Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപാസ്​പോർട്ട്​...

പാസ്​പോർട്ട്​ നഷ്ടമായെങ്കിലും വീടണഞ്ഞതിന്‍റെ ആശ്വാസത്തിൽ ആൻലിയ

text_fields
bookmark_border
പാസ്​പോർട്ട്​ നഷ്ടമായെങ്കിലും വീടണഞ്ഞതിന്‍റെ ആശ്വാസത്തിൽ ആൻലിയ
cancel
പള്ളുരുത്തി: യുദ്ധഭൂമിയിൽ പാസ്​പോർട്ടും മറ്റ് രേഖകളും നഷ്ടമായെങ്കിലും വീടണയാൻ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് കുമ്പളങ്ങി സ്വദേശിനി ആൻലിയ മാക്മില്ലൻ. ഖാർകിവിലെ വി.എൻ. കരസിൻ കർവ് നാഷനൽ യൂനിവേഴ്സിറ്റിയിലെ രണ്ടാം വർഷ മെഡിസിൻ വിദ്യാർഥിനിയാണ് കുമ്പളങ്ങി പന്നപ്പള്ളി മാക് മില്ലൻ ജോർജ്- പ്രിൻസി ദമ്പതികളുടെ മകൾ ആൻലിയ. ആറ് ദിവസമാണ് ബങ്കറിൽ കഴിഞ്ഞത്. ജീവനുംകൊണ്ടുള്ള ഓട്ടത്തിനിടെ പാസ്​പോർട്ട്, ലാപ്ടോപ്, ഐ പാഡ്, മൊബൈലുകൾ, സ്റ്റുഡന്‍റ്​ കാർഡ്, റെസിഡന്‍റ്​സ്​ കാർഡ് എന്നിവ നഷ്ടപ്പെട്ടു. ഏറെ ​പ്രയാസങ്ങൾ സഹിച്ച്​ അതിർത്തിയിലെത്തിയെങ്കിലും പാസ്​പോർട്ട്​​ നഷ്ടപ്പെട്ടത്​ പ്രശ്നമായി. അവിടെ എംബസിയുടെ സഹായം കിട്ടി. തുടർ യാത്രക്ക് താൽക്കാലിക പാസ്​പോർട്ട്​ ശരിയാക്കി തന്നു. വീട്ടിലെത്തിയ സന്തോഷം ഉണ്ടെങ്കിലും തുടർ പഠനത്തിന്‍റെ കാര്യത്തിൽ വലിയ ആശങ്കയാണ് ആൻലിയ പങ്കുവെക്കുന്നത്. ചിത്രം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story