​ങ്ങി​യ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധം, നി​യ​ന്ത്ര​ണ ബോ​ധ​വ​ത്​​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കു​ന്ന​തി​ന്​ വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​യോ​ഗം വ്യാ​ഴാ​ഴ്ച രാ​വി​ലെ 10.30ന് ​ക​ല​ക്ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​രു​മെ​ന്ന് ക​ല​ക്ട​ർ എ​ൻ.​എ​സ്.​കെ ഉ​മേ​ഷ് അ​റി​യി​ച്ചു. അ​തേ​സ​മ​യം, ഡെ​ങ്കു​ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ക​യും ര​ണ്ട​ര വ​യ​സ്സു​കാ​രി​യു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ തൃ​ക്കാ​ക്ക​ര​യി​ൽ ജി​ല്ല ആ​രോ​ഗ്യ​വി​ഭാ​ഗം പ​രി​ശോ​ധ​ന​ക്കെ​ത്തി.

ഹോ​സ്റ്റ​ലു​ക​ളി​ൽ പോ​സ്റ്റ​ർ പ​തി​ക്ക​ൽ തു​ട​ങ്ങി

കാ​ക്ക​നാ​ട്: തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ കാ​ക്ക​നാ​ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം നേ​തൃ​ത്വ​ത്തി​ൽ ഹോ​സ്റ്റ​ലു​ക​ൾ​ക്കു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ അ​ട​ങ്ങി​യ പോ​സ്റ്റ​ർ പ​തി​ക്ക​ൽ ആ​രം​ഭി​ച്ചു. തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ മു​ന്നൂ​റോ​ളം ഹോ​സ്റ്റ​ലു​ണ്ട്. ഭ​ക്ഷ്യ​വി​ഷ​ബാ​ധ സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ളും സാം​ക്ര​മി​ക രോ​ഗ​ങ്ങ​ളും കൂ​ടി​വ​രു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി​ട്ടും ഹോ​സ്റ്റ​ലു​ക​ൾ പ​ല​തും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ആ​രോ​ഗ്യ​വി​ഭാ​ഗം ക​ണ്ടെ​ത്ത​ൽ. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​സ്റ്റ​ർ പ​തി​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ രാ​ധാ​മ​ണി​പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ernakulam NewsDengue Fever
News Summary - dengue fever- Defense must be strengthened
Next Story