Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAlangadchevron_rightജൽ ജീവൻ മിഷൻ...

ജൽ ജീവൻ മിഷൻ പ്രവൃത്തികൾ ഇഴയുന്നു; കുടിവെള്ളമില്ലാതെ ജനം

text_fields
bookmark_border
ജൽ ജീവൻ മിഷൻ പ്രവൃത്തികൾ ഇഴയുന്നു; കുടിവെള്ളമില്ലാതെ ജനം
cancel

ആ​ല​ങ്ങാ​ട്: ജ​ൽ ജീ​വ​ൻ മി​ഷ​ൻ പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന ക​രു​മാ​ല്ലൂ​ർ, ക​ടു​ങ്ങ​ല്ലൂ​ർ, ആ​ല​ങ്ങാ​ട് മേ​ഖ​ല​ക​ളി​ൽ കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​യി. ദി​വ​സ​ങ്ങ​ളാ​യി പൈ​പ്പ് ലൈ​ൻ മാ​റ്റി സ്ഥാ​പി​ക്കു​ന്ന ജ​ൽ ജീ​വ​ൻ മി​ഷ​ന്റെ പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ക​യാ​ണ്. പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​തോ​ടെ ക​രു​മാ​ല്ലൂ​ർ, ആ​ല​ങ്ങാ​ട് മേ​ഖ​ല​ക​ളി​ലെ ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​മു​ള്ള പ​മ്പി​ങ്​ നി​ർ​ത്തി​വെ​ച്ചി​ട്ട് ദി​വ​സ​ങ്ങ​ളാ​യി. മു​പ്പ​ത്ത​ടം ജ​ല​ശു​ദ്ധീ​ക​ര​ണ ശാ​ല​യി​ൽ​നി​ന്ന്​ കു​ന്നേ​ൽ പ​ള്ളി, യു.​സി ഉ​ന്ന​ത ജ​ല സം​ഭ​ര​ണി​ക​ളി​ലേ​ക്കു​ള്ള എ.​സി മെ​യി​നു​ക​ൾ മാ​റ്റി ഡി.​ഐ പൈ​പ്പ് ലൈ​നാ​ണ്​ സ്ഥാ​പി​ക്കു​ന്ന​ത്. പ്ര​വൃ​ത്തി​ക​ളി​ൽ കാ​ല​താ​മ​സം വ​ന്ന​തോ​ടെ ഈ ​മൂ​ന്ന് പ​ഞ്ചാ​യ​ത്തി​ലും കു​ടി​വെ​ള്ളം കി​ട്ടാ​ക്ക​നി​യാ​യി.

ടാ​ങ്ക​ർ ലോ​റി​ക​ളി​ൽ വെ​ള്ളം എ​ത്തി​ക്കാ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ സം​വി​ധാ​നം നി​രാ​ശ​ജ​ന​ക​മാ​യ രീ​തി​യി​ലാ​ണ്. ആ​ല​ങ്ങാ​ട് മാ​ർ​ക്ക​റ്റ് കേ​ന്ദ്രീ​ക​രി​ച്ച് വ​ലി​യ ടാ​ങ്ക​റു​ക​ളി​ൽ വെ​ള്ള​മെ​ത്തി​ച്ച് അ​വി​ടെ​നി​ന്ന്​ ചെ​റി​യ ടാ​ങ്ക​ർ ലോ​റി​ക​ളി​ൽ പ​ക​ർ​ത്തി​യാ​ണ് കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ, ആ​വ​ശ്യ​ത്തി​ന് വെ​ള്ളം ല​ഭി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്. 20 മി​നി ടാ​ങ്ക​ർ ലോ​റി​ക​ളി​ലാ​ണ് ക​രു​മാ​ല്ലൂ​ർ, ക​ടു​ങ്ങ​ല്ലൂ​ർ, ആ​ല​ങ്ങാ​ട് മേ​ഖ​ല​ക​ളി​ൽ വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ക​രു​മാ​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലേ​ക്ക് 10 വാ​ഹ​ന​ങ്ങ​ളും ആ​ല​ങ്ങാ​ട് മേ​ഖ​ല​യി​ലേ​ക്ക് ഒ​മ്പ​ത്​ ടാ​ങ്ക​ർ ലോ​റി​ക​ളും ക​ടു​ങ്ങ​ല്ലൂ​രി​ന് ഒ​രു വാ​ഹ​ന​വു​മാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.

ഒ​രു മി​നി ടാ​ങ്ക​ർ ലോ​റി​യി​ൽ 2000 ലി​റ്റ​ർ വെ​ള്ളം മാ​ത്ര​മാ​ണ് ഉ​ൾ​ക്കൊ​ള്ളു​ന്ന​ത്. ഇ​തു​മൂ​ലം ഭൂ​രി​പ​ക്ഷം കു​ടും​ബ​ങ്ങ​ൾ​ക്കും വെ​ള്ളം ല​ഭി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്. അ​തേ​സ​മ​യം, ക​രു​മാ​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മാ​ഞ്ഞാ​ലി കു​ന്നും​പു​റ​ത്ത് പ​ഴ​യ എ.​സി മെ​യി​നു​ക​ൾ മാ​റ്റി ഡി.​ഐ പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ തി​ങ്ക​ളാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കും. ഇ​തോ​ടെ കു​ടി​വെ​ള്ള വി​ത​ര​ണം വീ​ണ്ടും അ​വ​താ​ള​ത്തി​ലാ​കും.

ക​ടു​ങ്ങ​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ൽ പൂ​ർ​ണ​മാ​യും ആ​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ൽ 13 മു​ത​ൽ 21ാം വാ​ർ​ഡു​ക​ളി​ലും തി​ങ്ക​ളാ​ഴ്ച മു​ത​ൽ കു​ടി​വെ​ള്ളം മു​ട​ങ്ങും. ക​രു​മാ​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ ര​ണ്ട്, മൂ​ന്ന് വാ​ർ​ഡു​ക​ളി​ലും കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങു​മെ​ന്ന്​ ജ​ല അ​തോ​റി​റ്റി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കടുങ്ങല്ലൂരിൽ കുടിവെള്ള ക്ഷാമം രൂക്ഷം; പ്രതിഷേധവുമായി ജനപ്രതിനിധികൾ

ക​ടു​ങ്ങ​ല്ലൂ​ർ: പ​ഞ്ചാ​യ​ത്തി​ൽ കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷം. പ്ര​തി​ഷേ​ധ​വു​മാ​യി ജ​ന​പ്ര​തി​നി​ധി​ക​ൾ വാ​ട്ട​ർ അ​തോ​റി​റ്റി ഓ​ഫി​സി​ൽ സ​മ​രം ന​ട​ത്തി. 16 മു​ത​ൽ 21 വ​രെ ക​ടു​ങ്ങ​ല്ലൂ​ർ മൂ​ന്ന്, നാ​ല് വാ​ർ​ഡു​ക​ളി​ൽ കു​ടി​വെ​ള്ളം മു​ട​ങ്ങു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ, 22 മു​ത​ൽ 27 വ​രെ ക​ടു​ങ്ങ​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലാ​കെ കു​ടി​വെ​ള്ളം മു​ട​ങ്ങു​മെ​ന്ന അ​റി​യി​പ്പ്​ ഇ​പ്പോ​ൾ വ​ന്നി​രി​ക്കു​ക​യാ​ണ്. ഫ​ല​ത്തി​ൽ 16 മു​ത​ൽ പ​ഞ്ചാ​യ​ത്തി​ലാ​കെ കു​ടി​വെ​ള്ളം മു​ട​ങ്ങി​യ അ​വ​സ്ഥ​യി​ലാ​ണ്.

ടാ​ങ്ക​റി​ൽ വെ​ള്ള​മെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​റി​യി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. ഇ​തി​നെ​തി​രെ ഒ​ന്നാം വാ​ർ​ഡ് അം​ഗം ഓ​മ​ന ശി​വ​ശ​ങ്ക​ര​ൻ, 10ാം വാ​ർ​ഡ് അം​ഗം മു​ഹ​മ്മ​ദ് അ​ൻ​വ​ർ, സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ്​ വി.​കെ. ഷാ​ന​വാ​സ്, മു​ൻ അം​ഗം ടി.​കെ. ജ​യ​ൻ, ടി.​കെ. രാ​ജു, കെ.​എ​സ്. ന​ന്മ​ദാ​സ് എ​ന്നി​വ​രാ​ണ് പ്ര​തി​ഷേ​ധി​ച്ച​ത്. തു​ട​ർ​ന്ന് എ.​ഇ ഇ​ട​പെ​ട്ട് ഒ​രു ടാ​ങ്ക​ർ വെ​ള്ളം ഒ​ന്നാം വാ​ർ​ഡി​ലേ​ക്ക് അ​യ​ച്ചു. ഇ​തി​നി​ടെ 10ാം വാ​ർ​ഡ് അം​ഗം മു​ഹ​മ്മ​ദ് അ​ൻ​വ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​ൽ ജീ​വ​ൻ മി​ഷ​ന്‍റെ ജോ​ലി​ക​ൾ ത​ട​സ്സ​പ്പെ​ടു​ത്തി. വെ​ള്ള​മെ​ത്തി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​തെ​വ​ർ​ക്ക് ജോ​ലി തു​ട​രാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്ച മു​ത​ൽ കൂ​ടു​ത​ൽ ടാ​ങ്ക​റു​ക​ളി​ൽ വെ​ള്ള​മെ​ത്തി​ക്കു​മെ​ന്ന് അ​സി. എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്​ പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drinking waterJal Jeevan Mission
News Summary - Jal Jeevan Mission works People without drinking water
Next Story