Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമന്ത്രിഭാര്യയുടെ...

മന്ത്രിഭാര്യയുടെ കുസാറ്റിലെ നിയമനം ശരി​വെച്ച്​ ഡിവിഷൻ ബെഞ്ചും

text_fields
bookmark_border
* ചോദ്യം ചെയ്തത്​ 2009ലെ നിയമനം കൊച്ചി: മന്ത്രി പി. രാജീവിന്റെ ഭാര്യ ഡോ. എ. വാണി കേസരിയുടെ കൊച്ചി സർവകലാശാലയിലെ നിയമനം ഹൈകോടതി ഡിവിഷൻ ബെഞ്ചും ശരിവെച്ചു. 2009ൽ​ കുസാറ്റ്​ സ്കൂൾ ഓഫ്​ ലീഗൽ സ്റ്റഡീസിൽ അധ്യാപികയായി വാണിയെ നിയമിച്ചത്​ ചോദ്യം ചെയ്ത്​ ഒറ്റപ്പാലം സ്വദേശിനി ഡോ. സോണിയ കെ. ദാസ് നൽകിയ അപ്പീൽ ഹരജി ജസ്റ്റിസ് എ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്​ തള്ളി. സിംഗിൾ ബെഞ്ച്​ ഉത്തരവ്​ ചോദ്യം ചെയ്താണ്​ ഹരജിക്കാരി അപ്പീലുമായി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്​. നിലവിൽ സ്കൂൾ ഓഫ്​ ലീഗൽ സ്റ്റഡീസ്​ ഡയറക്ടറാണ്​ ഡോ. വാണി കേസരി. ഹരജിക്കാരി ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പില്ലെന്ന്​ വിലയിരുത്തിയാണ്​ അപ്പീൽ തള്ളിയത്. കേരള സർവകലാശാലയിൽനിന്ന് റാങ്കോടെ എൽ.എൽ.എം പാസായ വാണി കേസരിക്ക് എം.ജി സർവകലാശാലയിലെ സ്കൂൾ ഓഫ്​ ലീഗൽ തോട്ടിൽ അധ്യാപികയായിരിക്കെയാണ് കുസാറ്റിൽ നിയമനം ലഭിച്ചത്. നിയമന പട്ടികയിൽ ഒന്നാം റാങ്കുകാരിയായിരുന്ന ഇവരുടെ അധ്യാപന പരിചയവും യോഗ്യതയും കണക്കിലെടുത്താണ് കുസാറ്റിൽ നിയമനം നൽകിയതെന്ന്​ കോടതി വിലയിരുത്തി. വാണിക്ക് ഏഴര വർഷത്തെ അധ്യാപന പരിചയമുള്ളപ്പോൾ ഹരജിക്കാരിക്ക് മൂന്നു വർഷം മാത്രമാണുള്ളത്​. യു.ജി.സി മാനദണ്ഡ പ്രകാരം കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല നിയമ പ്രകാരമാണ് സെലക്​ഷൻ കമ്മിറ്റിക്ക് രൂപം നൽകിയത്​. ഇതിന്​ സിൻഡിക്കേറ്റിന്റെ അംഗീകാരമുണ്ടായിരുന്നു. സെലക്​ഷൻ കമ്മിറ്റിയിലെ അംഗങ്ങളുടെ യോഗ്യതയെക്കുറിച്ച് ഹരജിക്കാരി പരാതി ഉന്നയിച്ചിട്ടില്ല. വാണി 14 വർഷത്തോളമായി കുസാറ്റിൽതന്നെ അധ്യാപികയായി തുടരുകയാണെന്നതും വിലയിരുത്തിയ കോടതി, തുടർന്ന്​ അപ്പീൽ തള്ളുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story